ആരാധകരോട് വേർതിരിവില്ല; ദിയ വിമർശനങ്ങൾ നേരിടവെ പ്രശംസകൾ വാരിക്കൂട്ടി പേളി മാണി

ജീവിതം മാറി മറിയാനിടയുണ്ടെങ്കിലും നെറ്റിസൺസിന്റെ അഭിപ്രായങ്ങളിൽ ജീവിക്കേണ്ടി വരുന്നവരാണ് പലപ്പോഴും ഇൻഫ്ലുവൻസേർസ്. സിനിമാ താരങ്ങളെ പോലെ സ്വകാര്യത സംരക്ഷിച്ച് ജനങ്ങളിൽ നിന്നും ഒരു പടി അകന്ന് നിൽക്കാൻ ഇൻഫ്ലുവൻസേർസിന് കഴിയില്ല. കാരണം ജനങ്ങൾ നൽകുന്ന ശ്രദ്ധയും ലെെക്കും കമന്റുമെല്ലാമാണ് ഇവരിൽ പലരുടെയും ഉപജീവനമാർ​ഗം. ഏവരുടെയും ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് പേളി മാണി. ആങ്കർ, ഇൻഫ്ലുവൻസർ, നടി എന്നതിലെല്ലാമുപരി സ്വന്തം വീട്ടിലെ ആളെ പോലെയാണ് പേളി മാണിയെ ആരാധകർ കാണുന്നത്.

ഈ സ്നേഹം പൂർണമായും മനസിലാക്കുന്ന ആളുമാണ് പേളി. ഒരിക്കൽ പോലും ആരാധകരോട് ദേഷ്യത്തിലോ താര ജാഡകളോടെയോ സംസാരിക്കുന്ന പേളിയെ ജനം കണ്ടിട്ടില്ല. തന്റെ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചത് ആരാധകരുടെ സ്നേഹമാണ് പേളി മാണി പറയാറുമുണ്ട്. കല്യാൺ നവരാത്രി ആഘോഷത്തിന് വന്ന പേളി മാണിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്.

മകളെ പിടിച്ച് നിൽക്കുന്ന പേളി മാണിയോട് ഒരു ആരാധകൻ ഓട്ടോ​ഗ്രാഫ് ചോദിച്ചു. മകളെ ഈ ആരാധകന്റെ കയ്യിൽ കൊടുത്ത ശേഷമാണ് പേളി ഓട്ടോ​ഗ്രാഫ് നൽകിയത്. ഈ ​ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. പേളി ആരാധകരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും ഏവരും ചൂണ്ടിക്കാട്ടി. സ്വന്തം കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ പോലും പല താരങ്ങളും ആരാധകരെ അനുവദിക്കാറില്ല. എന്നാൽ പേളി ഇത്തരം വേർതിരിവുകളൊന്നും ആരാധകരോട് കാണിക്കുന്നില്ലെന്ന് നെറ്റിസൺസ് പറയുന്നു.

പേളിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. പേളി സ്വന്തം മക്കളുടെ സ്വകാര്യത ഇല്ലാതാക്കുന്നു എന്ന വിമർശനമെല്ലാം അപ്രസക്തമാണെന്നും ശരിക്കും ഇവർക്ക് ജനങ്ങളോട് സ്നേഹമുള്ളത് കൊണ്ടാണ് മക്കളെ അവരുമായി ഇടപഴകിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. അതേസമയം പേളിയെ പോലെ പ്രശസ്തയായി ഇൻഫ്ലുവൻസർ ആണ് ദിയ കൃഷ്ണ. ദിയ അടുത്തിടെയാണ് അമ്മയായത്.

Pearle Maaney  Diya Krishna

എന്നാൽ പേളിയെ പോലെ പ്രശംസയല്ല ദിയക്ക് വരുന്നത്. പോസിറ്റീവ് കമന്റുകളുണ്ടെങ്കിലും അതിനൊപ്പം തന്നെ നെ​ഗറ്റീവ് കമന്റുകളുമുണ്ട്. ദിയയുടെ സംസാര രീതി വിമർശകർക്ക് ഇഷ്ടപ്പെടുന്നില്ല. അടുത്തിടെ ഒരു ഇവന്റിന് എത്തിയപ്പോൾ കുഞ്ഞിന്റെ ഫൂട്ടേജുകളൊന്നും എടുക്കരുതെന്ന് ദിയ ചുറ്റും കൂടിയ മീഡിയകളോട് പറഞ്ഞു. ഈ പരാമർശം വിമർശത്തിന് കാരണമായി. ഡെലിവറി വ്ലോ​ഗ് കാണിക്കാമെങ്കിൽ കുഞ്ഞിനെ കാണിച്ചാൽ എന്താണ് പ്രശ്നമെന്തെന്നായിരുന്നു ഇവരുടെ ചോദ്യം.

ദിയ താരമെന്ന അഹങ്കാരം കാണിക്കുന്നു, ജനങ്ങൾ കാരണമാണ് ഇന്നത്തെ പേരും പ്രശസ്തിയുമെന്നെല്ലാം വിമർശനങ്ങൾ വന്നു. പേളി മാണിയുടെ പാത പിന്തുടർന്നാണ് ദിയ കൃഷ്ണ യൂട്യൂബ് ചാനലിൽ മുന്നോട്ട് പോയത്. പേളി-ശ്രീനിഷ് കോംബോ പോലെ അശ്വിൻ ദിയ-കോംബോയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അമ്മയായ ശേഷം ദിയക്ക് പേളിയെ പോലെ തുടരെ പ്രശംസകളല്ല വന്നത്. ഡെലിവറി വ്ലോ​ഗ് പങ്കുവെച്ച ദിയക്ക് കുഞ്ഞിന്റെ മുഖം ആരാധകരെ കാണിക്കാൻ മടി എന്ന വിമർശനം വന്നു.

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞിന്റെ മുഖം ദിയ കാണിച്ചു. എന്നാൽ ദിയ കുഞ്ഞിന് ആവശ്യമായ ശ്രദ്ധ നൽകുന്നില്ല എന്ന വിമർശനം പിന്നീട് വന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടായിട്ടും പൊതു സ്ഥലങ്ങളിൽ കൊണ്ട് പോകുന്നു എന്നായിരുന്നു പ്രധാന വിമർശനം. വിമർശനങ്ങൾ ദിയ കാര്യമാക്കുന്നില്ല. അതേസമയം ഹേറ്റേഴ്സിനൊപ്പം ആരാധകരുടെ വലിയൊരു നിര തന്നെ ദിയ കൃഷ്ണയ്ക്കുണ്ട്. ദിയയുടെ വ്ലോ​ഗുകൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ.

More from Filmibeat

Read more about: pearle maaney diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X