നാല് പേരെയും വളർത്തി, അടുക്കള ജോലിയും; അപ്പച്ചി വീട്ടുജോലിക്കാരി മാത്രമല്ലെന്ന് വ്യക്തമായി; പ്രശംസിച്ച് ആരാധകർ
കൃഷ്ണകുമാർ കുടുംബത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇവരെ പ്രശംസിക്കുന്നവരും വിമർശിക്കുന്നവരും ഏറെയാണ്. ഒരാഴ്ച പോസിറ്റീവ് ഇമേജ് വന്നാൽ അടുത്തയാഴ്ച ഇവർക്ക് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ഇമേജ് ആകും. ഏവർക്കും പ്രിയപ്പെട്ടവരെല്ലെങ്കിലും പ്രശംസയും വിമർശനവുമെല്ലാം താരകുടുംബത്തിന് സോഷ്യൽ മീഡിയയിലെ മോണിറ്റെെസിംഗിന് ഉപകരിക്കുന്നു. വിമർശനങ്ങൾ പൊതുവെ ഇവർ അവഗണിക്കുന്നു.
കഴിഞ്ഞ ദിവസമാണ് താരകുടുംബം അപ്പച്ചിയുടെ പിറന്നാൾ ദിനം ആഘോഷിച്ചത്. വർഷങ്ങളായി കൃഷ്ണകുമാറിനും സിന്ധു കൃഷ്ണയ്ക്കുമൊപ്പമുള്ളയാളാണ് അപ്പച്ചി. വീട്ടുജോലികൾ ചെയ്യുന്നത് ഇവരാണ്. വീട്ടുജോലിക്കാരി മാത്രമാണെന്നാണ് പലരും കരുതിയത്. എന്നാൽ യഥാർത്ഥത്തിൽ സിന്ധു കൃഷ്ണയുടെ മാതാപിതാക്കളുടെ കസിൻ ആണ് അപ്പച്ചി.

ഇതറിഞ്ഞതോടെ താരകുടുംബത്തിന്റെ ആരാധകരിൽ പലർക്കും വിഷമമായി. സിന്ധു കൃഷ്ണയുടെ അമ്മയുടെ അത്ര തന്നെ പ്രായം അപ്പച്ചിക്കുണ്ട്. സിന്ധുവിന് നാല് മക്കൾ ജനിച്ചപ്പോഴും പരിപാലിച്ചത് അപ്പച്ചിയാണ്. വീട്ടിലെ ജോലികളും ചെയ്യുന്നു. ബന്ധുവിനെ വീട്ടുജോലിക്കാരിയാക്കാൻ എങ്ങനെ കഴിയുന്നു എന്ന ചോദ്യങ്ങൾ വന്നു.
അതേസമയം അപ്പച്ചിയുടെ ജീവിതം എന്തെന്നറിയാതെ പുറമെ നിന്ന് കൃഷ്ണകുമാറിനെയും കുടുംബത്തെയും വിമർശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായം വന്നു. അപ്പച്ചിക്ക് ഇവർ നൽകുന്ന പരിഗണന പിറന്നാൾ ദിനത്തിൽ വ്യക്തമായിരിക്കുകയാണ്. ഹൻസിക കൃഷ്ണയാണ് അപ്പച്ചിയുടെ പിറന്നാൾ ദിനത്തിലെ ഫോട്ടോ പങ്കുവെച്ചത്.

ഹൻസികയെയും കുടുംബത്തെയും നിരവധി പേർ പ്രശംസിച്ചു. അപ്പച്ചിയുടെ കാര്യത്തിൽ ഒരുപാട് സന്തോഷം തോന്നി. അപ്പച്ചിയെ അവർ ബഹുമാനിക്കണം, കാരണം ആ കുടുംബത്തിന് വേണ്ടി അത്രയും കാര്യങ്ങൾ അപ്പച്ചി ചെയ്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. സിന്ധു കൃഷ്ണയുടെ നാല് മക്കളെയും നോക്കിയത് അപ്പച്ചിയാണ്. കുടുംബത്തിന് വേണ്ടി അടുക്കള ജോലികൾ ചെയ്യുന്നു.
നാല് മക്കളെ വളർത്തി വലുതാക്കിയതിൽ സിന്ധു കൃഷ്ണയെ എല്ലാവരും പ്രശംസിക്കാറുണ്ട്. അപ്പച്ചിയും ആ പ്രശംസയ്ക്ക് അർഹയാണെന്നും അഭിപ്രായങ്ങളുണ്ട്. വീട്ടുലുള്ള എല്ലാവർക്കും ഭക്ഷണമുണ്ടാക്കുന്നത് അപ്പച്ചിയാണ്. സിന്ധു കൃഷ്ണയ്ക്കോ കൃഷ്ണ കുമാറിനോ മക്കൾക്കോ അധികം അടുക്കള ജോലികൾ ചെയ്യേണ്ടി വരാറില്ലെന്നും വാദമുണ്ട്.
അടുത്തിടെ അഹാനയ്ക്കും കുടുംബത്തിനും നേരെ വ്യാപക വിമർശനം വന്നിരുന്നു. ബിസിനസിൽ വില കൂടിയ സാരികൾ മാത്രം, ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശിനെ അവഗണിക്കുന്നു തുടങ്ങിയവയായിരുന്നു വിമർശനം. അശ്വിൻ ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണം വലി. വിവാദമായി. ദിയ കൃഷ്ണ വീട്ടിൽ ചിക്കൻ കറി പാചകം ചെയ്തിരുന്നു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞു. അശ്വിനെ ഉദ്ദേശിച്ചാണ് പറഞ്ഞത്. അശ്വിൻ കറി വിളമ്പിത്തരാൻ കാത്ത് നിൽക്കവെ സിന്ധു കൃഷ്ണ കറി വിളമ്പി സ്വയം കഴിക്കുകയും ചെയ്തു. ഇതാണ് വ്യൂവേർസിന് ഇഷ്ടപ്പെട്ടില്ല.
സാമ്പത്തികമായി ദിയയേക്കാൾ താഴെയാണ് അശ്വിൻ. ഈ വ്യത്യാസം അശ്വിനോട് ദിയയുടെ കുടുംബം കാണിക്കുന്നു എന്നാണ് ആരോപണം. എന്നാൽ വിമർശനങ്ങളെ ദിയ തള്ളിക്കളഞ്ഞു. തന്റെ ഭർത്താവിനെ അമ്മ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ആ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചതെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.


Click it and Unblock the Notifications











