പിന്നെ എന്തിന് പിരിഞ്ഞു? ഇവിടെ ഉർവശിയുടെ നിലപാടാണ് ശരി; വീണ മുൻഭർത്താവിനെ പുകഴ്ത്തുന്നതിൽ ചർച്ച
കഴിഞ്ഞ ദിവസമായിരുന്നു ആർജെ അമന്റെ രണ്ടാം വിവാഹം. നടി വീണ നായരുടെ മുൻ ഭർത്താവായതിനാൽ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിനിടെ വെെകാരികമായി വീണ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടി. നേരത്തെ മുൻ ഭർത്താവിനെ പ്രശംസിച്ച് കൊണ്ട് വീണ പറഞ്ഞ വാക്കുകളും ഇതിനിടെ വെെറലായി. വീണ മുൻ ഭർത്താവിനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും പിരിഞ്ഞതിൽ വിഷമമുണ്ടെന്നും അഭിപ്രായങ്ങൾ വന്നു. നടി മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാത്തതും പലരും ചൂണ്ടിക്കാട്ടി.
"വീണ നായരുടെ ഇന്റർവ്യൂ കണ്ടപ്പോൾ ശരിക്കും മനസ്സ് വേദനിച്ചു. ഒരിക്കൽ ഹൃദയം മുഴുവൻ കൊടുത്ത ആളുടെ ഓർമ്മയെ സ്ത്രീകൾക്ക് എളുപ്പത്തിൽ മറക്കാനാകില്ലെന്ന് തോന്നി. സ്ത്രീകൾക്ക് ഒരാളെ മനസ്സിൽ നിന്ന് മാറ്റാൻ ഇത്രയും പ്രയാസം തോന്നുന്നത്, അവന്റെ ബീജത്തെ തന്നെ പത്ത് മാസം വയറ്റിൽ ചുമന്ന് ജീവൻ സമ്മാനിക്കുന്ന അത്ഭുതബന്ധം കൊണ്ടാകാം.പക്ഷേ വേർപിരിയലുകൾ സംഭവിക്കുമ്പോൾ, പലപ്പോഴും പുരുഷന്മാർക്കാണ് പുതിയൊരു ജീവിതം എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ കഴിയുന്നത്"

"ഒരിക്കൽ നമ്മെ വേണ്ടെന്നു പറഞ്ഞ് മറ്റൊരാളെ തെരഞ്ഞെടുത്ത പുരുഷൻ, പിന്നീടൊരിക്കലും പഴയ പോലെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ലെന്നതാണ് കഠിന സത്യം. അപ്പോൾ സ്ത്രീ വീണ്ടും മനസ്സു കൊണ്ട് തകർന്നുപോകും.
അതാണ് നമ്മൾ കണ്ടത് കോടതിയിൽ കരഞ്ഞിറങ്ങി വന്ന മഞ്ജു വാര്യരെ മലയാളികൾ ചേർത്തു പിടിച്ചത്. കഴിഞ്ഞ ദിവസം വീണ നായരുടെ ഭർത്താവ് മറ്റൊരു വിവാഹത്തിലേക്ക് കടന്നപ്പോൾ പോലും, മലയാളികൾ വീണയെ ചേർത്ത് പിടിച്ചത്"
"ഇവരെപ്പോലെ പലരും ഒറ്റയ്ക്കായിത്തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചത്, അവർക്ക് മുൻഭർത്താവിനെ മനസ്സിൽ നിന്ന് തികച്ചും എടുത്ത് കളയാനായില്ലാത്തതിനാലാകാം. സ്ത്രീകൾ അങ്ങനെയാണ്,മനസ്സ് ഒരിക്കൽ കൊടുത്താൽ പെട്ടെന്ന് മറന്ന് മറ്റൊരാളിലേക്ക് പോകാൻ അവർക്കു കഴിയില്ല. അതുകൊണ്ടാണ് വീണയുടെ വിഷാദം നിറഞ്ഞ വീഡിയോ കണ്ടപ്പോൾ മനസ്സ് ഭാരപ്പെട്ടത്" എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റുകളിലൊന്ന്.

എന്നാൽ വീണയെ വിമർശിച്ച് കൊണ്ടുള്ള അഭിപ്രായങ്ങളും വന്നു. എന്തിന് സഹതാപതരംഹം ഉണ്ടാക്കുന്നതിന് പകരം വീണ ഇനി സ്വന്തം ജീവിതത്തിലേക്ക് ശ്രദ്ധ നൽകണമെന്നാണ് അഭിപ്രായങ്ങൾ. മുൻ ഭർത്താവ് അത്രയും നല്ല ആളായിരുന്നെങ്കിൽ എന്തിന് പിരിഞ്ഞു എന്ന ചോദ്യവുമുണ്ട്. കുറച്ച് കഴിയുമ്പോൾ വീണക്കും ഒരു കൂട്ട് കിട്ടും, അപ്പോൾ തീരുന്ന പ്രശ്നമേ ഉള്ളു, ഇപ്പോൾ ഒരു പൊന്നുമോൻ ഇല്ലേ കൂടെ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിലൊന്ന്.
2014 ലാണ് ആർജെ അമൻ ഭെെമിയുമായി വീണ നായർ വിവാഹിതയായത്. 2022 ൽ ഇവർ അകന്നെന്നാണ് റിപ്പോർട്ടുകൾ. മകൻ വീണയ്ക്കൊപ്പമാണുള്ളത്. അമൻ മകനെ കാണാനെത്താറുണ്ട്. മകന് നല്ല അച്ഛനാണ് അദ്ദേഹമന്ന് വീണ നായർ പറഞ്ഞിട്ടുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പല അഭിമുഖങ്ങളിലും വീണ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്താണ് കാരണമെന്ന് നടി വ്യക്തമായി പറഞ്ഞിട്ടില്ല.
രണ്ടാളും പിരിഞ്ഞ ശേഷം ഭർത്താവിന്റെ ഗുണങ്ങൾ പറഞ്ഞു പുകഴ്ത്തുന്നതിനോട് യോജിപ്പില്ല. അത്ര നല്ല മനുഷ്യനായിരുന്നെങ്കിൽ അഡ്ജസ്റ്റ് ചെയ്തു പോകാമായിരുന്നില്ലേ എന്നും ചോദ്യമുണ്ട്. ഈ വിഷയത്തിൽ ഉർവശി യുടെ നിലപാടുകൾ ആണ് എനിക്കിഷ്ട്ടം. സ്വന്തം ജീവിതം സുഖകരമാക്കി ജീവിക്കുന്നു. സല്യൂട്ട് ഉർവശി എന്നും വിഷയം ചർച്ച ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ കമന്റുണ്ട്.


Click it and Unblock the Notifications











