For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂരജേട്ടന്‍ പിന്മാറിയത് നന്നായി, അദ്ദേഹത്തിന് ദൈവാനുഗ്രഹമുണ്ട്, പാടാത്ത പൈങ്കിളിയെ കുറിച്ച് ആരാധകര്‍

  |

  മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പരമ്പര ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ദേവയുടെയും കണ്‍മണിയുടെയും ജീവിതത്തിലൂടെ കഥ പറയുന്ന പരമ്പര മികച്ച റേറ്റിംഗോടെയാണ് സംപ്രേക്ഷണം തുടരുന്നത്. മനീഷ മഹേഷ് കണ്‍മണിയായി എത്തുന്ന പരമ്പരയില്‍ സൂരജ് സണ്‍ ആണ് ആദ്യം ദേവയായത്. എന്നാല്‍ നടന്‍ പിന്മാറിയതോടെ ലക്ജിത്ത് സൈനി എന്ന പുതിയ താരം പരമ്പരയിലേക്ക് എത്തി. പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് പിന്മാറിയ വാര്‍ത്ത ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ചുരുങ്ങിയ നാളുകള്‍ കൊണ്ട് ദേവയായി പ്രേക്ഷരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നടന് പിന്മാറേണ്ടി വന്നു. പാടാത്ത പൈങ്കിളിയില്‍ നിന്ന് പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് സൂരജ്. തന്‌റെ യൂടൂബ് ചാനലില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം മോട്ടിവേഷണല്‍ വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട് നടന്‍.

  അതേസമയം സൂരജ് പിന്മാറിയതിന് ശേഷം നടന്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകര്‍ എത്തിയിരുന്നു. പാടാത്ത പൈങ്കിളിയുടെതായി വരാറുളള വീഡിയോകള്‍ക്ക് താഴെയാണ് തങ്ങളുടെ ഇഷ്ടതാരത്തെ മടക്കികൊണ്ടുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടാറുളളത്. അതേസമയം പാടാത്ത പൈങ്കിളിയുടെ പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെയും കമന്റുകളുമായി സൂരജിന്‌റെ ആരാധകര്‍ എത്തിയിരുന്നു.

  എന്നാല്‍ ഇത്തവണ പുതിയ വീഡിയോ കണ്ട് സൂരജേട്ടന്‍ പിന്മാറിയത് നല്ല തീരുമാനമായി എന്ന് ഒരാള്‍ കുറിച്ചു. പാടാത്ത പൈങ്കിളിയിലെ പുതിയ കഥാസന്ദര്‍ഭങ്ങള്‍ കണ്ടാണ് ഒരു ആരാധകന്‍ വീഡിയോയ്ക്ക് താഴെ യൂടൂബില്‍ ഇങ്ങനെ കുറിച്ചത്. 'ഇതിന്റെ പോക്ക് കണ്ടിട്ട് ഇതിലെ ആര്‍ട്ടിസ്റ്റുകള്‍ കഥ അറിയാണ്ട് ആട്ടം കാണുന്നവര്‍ ആണെന്ന് തോന്നുന്നു. സൂരജേട്ടന് നല്ല ദൈവാനുഗ്രഹമുണ്ട്. അതുകൊണ്ട് ദൈവം കറക്ട് ടൈമില്‍ അദ്ദേഹത്തെ ഈ ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുത്തി' എന്നാണ് ഒരാള്‍ കുറിച്ചത്.

  എന്നാല്‍ പുതിയ വീഡിയോയ്ക്ക് താഴെയും ഭൂരിഭാഗം പേരും സൂരജ് തിരിച്ചുവരണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണ്. 'ഞങ്ങള്‍ക്ക് സൂരജേട്ടനെ ദേവയായി വേണമെന്നാണ്' ഒരു ആരാധിക കുറിച്ചത്. 'ഞങ്ങളുടെ ദേവ അന്നും ഇന്നും എന്നും സൂരജേട്ടന്‍' എന്ന് മറ്റൊരു കമന്റും വന്നു. സൂരജിനെ തിരിച്ചുകൊണ്ടുവരണമെന്ന് സംവിധായകനോട് ആവശ്യപ്പെടുന്നുമുണ്ട് ചിലര്‍.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  'ഓര്‍മ്മകള്‍ വേരോടും ഈ നല്ല തീരത്ത്' ഈ പാട്ടു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് സൂര്‍ഷയുടെ(സൂരജ്-മനീഷ) മുഖമാണ്. എന്താണ് പാടാത്ത പൈങ്കിളി ടീം മറുപടി തരാത്തത്. സൂരജേട്ട്‌ന്‌റെ റീഎന്‍ട്രി പ്രതീക്ഷിക്കാമോ?. ലക്കി ചേട്ടന് വേറെ പ്രോജക്ട് കിട്ടും. ലവ് യൂ സൂര്‍ഷ, മിസ് യൂ എന്ന് മറ്റൊരു ആരാധികയും കുറിച്ചു.

  പൃഥ്വിരാജിനെ കുറിച്ചുളള രഹസ്യം ആരോടും പറഞ്ഞില്ല, സംവിധായകന് കൊടുത്ത ഉറപ്പാണ് അത്, തുറന്നുപറഞ്ഞ് ഷോബി തിലകന്‍

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  അതേസമയം പാടാത്ത പൈങ്കിളിയിലേക്ക് ഇനി ഉണ്ടാകില്ലെന്നാണ് സൂരജ് മുന്‍പ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ആരാധക പിന്തുണയാണ് താരത്തിനുളളത്. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് സൂരജിന്. പുതിയൊരു പരമ്പരയിലൂടെ നടന്‍ അടുത്ത് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരും ഏറെയാണ്.

  ഡ്യൂപ്പിനെ വെച്ച് ചെയ്താല്‍ മതിയെന്ന് ലാലേട്ടന്‍, ഞാന്‍ തന്നെ ചെയ്യാമെന്ന് പ്രണവ്, അനുഭവം പറഞ്ഞ് ജീത്തു ജോസഫ്

  Read more about: sooraj serial asianet
  English summary
  Netizens Opens Up Sooraj Sun's Step Back From Padatha Painkili Was Good Move
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X