For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൗനരാഗത്തിന്‌റെ പേര് സ്വപ്‌നരാഗം എന്നാക്കണം, കല്യാണി-കിരണ്‍ വിവാഹത്തെ കുറിച്ച് ആരാധകര്‍ പറയുന്നത്‌

  |

  മിനിസ്‌ക്രീന്‍ പരമ്പരകള്‍ക്ക് എല്ലാക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. ജനപ്രിയ പരമ്പരകളുടെ പുതിയ എപ്പിസോഡുകള്‍ കാണാനായി ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. കോവിഡ് കാലത്ത് സീരിയലുകള്‍ കാണുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മുന്‍പ് വീട്ടന്മമാര്‍ മാത്രം പരമ്പരകള്‍ കണ്ട ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എല്ലാതരം പ്രേക്ഷകരും സീരിയലുകള്‍ കാണാനായി ടിവിക്ക് മുന്‍പില്‍ ഇരിക്കാറുണ്ട്.

  താര സുതാര്യയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യാറുളള സീരിയലുകള്‍ക്കും കാഴ്ചക്കാര്‍ ഏറെയാണ്. ടിആര്‍പിയില്‍ എല്ലാം മിക്കപ്പോഴും എഷ്യാനെറ്റ് പരമ്പരകള്‍ നേട്ടമുണ്ടാക്കാറുണ്ട്. മൗനരാഗം കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ്. 2019ല്‍ ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. കല്യാണി എന്ന പാവം പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ കഥ പറയുന്ന പരമ്പര ഇതുവരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്.

  കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് മൗനരാഗത്തിന്‌റെ കഥ മാറിയത്. തമിഴ് താരങ്ങളായ ഐശ്വര്യ റംസായും നലീഫ് ജിയയുമാണ് കല്യാണിയും കിരണുമായി പരമ്പരയില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും മൗനരാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മറ്റ് ഭാഷകളില്‍ വലിയ വിജയമായ ശേഷമാണ് മൗനരാഗം മലയാളത്തിലേക്ക് എത്തിയത്. മൂന്നൂറിലധികം എപ്പിസോഡുകള്‍ പിന്നിടാണ് പരമ്പര മുന്നേറുന്നത്.

  ഇടയ്ക്ക് റേറ്റിംഗില്‍ പിന്നിലായെങ്കിലും പരമ്പരയ്ക്ക് വീണ്ടും പ്രേക്ഷകര്‍ കൂടി. മൗനരാഗത്തിന്‌റെ പുതിയ വീഡിയോ കണ്ട് പരമ്പരയുടെ പേര് മാറ്റണമെന്ന് പറയുകയാണ് ആരാധകര്‍. മൗനരാഗത്തിന് പകരം സ്വപ്‌നരാഗം എന്ന പേര് ആക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിനുളള കാരണവും കമന്റുകളിലൂടെ മിക്കവരും കുറിച്ചു. കല്യാണി കിരണ്‍ വിവാഹം ഇതുവരെയും നടക്കാത്തതിന്‌റെ നിരാശയാണ് പലരും പങ്കുവെക്കുന്നത്.

  മൗനരാഗത്തിന്‌റെ പുതിയ വീഡിയോയില്‍ കല്യാണിയും കിരണും പരസ്പരം മാലയിടുന്നതായി കാണിക്കുന്നുണ്ടെങ്കിലും ഇതും സ്വപ്‌നമായിരിക്കും എന്ന് കമന്റിട്ടിരിക്കുകയാണ് ആരാധകര്‍. സ്വപ്‌നത്തില്‍ ആയാലും 2 പേര്‍ ഇത്രയും കല്യാണം കഴിച്ച സീരിയല്‍ വേറെ കാണില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 'വീഡിയോയുടെ അവസാനം കണ്ട സീന്‍ ആരുടെയും സ്വപ്‌നമാകാതിരുന്നാല്‍ കൊളളാം. അല്ലെങ്കിലും ഇതില്‍ സ്വപ്‌നമാണല്ലോ കൂടുതല്‍' എന്നാണ് കമന്റുകള്‍ വരുന്നത്.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  സരയൂ സ്വപ്‌നം കാണുന്നതായിരിക്കും എന്നാണ് മൗനരാഗത്തിലെ പുതിയ എപ്പിസോഡിനെ കുറിച്ച് ചിലര്‍ പ്രവചിച്ചത്. കല്യാണിയുടെയും, കിരണിന്റെയും കല്യാണം മറ്റുള്ളവരുടെ സ്വപ്നത്തിലൂടെ കാണാന്‍ പ്രേക്ഷകരുടെ ജീവിതം ഇനീം ബാക്കി, സ്വപ്നം കണ്ട് കണ്ട് അവസാനം സീരിയല്‍ കഴിയും. ഇനി എന്നാണാവോ കല്യാണിയും കിരണും വിവാഹം കഴിക്കുക, എന്ന് ഒരു ആരാധിക കുറിച്ചു. പണ്ട് സ്വപ്‌നജീവി ചന്ദനമഴയിലെ അമൃത ആയിരുന്നു ഇപ്പോ ഇതില്‍ ഉളളവര്‍ക്ക് ആ വരം കിട്ടി എന്ന് മറ്റൊരാളും കുറിച്ചു.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  സ്വപ്നത്തില്‍ മാത്രം കല്യാണം, ഇത് മൗനരാഗം അല്ല സ്വപ്ന രാഗം എന്നും കമന്റ് വന്നു. 'അല്ലെങ്കിലും ഈ സീരിയലില്‍ സ്വപ്നം കാണുന്ന സീന്‍സ് കുറച്ച് കൂടുതലാ..വെറുതെ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാന്‍ വേണ്ടി. കല്യാണിയും കിരണും മാലയിട്ട് വരുന്ന സീന്‍ കാണിക്കുമ്പോള്‍ നമ്മള്‍ കരുതും ഹൊ, അവരുടെ കല്യാണം കഴിഞ്ഞല്ലോ. ഇനി ആരും ശല്യം ചെയ്യിലല്ലോ എന്ന്, പക്ഷേ അങ്ങനെ ആശ്വസിച്ചിരിക്കുമ്പോഴാണ് അത് ആരെങ്കിലും സ്വപ്നം കാണുന്നതാണെന്ന് പിന്നെ കാണിക്കുന്നത് എന്നാണ് പുതിയ വീഡിയോയ്ക്ക് താഴെ വന്ന മറ്റൊരു കമന്റ്‌.

  അതേസമയം കല്യാണി-കിരണ്‍ വിവാഹം ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ഉടന്‍ തന്നെയുണ്ടാകുമെന്ന പ്രത്യാശയും പലരും പങ്കുവെച്ചു. ഏറെ നാളായി എല്ലാവരും കാണാന്‍ ആഗ്രഹിച്ച കല്യാണി-കിരണ്‍ വിവാഹം അടുത്തെത്തി എന്ന് മറ്റുചിലര്‍ കുറിച്ചിരിക്കുന്നു. നടക്കേണ്ടത് അതിന്‌റെ സമയത്ത് തന്നെ നടക്കുമെന്നാണ് വിവാഹത്തെ കുറിച്ച് ചിലര്‍ പറയുന്നത്‌.

  ബിഗ് ബോസില്‍ വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച വ്യക്തി, ഇന്‌റലിജന്‌റ് ആയിട്ടുളള പ്ലെയറാണ് എന്ന് റംസാന്‍

  Read more about: serial asianet
  English summary
  Netizens Demanded New Name For Mounaragam After New Promo Hinted About Kiran And Kalyani Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X