ഒന്നും ഇല്ലാത്തവനാണെങ്കിലും കുടുംബം നോക്കും, അവർ കരുതിയത് ഇതൊന്നുമല്ല; ഇന്നും ഇവരെ ഉൾക്കൊള്ളാൻ പറ്റുന്നില്ല!

By Desk

രണ്ട് ഭാര്യമാർക്കും അവരുടെ മക്കൾക്കും ഒപ്പം ഒരുമിച്ച് ഒരു വീട്ടിൽ ബഷീർ ബഷി കഴിയുന്നുവെന്നത് ഇന്നും ഇവരുടെ പ്രേക്ഷകർ ആശ്ചചര്യത്തോടെയാണ് നോക്കി കാണാറുള്ളത്. സുഹാനയെ വിവാഹം ചെയ്ത് രണ്ട് കുഞ്ഞുങ്ങൾ പിറന്നശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്ത് രണ്ടാം ഭാര്യയായി ഒപ്പം കൂട്ടിയത്. അതും ആ​​ദ്യ ഭാര്യയുടെ സമ്മതത്തോടെ. മുസ്ലീം മതവിഭാ​ഗത്തിൽ ആളുകൾ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതും അവർക്കൊപ്പം മാറി മാറി താമസിക്കുന്നതും പലയിടങ്ങളിലും സംഭവിക്കാറുള്ളതാണ്.

എന്നാൽ ആ​​ദ്യ ഭാര്യയുമായുള്ള ബന്ധം നിലനിർത്തികൊണ്ട് തന്നെ മറ്റൊരു സ്ത്രീയെ പരസ്യമായി വിവാഹം ചെയ്ത് ഒപ്പം കൊണ്ട് വന്ന് താമസിക്കുന്നത് വളരെ വിരളമായി മാത്രമായി സംഭവിക്കുന്നതാണ്. ആദ്യ ഭാര്യ സുഹാനയുമായി ബഷീറിന്റേത് പ്രണയ വിവാഹമായിരുന്നു.

Mashura
Photo Credit: Mashura / Basheer bashi

ക്രിസ്ത്യാനിയായിരുന്ന സുഹാന ബഷീറിനെ വിവാഹം ചെയ്തശേഷം മുസ്ലീം മതം സ്വീകരിക്കുകയായിരുന്നു. മഷൂറയെ വിവാഹം ചെയ്യും മുമ്പ് ശ്രിയ എന്നൊരു സ്ത്രീയേയും ബഷീർ പ്രണയിച്ചിരുന്നതായും വിവാഹം കഴിച്ച് ഒരുപാട് കാലം ഒരുമിച്ച് താമസിച്ചിരുന്നതായും പറയപ്പെടുന്നു. അന്നും ആ​​​​ദ്യ ഭാര്യ സുഹാന ബഷീറിന് ഒപ്പമുണ്ടായിരുന്നു. ഇന്നും പക്ഷെ മഷൂറ-ബഷീർ പ്രണയകഥ പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

മം​ഗലാരപുരത്തെ അറിയപ്പെടുന്ന ഒരു കുടുംബത്തിലാണ് മഷൂറയുടെ ജനനം. പഠനകാലത്താണ് ബഷീറിനെ കാണുന്നതും പരിചയപ്പെടുന്നതും. മലയാളം പോലും മഷൂറ പഠിച്ചത് ബഷീറിനെ പ്രണയിക്കാൻ തുടങ്ങിയശേഷമാണ്. ഇന്നേവരെ പ്രണയകഥ പൂർണ്ണമായും ഇരുവരും എവിടേയും പറഞ്ഞിട്ടില്ല. ബഷീറുമായുള്ള പ്രണയം മഷൂറ വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പായിരുന്നു.

