Don't Miss!
- Automobiles
2023 കേന്ദ്ര ബജറ്റ്; വാഹന വിപണിയിൽ വില കൂടുന്നവയും കുറയുന്നവയും എന്തൊക്കെ
- News
ഇന്ത്യന്‍-അമേരിക്കന്‍ വംശജ പ്രമീള ജയപാലിന് പുതിയ പദവി; ഇമിഗ്രേഷന്‍ പാനലില്‍ ഇടംപിടിച്ചു
- Lifestyle
ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ച നാളുകാര്‍: ഇവര്‍ വീട്ടില്‍ സമ്പല്‍സമൃദ്ധി നിറക്കും
- Finance
പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്
- Sports
IND vs NZ: 'ഇത് നീ വെച്ചോ', പൃഥ്വിക്ക് ട്രോഫി കൈമാറി ഹര്‍ദിക്-അപമാനിക്കുന്നുവെന്ന് ഫാന്‍സ്
- Technology
വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്, മുന്നിൽനിന്ന് നയിക്കുന്നത് എസ്23 അൾട്ര
- Travel
ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം
മോഹന്‍ലാല്‍ അല്ലാതെ ബിഗ് ബോസ് അവതാരകനാവാന്‍ യോഗ്യന്‍ മമ്മൂട്ടി; പൃഥ്വിരാജും സുരേഷ് ഗോപിയും പിന്നില്‍
ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ് കൂടി ആരംഭിക്കാന്‍ പോവുകയാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടതില്‍ വച്ച് ഏറ്റവും വിസ്മയമായേക്കാന് സാധ്യത മുന്‍നിര്‍ത്തിയാണ് അഞ്ചാമതും ഷോ വരുന്നത്. അതേ സമയം മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടന്ന് കഴിഞ്ഞു.
ഫെബ്രുവരിയോട് കൂടി ഏകദേശം ബിഗ് ബോസിനെ കുറിച്ചുള്ള വിവരം ലഭിക്കും. ശേഷം മാര്‍ച്ച് മുതല്‍ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പുതിയ വിവരം. ഇതിനിടയില്‍ മോഹന്‍ലാല്‍ തന്നെ അവതാരകനാവുമോ എന്ന ചോദ്യം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു. ഇത്തവണയും മോഹന്‍ലാലായിരിക്കും അവതാരകന്. ഇനിയിപ്പോള്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്.

എല്ലാ ഭാഷകളിലും അവിടുത്തെ മുന്‍നിര താരങ്ങളാണ് അവതാരകരായിട്ട് എത്താറുള്ളത്. മലയാളത്തില്‍ മോഹന്‍ലാല്‍ എത്തുന്നതിന് മുന്‍പ് മമ്മൂട്ടിയ്ക്കും ഓഫര്‍ വന്നിരുന്നതായി അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തി.
അവതാരകന്റെ റോള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന നടന് സുരേഷ് ഗോപിയ്ക്കും അതിന് സാധ്യതയുള്ളതായിട്ടാണ് ആരാധകര്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ഇടൈംസ് നടത്തിയ ഒരു പോളിലൂടെ ബിഗ് ബോസ് അവതാരകനാവാന്‍ ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്തിയിരിക്കുകയാണ്.

മോഹന്‍ലാലിന് പകരം ആ റോളിലേക്ക് എത്താന്‍ ഏറ്റവും മികച്ചത് ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയത്. ലിസ്റ്റില്‍ മമ്മൂട്ടി, പൃഥ്വിരാജ് സുരേഷ് ഗോപി, മുകേഷ് എന്നിങ്ങനെ നാല് താരങ്ങളുടെ പേരുകളാണ് ഉണ്ടായിരുന്നത്. പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്. 39 ശതമാനം പേരാണ് മമ്മൂട്ടിയ്ക്ക് വോട്ട് ചെയ്തത്. പൃഥ്വിരാജിന് 25 ശതമാനവും, സുരേഷ് ഗോപിയ്ക്ക് 22 ശതമാനവും മുകേഷിന് 14 ശതമാനവും വോട്ട് കിട്ടി.

ബിഗ് ബോസിലേക്ക് അവതരാകനായി പോകാനുള്ള അവസരം വന്നിട്ടും താനത് നിഷേധിച്ചതാണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'കൊക്കോ കോളയുടെ പരസ്യം ചെയ്യാനായി കോടികളാണ് അവരെനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്ന് താനത് ഉപേക്ഷിച്ചു. അതിനെക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസ് ചെയ്യാന്‍ വേണ്ടി പറഞ്ഞത്.
അത്രയും വലിയ ഓഫറായിരുന്നു. പക്ഷേ അത് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ച് തിയറി ഒന്നും വേണ്ട. എനിക്കത് ശരിയാവില്ലെന്ന് തോന്നിയത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്. അവസാനം നമുക്കത് ശ്വാസം മുട്ടുമെന്നുമാണ്', ബിഗ് ബോസിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

എന്തായാലും അഞ്ചാം സീസണിലും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന കാര്യം ഏകദേശം ഉറപ്പായി. നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ യില്‍ പതിനഞ്ച് ദിവസമേ അവതാരകന് വരേണ്ടതുള്ളു. ഇത്രയും ദിവസത്തിനായി പതിനെട്ട് കോടിയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. അവതാരകന് പുറമേ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്കും വലിയൊരു തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്. പലരും സാമ്പത്തിക ലാഭം കൂടി മുന്‍നിര്‍ത്തിയാണ് ഷോ യിലേക്ക് വരുന്നത്.
-
ഞങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആരാണെന്നാണ് അറിയേണ്ടത്; സ്ത്രീയാണോ ചോദിക്കുന്നവരുണ്ടെന്ന് കൊറിയന്‍ മല്ലു
-
ദിലീപിനൊപ്പം സൗദിയിൽ, ചിത്രവുമായി അമൃത സുരേഷ്; ഇത്തവണ കമന്റ് ബോക്സ് ഓഫ് ചെയ്ത് താരം!
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