ജോലിക്കാരോട് സംസാരിച്ചപ്പോൾ സിന്ധുവിന്റെ യഥാർത്ഥ മുഖം വന്നെന്ന് കമന്റ്; ഒന്ന് ദേഷ്യപ്പെട്ട് കൂടേയെന്ന് ചോദ്യം

സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് ഫാമിലി വ്ലോ​ഗേർസ് ആണ്. പ്രത്യേകിച്ചും കേരളത്തിൽ ഫാമിലി വ്ലോ​ഗേർസിനുള്ള ജനപ്രീതി അമ്പരപ്പിക്കുന്നതാണ്. കുടുംബ വിശേഷങ്ങൾ പങ്കുവെക്കുന്ന വ്ലോ​ഗുകൾക്ക് മില്യൺ കണക്കിനാണ് വ്യൂസ്. കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നവർ ഇന്നേറെയാണ്. ഫാമിലി, ലെെഫ് സ്റ്റെെൽ വ്ലോ​ഗേർസിൽ മുൻപന്തിയിലാണ് കൃഷ്ണ കുമാർ കുടുംബം.

നാൾക്ക് നാൾ ഇവർക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടുന്നതല്ലാതെ കുറയുന്നില്ല. എന്താണിതിന് കാരണമെന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഏറെയാണ്. എങ്ങനെ സന്തോഷകരമായി, ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാമെന്ന് ഇവരുടെ വ്ലോ​ഗുകളിലൂടെ മനസിലാക്കുന്നവരുണ്ട്. അതേസമയം ആരാധകരെ പോലെ ഹേറ്റേഴ്സും ഇവർക്കുണ്ട്. ചെറിയ കാര്യങ്ങൾ പോലും യൂട്യൂബ് ചാനലിലിട്ടാൽ വലിയ വ്യൂസ് ലഭിക്കുന്നവരാണ് സിന്ധു കൃഷ്ണയും ദിയ കൃഷ്ണയുമെല്ലാം. അതിന്റെ മറുവശമെന്തെന്നാൽ ചെറിയൊരു കാര്യം പോലും ഇവർക്കെതിരെ വിമർശനം വരാനിടയാക്കും.

Sindhu Krishna

ഉദാഹരണത്തിന് ദിയ ഭർത്താവ് അശ്വിനോട് സുഹൃത്തിനെ പോലെ സംസാരിക്കുന്നത് പല വ്യൂവേർസിനും ഇഷ്ടമല്ല. അശ്വിനെ ദിയ ബഹുമാനിക്കുന്നില്ലെന്നാണ് വിമർശിക്കുന്നവരുടെ വാദം. ഇപ്പോഴിതാ സിന്ധു കൃഷ്ണയ്ക്കെതിരെ വന്ന വിമർശനമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിയയുടെ കുഞ്ഞ് ഓമിക്ക് സുഖമില്ലാത്തതിനാൽ താരകുടുംബത്തിൽ ഇത്തവണ വലിയ ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചെറിയൊരു ആഘോഷം അഹാന കൃഷ്ണ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വേണ്ട നടത്തി.

ഈ ഇവന്റിൽ സിന്ധു കൃഷ്ണ മക്കളോടും അതിഥികളോടുമെല്ലാം സന്തോഷത്തോടെ സംസാരിക്കുന്നുണ്ട്. എന്നാൽ ഭക്ഷണം വിളമ്പുന്ന ജോലിക്കാരനോട് കുറച്ചൊന്ന് ദേഷ്യത്തോടെ സംസാരിച്ചു. കമന്റ് ബോക്സിൽ ഇക്കാര്യം ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലോട്ട് ഒക്കെ വിളമ്പാതെ ആ ഇല അവിടെയൊന്ന് എത്തിച്ച് കൊട്, രണ്ട് പേർക്ക് സീറ്റില്ല എന്നാണ് വിളമ്പുന്ന ആളോട് ​ഗൗരവത്തിൽ സിന്ധു കൃഷ്ണ പറയുന്നത്. അതുവരെയും ചിരിച്ചിരുന്ന സിന്ധു കൃഷ്ണയുടെ മുഖം പെട്ടെന്ന് മാറിയത് നെറ്റിസൺസ് ശ്രദ്ധിച്ചു.

Sindhu Krishna

വ്ലോ​ഗുകളിൽ എപ്പോഴും നിഷ്കളങ്കമായി സംസാരിക്കുന്ന സിന്ധു കൃഷ്ണയുടെ യഥാർത്ഥ മുഖം ഇപ്പോഴാണ് പുറത്ത് വന്നതെന്നും രൂക്ഷമായി സംസാരിക്കുന്നു എന്നുമാണ് ഒരാളുടെ കമന്റ്. "സിന്ധുവൊക്കെ പക്ക ഫേക്ക് ക്യാരക്ടർ ആണ്" എന്നാണ് ഇതിന് വന്ന മറുപടി കമന്റ്. "അതെന്താ അവർക്ക് ഒന്ന് ദേഷ്യപ്പെട്ട് കൂടേ, അത് കൊള്ളാം" എന്ന് സിന്ധു കൃഷ്ണയെ അനുകൂലിച്ചും കമന്റുണ്ട്.

സോഷ്യൽ മീഡിയ താരങ്ങളായതിനാൽ തന്നെ സിനിമാ താരങ്ങളേക്കാൾ കൂടുതൽ ആളുകൾ സസൂക്ഷ്മം ഇവരെയെല്ലാം ശ്രദ്ധിക്കാറുണ്ട്. ചെറിയ ഒരു നാക്ക് പിഴ കാരണം പ്രശ്നങ്ങൾ നേരിട്ട ഇൻഫ്ലുവൻസേർസ് ഇന്നേറെയാണ്. സിന്ധു കൃഷ്ണ നേരത്തെ ഒന്നിലേറെ തവണ വിവാദത്തിലായതാണ്. മകൾ ദിയ കൃഷ്ണയുടെ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരിച്ച വ്ലോ​ഗർമാരെ പരിഹസിച്ചതാണ് അടുത്ത കാലത്ത് സിന്ധു കൃഷ്ണ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട സംഭവം.

ജോലിയും കൂലിയും ഇല്ലാത്തവരാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നതെന്ന് സിന്ധു കൃഷ്ണ പറഞ്ഞത് വ്യാപക വിമർശനത്തിനിടയാക്കി. അപ്പോൾ സിന്ധുവും കുടുംബവും വരുമാനത്തിന് ആശ്രയിക്കുന്നത് യൂട്യൂബിനെയല്ലേ വേറെ എന്തെങ്കിലും ജോലി മക്കൾക്കോ സിന്ധുവിനോ ഉണ്ടോയെന്ന ചോദ്യവും വന്നു. വിവാദങ്ങളോട് സിന്ധു കൃഷ്ണ പ്രതികരിച്ചില്ല. നെ​ഗറ്റീവ് കമന്റുകൾ സിന്ധു കൃഷ്ണ തന്റെ ചാനലിൽ നിന്നും നീക്കി. ദിയ കൃഷ്ണയും കൃഷ്ണ കുമാറും അഹാന കൃഷ്ണയുമെല്ലാം നേരത്തെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X