പെണ്ണ്‌ ചോദിച്ച് ചെന്നപ്പോഴും മഷൂറയുടെ ബാപ്പ ആദ്യം ബഷീറിനെ സ്വീകരിച്ചില്ല. എന്ന് കരുതി വിളിച്ച് ഇറക്കി കൊണ്ടുവരാനൊന്നും ബഷീർ നിന്നില്ല. ബഷിയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായിരുന്നു. അതാണ് പ്രധാന കാരണം. അന്ന് ബഷി വിവാ​ഹതിനാണെന്ന് അറിയില്ലായിരുന്നു. എന്റെ അടുത്ത് വന്ന് ആ​ദ്യം വീട്ടുകാർ ചോദിച്ചത് എന്ത് കണ്ടിട്ടാണ്? എന്താണ് അവൻ ചെയ്തതെന്നുമാണ് എന്നാണ് ഒരിക്കൽ വിവാഹക്കഥ വെളിപ്പെടുത്തി മഷൂറ പറഞ്ഞത്.

എനിക്ക് രണ്ട് ഭാര്യമാർ മാത്രമല്ല രണ്ട് മക്കളുമുണ്ട്. ഞാനും മഷുവും തമ്മിൽ ഇഷ്ടമാണെന്നുള്ള കാര്യം സുഹാനയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം കഴിക്കാനും തീരുമാനിച്ചിരുന്നു. പക്ഷെ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. ഞാൻ ഒന്നുമില്ലാത്തവനാണ് പക്ഷെ കുടുംബം നന്നായി നോക്കുമെന്ന് മഷൂറയുടെ ഫാമിലിയോട് പറഞ്ഞിരുന്നു.

Mashura Basheer bashi
Photo Credit: Mashura / Basheer bashi

കാർ നിർത്തി ഞാൻ ​ഗെയ്റ്റ് തുറന്ന് ചെന്നപ്പോൾ തന്നെ മഷൂറയുടെ ബാപ്പ ദേഷ്യപ്പെട്ടു. മര്യാദയ്ക്ക് നീ പൊയ്ക്കോ. മാനം മര്യാദയ്ക്ക് ജീവിക്കുന്ന ആൾക്കാരാണ് ഞങ്ങൾ എന്നാണ് ബാപ്പ പറഞ്ഞത്. അവർ കരുതി ഞാൻ മഷൂ ഇറങ്ങിവാടി... വണ്ടിയിൽ കയറ് നമുക്ക് പോകാം എന്നൊക്കെ പറയുമെന്നാണ്. അതൊന്നും ഉണ്ടായില്ല. അതിന്റെ ആവശ്യം ഇല്ലല്ലോ.

മഷൂറയുടെ കുടുംബത്തോട് എന്റെ ഡീറ്റെയ്ൽസ് മുഴുവൻ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. വാടക വീട്ടിലാണ് താമസിക്കുന്നതും ഒരു മെൻസ് വെയർ ഷോപ്പാണ് നടത്തുന്നതെന്നും വാടക കൊടുക്കാനും കുടുംബം നോക്കാനുമുള്ള ​ഗതിയൊക്കെ എനിക്ക് ഉണ്ടെന്നും അന്ന് ഞാൻ തുറന്ന് പറഞ്ഞിരുന്നു. അല്ലാതെ എനിക്ക് വലിയ കൊട്ടാരമുണ്ട്... ഞാൻ വലിയ ടോപ്പാണ് എന്നൊന്നും പറഞ്ഞിട്ടില്ലെന്നാണ് മഷൂറയുമായുള്ള വിവാഹകഥ വെളിപ്പെടുത്തി ഒരിക്കൽ ബഷീർ പറഞ്ഞത്.

രണ്ടാം വിവാഹശേഷമാണ് ബഷീർ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയതും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ലേബലിലേക്ക് മാറിയതും. ലക്ഷങ്ങളാണ് യുട്യൂബ് വ്ലോ​ഗ് വഴിയും വിവിധ ബിസിനസുകൾ വഴിയും ഇന്ന് ബഷീറും കുടുംബവും സമ്പാദിക്കുന്നത്. എന്തോ ഇവരെ അന്നും ഇന്നും ഉൾക്കാൻ പറ്റുന്നില്ല.... ഏതായാലും രണ്ടെണ്ണം കെട്ടി ഇനി മരണം വരെ നല്ല നിലയിൽ ജീവിക്കട്ടെ എന്നാണ് ഇവരുടെ വീഡിയോകൾക്ക് വരുന്ന കമന്റുകൾ.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X