അശ്വിന്റെ വീട്ടുകാരെ പോലെയെന്ന് പറയുമ്പോൾ കുറച്ചിലാണോ? ഇതിൽ ദിയയെ കുറ്റം പറയാനാകില്ലെന്ന് മറുപടി
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എപ്പോഴമുണ്ടാകാറുണ്ട്. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം ദിയ്ക്ക് യൂട്യൂബ് ചാനലിൽ വ്യൂവേർസ് കൂടിയിട്ടുണ്ട്. തന്റെ ഡെലിവറി വ്ലോഗ് ഉൾപ്പെടെ ദിയ ചാനലിൽ പങ്കുവെച്ചിരുന്നു. ഓമി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മകനും ഭർത്താവ് അശ്വിൻ ഗണേശുമാണ് ദിയയുടെ ഇന്നത്തെ ലോകം. ദിയയെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകൻ അച്ഛനെ പോലെയും അച്ഛന്റെ വീട്ടുകാരെ പോലെയും ഉണ്ടെന്ന് പറയുമ്പോൾ ദിയക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇവരുടെ വാദം.
അശ്വിന്റെ വീട്ടുകാരെ പോലെയാണ് കുഞ്ഞ് കാണാനെന്ന് പറയുന്നമ്പോൾ ദിയക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? അതിൽ നാണക്കേട് തോന്നുന്നുണ്ടോ. കുഞ്ഞിനെ ഒറ്റയ്ക്കുണ്ടാക്കിയത് പോലെയാണ് ദിയയുടെ ചിലപ്പോഴുള്ള വാദം. തന്നെ പോലെയും കൃഷ്ണകുമാറിനെ പോലെയുമാണ് കുഞ്ഞ് എന്ന് സ്ഥാപിക്കാൻ വല്ലാതെ ശ്രമിക്കുന്നു. ചിലപ്പോൾ അവരെ പോലെയായിരിക്കും. പക്ഷെ അശ്വിനുമായി സാമ്യമുണ്ടെന്ന് പറയുമ്പോൾ എന്തിനാണ് വല്ലാത്തൊരു രീതിയിൽ പെരുമാറുന്നത്. അത്യന്തികമായി കുഞ്ഞിന്റെ അച്ഛനല്ലേ അശ്വിനെന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റ്.

എന്നാൽ ദിയയെ അനുകൂലിച്ച് കൊണ്ടാണ് പോസ്റ്റിന് വന്ന മറുപടികൾ. പൊതുവെ കുഞ്ഞ് പിറന്നാൽ ഭർത്താവിന്റെ വീട്ടുകാർക്ക് ഇത്തരം പ്രവണതയുണ്ട്, കുഞ്ഞ് മകനെ പോലെയാണ്, എന്റെ വീട്ടുകാരെ പോലെയാണ് എന്നെല്ലാം ഭർതൃമാതാവ് പറയും. കുഞ്ഞിന്റെ അമ്മയ്ക്ക് ഇത് അത്ര ഇഷ്ടപ്പെടാറില്ലെന്നാണ് പ്രതികരണങ്ങൾ. പലരും സ്വന്തം അനുഭവങ്ങളും പങ്കുവെച്ചു.


Click it and Unblock the Notifications











