ബഷീര്‍ ഉമ്മ തന്നപ്പോള്‍ തിരിച്ച് കൊടുത്തില്ല! ഭര്‍ത്താവിനോട് സ്‌നേഹം കാണിക്കാന്‍ മടിക്കണോന്ന് സുഹാനയോട് ആരാധകർ
ബിഗ് ബോസ് താരവും നടനുമായ ബഷീര്‍ ബഷിയുടെ കുടുംബം കേരളത്തില്‍ തരംഗമാണ്. വ്‌ളോഗ് ചെയ്താണ് താരകുടുംബം സ്ഥിരമായി നിറഞ്ഞ് നില്‍ക്കുന്നത്. ബഷീറും ആദ്യഭാര്യ സുഹാന എന്ന സോനുവും അവരുടെ പതിനാലാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനെ പറ്റിയാണ് പുതിയ വ്‌ളോഗില്‍ പറഞ്ഞിരിക്കുന്നത്.
ഇത്തവണ രണ്ട് ഭാര്യമാരുടെയും മക്കളുടെയും കൂടെ ഗോവയിലേക്ക് യാത്ര പോയിരിക്കുകയാണ് ബഷീര്‍. വിവാഹവാര്‍ഷികം ഗോവയിലെ ഒരു ബീച്ചില്‍ വച്ച് ആഘോഷിച്ചു. ഇതിനെ പറ്റിയുടെ വീഡിയോ സുഹാനയുടെ ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തു. ഇതിന് താഴെ ഭര്‍ത്താവിനോട് സ്‌നേഹം പ്രകടിപ്പിക്കാത്ത സോനുവിനെ ഉപദേശിച്ച് കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.

ബഷീറിനും കുടുംബത്തിനും എല്ലാ മംഗളാശംസകളും. ഇതുപോലെ എന്നും ഒരുമിച്ച് നില്‍ക്കാന്‍ തൗഫീഖ് നല്‍കട്ടെ. ഈ വീഡിയോ കാണുമ്പോള്‍ മനസിലാവുന്നുണ്ട്, ബഷീക്കാക്ക് മക്കള്‍ കഴിഞ്ഞിട്ടുള്ളൂ മറ്റെന്തും എന്ന്. അതേ സമയം ബഷീറിന്റെ ഭാര്യയായ സുഹാനയോട് ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് ചൂണ്ടി കാണിച്ചാണ് ആരാധകരെത്തിയിരിക്കുന്നത്.
ബഷീര്‍ ഉമ്മ കൊടുത്തപ്പോള്‍ സോനു ബഷീയ്ക്ക് തിരിച്ചൊരു കിസ്സ് കൊടുത്തില്ലല്ലോ എന്നാണ് ഒരാള്‍ ചൂണ്ടി കാണിച്ചത്. സോനു അങ്ങനെ ആവരുത് കേട്ടോ. കൊടുക്കുമ്പോഴെ സ്‌നേഹം തിരിച്ചു കിട്ടുകയുള്ളു. അത് ആരോടായാലും.. എന്നാണ് ഒരാളുടെ അഭിപ്രായം. ഇതിനൊപ്പം വേറെയും കമന്റുകളില്‍ സോനുവിനെ ഉപദേശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.
സോനുത്താ... ഞാന്‍ പറയുമ്പോ കുറ്റമായി കരുതരുത്. സ്‌നേഹം കൊണ്ട് പറയുന്നതാണുട്ടോ. ബഷീക്ക പലപ്പോഴും പല വീഡിയോകളിലായി പറയാറുണ്ട് കണ്ടോ അവള്‍ക്ക് ഇത് പറ്റൂല, കൈ ഇടാന്‍ പറ്റൂല, ഉമ്മ കൊടുക്കാന്‍ പറ്റൂല എന്നിട്ട് പുള്ളി തന്നെ പറയും സുഹാനക്ക് അങ്ങനെ എക്‌സ്പ്രസ്സ് ചെയ്യാന്‍ അറിയില്ല പ്രൈവറ്റ് മൊമന്റില്‍ മാത്രമാണ് അങ്ങനെ എന്ന്. പക്ഷേ പുള്ളിക്ക് എക്‌സ്പ്രസ്സ് ചെയ്യുന്നതാണ് ഇഷ്ട്ടം എന്ന് ആളുടെ സംസാരത്തില്‍ നിന്ന് വ്യക്തമാണ്.
സ്വന്തം ഭര്‍ത്താവിനെ അല്ലാതെ വേറെ ആരെയാണ് പബ്ലിക്ക് ആയി കെട്ടിപിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുക? ഇത്താ, നമ്മളൊക്കെ എത്ര കാലം ജീവിക്കും എന്ന് പറയാന്‍ പറ്റില്ല. ഒരാള്‍ നഷ്ട്ടപ്പെട്ടു കഴിഞ്ഞിട്ട് എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ല.
കമല സുരയ്യ പറഞ്ഞപോലെ... 'മരിച്ചു കഴിഞ്ഞിട്ട് എന്റെ കല്ലറയില്‍ ഒരു പൂവ് കൊണ്ട് വെച്ചാല്‍ ഞാന്‍ അറിയുകയില്ല' ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കേണ്ടത് ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കണം. ഇത്തയ്ക്ക് മനസില്‍ സ്‌നേഹം ഉണ്ടായെന്ന് കരുതി ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്ക് അത് മനസിലാവാണമെന്നില്ല. അത് പ്രകടിപ്പിക്കുക തന്നെ വേണം.

