For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്‍ തരംഗം നിന്നാലേ ഇനിയത് സാധിക്കൂ, ബിഗ് ബോസ് കാണാന്‍ ആള് വേണ്ടേ? 5-ാം സീസണെ കുറിച്ച് ആരാധകര്‍

  |

  മറ്റ് ഭാഷകളിലേത് പോലെ ബിഗ് ബോസ് കേരളത്തിലും വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ തവണ ഡോ. റോബിന്‍ രാധകൃഷ്ണനിലൂടെ കേരളം മുഴുവന്‍ വലിയ തരംഗമാണ് ഉണ്ടായത്. ഷോ കഴിഞ്ഞിട്ട് ഏട്ട് മാസത്തിന് മുകൡലായെങ്കിലും ഇനിയും ആരാധകരുടെ ബഹളം അവസാനിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

  ഇതിനിടയിലാണ് മലയാളം ബിഗ് ബോസിന്റെ പുതിയ പതിപ്പിനെ കുറിച്ചുള്ള വിവരം എത്തുന്നത്. 2023 ന്റെ തുടക്കത്തില്‍ തന്നെ ഷോ തുടങ്ങിയേക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ചില പ്രതിസന്ധികള്‍ കാരണം ഉടനെ തുടങ്ങില്ലെന്നൊരു കിംവദന്തിയും പ്രചരിക്കുന്നുണ്ട്. ഇനിയിപ്പോള്‍ തുടങ്ങിയാലും തുടങ്ങിയില്ലെങ്കിലും കുഴപ്പമില്ലെന്നാണ് വാര്‍ത്തയെ കുറിച്ചുള്ള ചിലരുടെ പ്രതികരണം.

  Also Read: ബിഗ് ബോസിനും തിരിച്ചടി കിട്ടി? മാര്‍ച്ചില്‍ തുടങ്ങാനിരുന്ന ഷോ ഉടനെ ഉണ്ടാവില്ല! സോഷ്യല്‍ മീഡിയ പ്രതികരണം

  robin-radhakrishnan

  ബിഗ് ബോസ് തുടങ്ങാന്‍ വൈകുന്നതിന്റെ കാരണമായി ചിലര്‍ ചൂണ്ടി കാണിക്കുന്നത് റോബിന്റെ ഫാന്‍ പവറാണെന്ന് മറ്റ് ചിലര്‍. എന്തായാലും ബിഗ് ബോസിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ വലിയ അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

  ഒരു യൂട്യൂബ് ചാനലാണ് പറഞ്ഞത് പ്രകാരം ഷോ ഉടനെ ആരംഭിക്കില്ലെന്നും മൂന്നാലഞ്ച് മാസത്തോളം വൈകിയേക്കുമെന്നും പറഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നും പറഞ്ഞു. ഇതോടെ പലവിധ കാരണങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

  Also Read: ഞങ്ങളുടെ വളരെ സ്വകാര്യ നിമിഷത്തിലെ ചിത്രമായിരുന്നത്; കൗതുകത്തിന് വേണ്ടി പങ്കുവെച്ചതാണെന്ന് അഞ്ജലി നായര്‍

  ഇനി ഒരു സീസണ്‍ മലയാളത്തില്‍ ഒരു കാലത്തും ഉണ്ടായില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല സന്തോഷമേയുള്ളു. അതിനെല്ലാം കാരണം ഡോ. റോബിന്‍ രാധകൃഷ്ണനാണെന്നാണ് ഒരാളുടെ കമന്റ്. ബിഗ് ബോസ് മലയാളം തുടങ്ങിയപ്പോള്‍ ഒരു കോടി ആയിരുന്നു സമ്മാനമായി കൊടുത്തത്. പിന്നീട് 75 ലക്ഷമായി കുറഞ്ഞു. ബിഗ് ബോസ് നാലാം സീസണ്‍ അവസാനിക്കുമ്പോള്‍ 50 ലക്ഷമായി പിന്നേം കുറഞ്ഞു. ഇനി അതിനും അവര്‍ക്ക് പണമില്ലേ കയ്യില്‍.. എന്നാണ് മറ്റൊരാളുടെ ചോദ്യം.

  robin-radhakrishnan

  മലയാളത്തില്‍ ഇനിയൊരു ബിഗ് ബോസ് വന്നില്ലെങ്കിലും കുഴപ്പമില്ല. മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയല്ല ബിഗ് ബോസ് നടത്തുന്നത്. ആരുടെയൊക്കെയോ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പോലെയാണ് തോന്നുന്നത്. തുടങ്ങിയാലും ഇനി വിജയിക്കാന്‍ സാധ്യതയില്ല.

