ഇവരെ കാണുമ്പോൾ പേടിയാവുന്നു! പിരിയേണ്ടി വന്നാല്‍ രണ്ടാള്‍ക്കും സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല; കമന്റുമായി ആരാധകർ
പേളിയ്ക്കും ശ്രീനിഷിനും ശേഷം ബിഗ് ബോസിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ഇരുവരും പ്രണയത്തിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും അടുത്ത സുഹൃത്തുക്കളാണ്. മത്സരത്തിനകത്ത് ഉണ്ടായിരുന്നപ്പോഴുള്ള ശക്തമായ അടുപ്പം ഇപ്പോഴും ജീവിതത്തില്‍ കാത്തുസൂക്ഷിക്കുകയാണ്. ഷോ അവസാനിച്ചതിന് ശേഷം യാത്രകള്‍ പോയിട്ടും മറ്റുമായി തങ്ങളുടെ പുതിയ ജീവിതം ആസ്വദിക്കുകയാണ് താരങ്ങള്‍.
ഇതിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും ഗബ്രിയോ ജാസ്മിനോ ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാറില്ല. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ ഇരുവരും പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. വിദേശത്തോ മറ്റോ ഇരുവരും പോയപ്പോള്‍ എടുത്തൊരു വീഡിയോയായിരുന്നു. ഗബ്രിയ്‌ക്കൊപ്പം ആടി പാടി വളരെ സന്തോഷത്തോടെ നടക്കുന്ന ജാസ്മിനെയാണ് വീഡിയോയില്‍ കാണുന്നത്. സിനിമാ സ്‌റ്റൈലിലുള്ള ഇവരുടെ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധേയമായി.

'അങ്ങ് ദൂരെ ഒരു ദേശത്ത്, ഭൂമിയുടെ ഒരു അറ്റത്ത്'... എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ജാസ്മിന്‍ കൊടുത്തിരിക്കുന്നത്. സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണെങ്കിലും അവരുടെ സ്‌നേഹവും ഐക്യവും കൂട്ടുകെട്ടുമൊക്കെ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഇതിലൂടെ വ്യക്തമാവും. അതുകൊണ്ട് തന്നെ ചില ആശങ്കകള്‍ അറിയിച്ച് കൊണ്ടുള്ള കമന്റുകളാണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
'ഇവരുടെ വീഡിയോ കാണുമ്പോള്‍ ശരിക്കും പേടിയാവുന്നു. ഇപ്പോഴുള്ള സ്‌നേഹം സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ പിന്നീട് ഇടക്ക് വെച്ച് ഇവര്‍ക്ക് പിരിയേണ്ടി വന്നാല്‍ അത് രണ്ടാള്‍ക്കും സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം എല്ലാ സൗഹൃദങ്ങളും അങ്ങനെയാണ്...' എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. മൂവായിരത്തിലധികം ആളുകളാണ് ഈയൊരു കമന്റിന് മാത്രം ലൈക്ക് അടിച്ചിരിക്കുന്നത്. അതായത് അത്രയധികം ആളുകളും ഇതേ അഭിപ്രായക്കാരാണെന്ന് വ്യക്തം.

വരും നാളുകളില്‍ ഇവരിലൊരാള്‍ മറ്റൊരാളെ മാറ്റി നിര്‍ത്തും. മനഃപൂര്‍വ്വം തന്നെയായിരിക്കും അങ്ങനെ ചെയ്യുക, പിരിയുമെന്ന കാര്യം ഗ്യാരണ്ടിയാണ്. ചിലപ്പോള്‍ ഗബ്രിയായിരിക്കും ജാസ്മിനോട് സൗഹൃദം അവസാനിപ്പിക്കാന്‍ പറയുക... എന്നിങ്ങനെ നിരവധി കമന്റുകളാണ് താരങ്ങളുടെ വീഡിയോയുടെ താഴെ വരുന്നത്.
ആരൊക്കെ എത്രയൊക്കെ വിമര്‍ശിച്ചാലും ജാസ്മിനും ഗബ്രിയും ഒരുമിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ട്. നിങ്ങളുടെ ഉള്ളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ഇഷ്ടമുണ്ട്. അത് മനസിലാക്കിയാല്‍ മാത്രം മതി. ഒരുമിച്ചെന്നും സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കും. അതിന് സാധിക്കുന്നില്ലെങ്കില്‍ ഇത്രയും അടുപ്പത്തിലാവാതെ അകലം വെച്ച് സൗഹൃദം കൊണ്ട് പോവണം.. എന്നിങ്ങനെ ജാസ്മിനെയും ഗബ്രിയെയും ഉപദേശിച്ച് കൊണ്ടുള്ള നൂറുക്കണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലായിരുന്നു ഗബ്രിയും ജാസ്മിനും മത്സരിച്ചത്. ആ സീസണിലെ ഏറ്റവും ചര്‍ച്ചാവിഷയമായി മാറിയത് ഇരുവരുമായിരുന്നു. ആദ്യ ദിവസം തന്നെ അടുപ്പത്തിലായ ഇരുവരും സുഹൃത്തുക്കളായി കോംബോ സൃഷ്ടിച്ചു. എന്നാല്‍ പ്രണയിതാക്കളെ പോലെ പെരുമാറിയെന്ന് ആരോപിച്ച് താരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. പുറത്ത് ജാസ്മിന്റെ വിവാഹനിശ്ചയം വരെ കഴിഞ്ഞതിനാല്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു.
പുറത്ത് വരുന്നതോടെ രണ്ടാളും രണ്ട് ദിശയിലേക്ക് പോകുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ജാസ്മിനെ സുഹൃത്തായി ചേർത്ത് പിടിക്കാൻ ഗബ്രിയ്ക്ക് സാധിച്ചു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ യാത്ര പോയി അവിടെ നിന്നുള്ള വിശേഷങ്ങളുമായിട്ടാണ് താരങ്ങൾ ഇപ്പോൾ എത്താറുള്ളത്. ഗബ്രി സിനിമ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ്. ഒപ്പം ജാസ്മിനും തൻ്റെ കരിയറിന് പ്രധാന്യം കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