ആ ഷോര്‍ട്ട് ഫിലിമിന്റെ ഡയറക്ടര്‍ പോലും അത്ഭുതത്തൊടെ ആണ് പറഞ്ഞത് ഞാന്‍ ഇന്ന് വരെ സ്വന്തം കെട്ടിയോനെ കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുള്ള ആളെ കണ്ടിട്ടില്ല എന്ന്. അതൊരു ക്രെഡിറ്റ് അല്ല ഇത്ത. അത് ഭയങ്കര മോശമാണ്. ഇപ്പൊള്‍ വണ്ണം കുറക്കുന്ന കാര്യത്തിന് ആയാലും ഇപ്പൊ പറഞ്ഞ ഈ കാര്യത്തിനായാലും ഇത്ത ഒരു ന്യായീകരണം കണ്ട് പിടിച്ച് അത് മനസിനെ വിശ്വസിപ്പിക്കും. ഇത്ത ആരോഗ്യത്തോടെ ഇരിക്കാനാണ് ഹെല്‍ത്ത് നോക്കൂ എന്ന് പറയുന്നത്.
അതുപോലെ ഭര്‍ത്താവിനോട് മനസിലുള്ള സ്‌നേഹം പ്രകടിപ്പിക്കലും ഭാര്യയുടെ ഉത്തരവാദിത്തം ആണ്. പൂട്ടി കെട്ടി വെച്ചിട്ട് ബെഡ്റൂമില്‍ 5 മിനിറ്റ് സ്‌നേഹം കാണിക്കുന്നത് അല്ല ശരി. എന്നോട് ദേഷ്യം തോന്നുമോ എന്നറിയില്ല. പക്ഷെ ഇതൊരു സത്യമാണ്. ബഷിയ്ക്ക് എന്നെ അറിയാം എന്ന് കരുതിയിരിക്കരുത്. നിങ്ങളെ വേദനിപ്പിക്കണ്ട എന്നോര്‍ത്ത് പുള്ളി അത് പറയാതെ ഇരിക്കും. മാത്രമല്ല ബഷീക്കയോട് സ്‌നേഹം ഭയങ്കരമായി എക്‌സ്പ്രസ് ചെയ്യുന്ന മറ്റൊരു ഭാര്യ അദ്ദേഹത്തിനുണ്ട്.
ദയവായി ഇതൊന്ന് ശ്രദ്ധിക്കൂ. ഒരാള്‍ എന്നോട് നിന്റെ കൈയ്യില്‍ 100 രൂപ ഉണ്ടോ എന്ന് ചോദിക്കുമ്പോ ഞാന്‍ മറുപടി പറയാതിരുന്നാല്‍ അയാള്‍ക്ക് എന്റെ കൈയ്യില്‍ പൈസ ഉണ്ടോ എന്ന് മനസിലാക്കാന്‍ ആവില്ല. അത് ഞാന്‍ പറയുക തന്നെ വേണം. അതുപോലെയാണ് സ്‌നേഹവും. രണ്ടാളും സന്തോഷത്തോടെ സ്‌നേഹത്തോടെ ഒന്നിച്ചു ജീവിക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.. എന്നും നിങ്ങളുടെ സന്തോഷം നിലനില്‍ക്കട്ടെ. വിവാഹവാര്‍ഷിക ആശംസകള്‍ എന്നുമാണ് ഒരാള്‍ സുഹാനയുടെ വീഡിയോയുടെ താഴെ കമന്റായി ഇട്ടിരിക്കുന്നത്.


Click it and Unblock the Notifications











