മരുമകനും അമ്മായിയച്ഛനും ഹിറ്റായി; ഒന്നാം സ്ഥാനം നിലനിര്‍ത്തി സാന്ത്വനം, കുടുംബവിളക്ക് വീണ്ടും പിന്നിലേക്ക്

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ജനപ്രിയം നേടി മുന്നേറുകയാണ് ഏഷ്യാനെറ്റിലെ സാന്ത്വനവും കുടുംബവിളക്കുമെല്ലാം. ഓരോ ആഴ്ചകള്‍ കഴിയുന്നതിന് അനുസരിച്ച് വേറിട്ട റിപ്പോര്‍ട്ടുകളാണ് ടിആര്‍പി റേറ്റിങ്ങില്‍ നിന്നും പുറത്ത് വരുന്നത്. കാലങ്ങളായി ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സീരിയല്‍ പിന്നിലേക്ക് പോയി കൊണ്ടിരിക്കുകയാണെന്ന് പുതിയ ലിസ്റ്റില്‍ നിന്നും വ്യക്തമാവുകയാണ്. മറ്റ് സീരിയലുകളുടെ കഥയില്‍ വന്ന മാറ്റമാണ് ഇതിന് കാരണം. മുന്നോട്ടുള്ള എപ്പിസോഡുകളില്‍ നിലവാരം പുലര്‍ത്തുന്ന സീരിയല്‍ ഏതാണെന്ന് അറിയാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് റേറ്റിങ്ങിന്റെ പുതിയ ലിസ്റ്റ് വന്നിരിക്കുന്നത്. ഇത്തവണയും ഒന്നാം സ്ഥാനം സാന്ത്വനത്തിന് തന്നെയാണ്. വിശദമായി വായിക്കാം...

റേറ്റിങ്ങിൽ ഒന്നാമതായി സാന്ത്വനം

കഴിഞ്ഞ ആഴ്ചകളില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് സാന്ത്വനം. അപ്പുവും ഹരിയും തമ്പിയുടെ വീട്ടിലേക്ക് താമസിക്കാന്‍ പോയതും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് സീരിയലിനെ മുന്നിലേക്ക് നയിക്കുന്നത്. മരുമകനും അമ്മായിയച്ഛനും തമ്മിലുള്ള കോംപിനേഷന്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടു. ഇതിനിടയില്‍ ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബൈക്കില്‍ ചുറ്റി കറങ്ങിയും വീടിനുള്ളില്‍ നിന്നുമൊക്കെ ഇരുവരും പ്രണയിച്ച് മത്സരിക്കുകയാണ്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ച് തുടങ്ങിയതോടെ സാന്ത്വനം വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 19.30 എന്ന നിലയിലാണ് സാന്ത്വനം ഒന്നാമത് നില്‍ക്കുന്നത്.

കുടുംബവിളക്ക് പിന്നിലേക്ക് പോവുന്നു

മാസങ്ങളോളം ഒന്നാം സ്ഥാനത്ത് നിന്ന് മാറാതെ നിന്നിരുന്ന കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. 17.90 എന്ന നിലയില്‍ വളരെ പിന്നിലേക്കാണ് സീരിയലിന്റെ പോക്ക്. വേദികയുടെ പ്രശ്‌നങ്ങള്‍ മാത്രം കാണിച്ച് വന്നതോടെയാണ് കുടുംബവിളക്ക് പ്രേക്ഷകര്‍ നിരാശയിലായി തുടങ്ങിയത്. അന്ന് മുതല്‍ കഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. നിലവില്‍ വീണ്ടും ചില മാങ്ങള്‍ വന്ന് തുടങ്ങിയതോടെ മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. അല്ലെങ്കില്‍ അമ്മയറിയാതെയുടെ താഴെ ആവാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

അമ്മയറിയാതെ മുന്നിലേക്ക് കുതിക്കുന്നു

സാന്ത്വനവും കുടുംബവിളക്കും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് അമ്മറിയാതെ. മുന്നിലേക്ക് കുതിക്കാനോ പിന്നിലേക്ക് താഴാനോ പറ്റാതെ ഈ സീരിയല്‍ മൂന്നാം സ്ഥാനം എന്നും നിലനിര്‍ത്തുകയാണ്. കുടുംബവിളക്കില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ വൈകാതെ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ അമ്മയറിയാതെ യ്ക്ക് സാധിക്കുമെന്നാണ് ചില പ്രവചനങ്ങള്‍. നിലവില്‍ അമ്പാടിയും അലീന ടീച്ചറും തമ്മിലുള്ള പിണക്കമൊക്കെ മാറി ഇരുവരും പ്രണയത്തിലേക്ക് വരികയാണെങ്കില്‍ വലിയൊരു മാറ്റം റേറ്റിങ്ങിലും ഉണ്ടാവും.

Recommended Video

അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ
അവസാന പത്തിലേക്ക് മാറി തൂവൽസ്പർശം

മൗനരാഗമാണ് നാലാം സ്ഥാനത്തുള്ളത്. കൂടെവിടെ അഞ്ചാമതും നില്‍ക്കുന്നു. വൈകാതെ കൂടെവിടെ മുന്നിലേക്ക് എത്തുമെന്നാണ് നിഗമനം. പുതിയതായി ആരംഭിച്ച പളുങ്ക് ആറാമതും സസ്‌നേഹം ഏഴാമതും നല്‍ക്കുന്നു. എട്ടാം സ്ഥാനത്താണ് പാടാത്ത പൈങ്കിളി, ഒന്‍പതാമത് ദയ, പത്താം സ്ഥാനത്തേക്ക് എത്തിയ തൂവല്‍സ്പര്‍ശത്തെ കുറിച്ചാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ശ്രേയ ഐപിഎസും സഹോദരി മാളുവും തമ്മിലുള്ള കഥ പറഞ്ഞ് എത്തിയ തൂവല്‍സ്പര്‍ശം വളരെ പെട്ടെന്ന് റേറ്റിങ്ങില്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ പെട്ടെന്നാണ് പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. അടുത്തിടെ ആരംഭിച്ച സീരിയലുകള്‍ പോലും മുന്നോട്ട് വരുമ്പോള്‍ ഇത് പിറകിലേക്ക് മാറിയിരിക്കുകയാണ്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X