  അഥവാ തുടങ്ങിയാല്‍ തന്നെ ഓരോ മത്സരാര്‍ഥിയെയും സീസണ്‍ 4 വച്ച് താരതമ്യം ചെയ്യും. മാത്രമല്ല റോബിന്‍ തരംഗം നിന്നാലെ ബിഗ് ബോസ് തുടങ്ങുള്ളു. റോബിന്‍ തരംഗം നില്‍ക്കാന്‍ പോകുന്നില്ല. ബിഗ് ബോസ് കാണാന്‍ ആള്‍ക്കാര്‍ വേണ്ടേ? ചോദ്യം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

  പ്രചരിക്കുന്നെതാക്കെ സത്യം ആയിരിക്കും. കാരണം ബിഗ് ബോസ് തുടങ്ങിയപ്പോള്‍ ഒരു കോടിയുടെ ഫ്‌ളാറ്റ് ആയിരുന്നു. അതിപ്പോള്‍ 50 ലക്ഷം ആക്കി. അപ്പോള്‍ ഇനി 50 ലക്ഷം കൊടുക്കാനും പൈസ കാണില്ല.

  ഇനിയെങ്ങാനും ബിഗ് ബോസ് റിവ്യൂ ചെയ്യുന്ന യൂട്യൂബ് ചാനലുകളോട് ഏഷ്യാനെറ്റും എന്റമോള്‍ ഷൈനും പൈസ ചോദിക്കേണ്ടി വരുമോന്ന് ചിലര്‍ കളിയാക്കി ചോദിക്കുന്നു. എന്തായാലും ഔദ്യോഗികമായി വരട്ടെ എന്നാണ് കാത്തിരിക്കുന്നവര്‍ക്ക് പറയാനുള്ളത്.

  robin-radhakrishnan

  നാലാം സീസണ്‍ പ്രതീക്ഷിച്ചതിലും വിജയമായി മാറിയതായിരുന്നു ബിഗ് ബോസിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിക്കാന്‍ കാരണം. റോബിന്‍ എന്നൊരൊറ്റ മത്സരാര്‍ഥിയാണ് പുറംലോകത്ത് ഏറ്റവും വലിയ തരംഗമായി മാറിയത്. ഇപ്പോഴും റോബിനെ കുറിച്ചുള്ള നിസാര സംഭവങ്ങള്‍ പോലും വലിയ വാര്‍ത്തയായി നില്‍ക്കുന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്. പുതിയ മത്സരാര്‍ഥികള്‍ വന്നതിന് ശേഷമേ ഈ വിഷയങ്ങളൊക്കെ അവസാനിക്കൂ എന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്.

  നിലവില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരിയില്‍ തുടങ്ങാനിരുന്ന ഷോ മേയ് മാസത്തിലായിരിക്കുമെന്നാണ്. സല്‍മാന്‍ ഖാന്റെ ഹിന്ദി ബിഗ് ബോസ് പതിനാറാം സീസണ്‍ തീര്‍ന്നതിന് ശേഷം അതേ ലൊക്കേഷനിലാവും മലയാളം ആരംഭിക്കുക. അതിനായി പുതിയ സെറ്റിടുന്നത് അടക്കം പലതിനും സമയം ആവശ്യമായി വന്നേക്കാം. ചാനലോ അണിയറ പ്രവര്‍ത്തകരോ ഇനിയും ഷോ തുടങ്ങുന്നതിനെ പറ്റി പറയാത്തതിലെ നിരാശയിലാണ് പ്രേക്ഷകര്‍. വൈകാതെ അതും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Netizens Reaction About Bigg Boss Malayalam Season 5 And Robin Radhakrishnan's Fan Power Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X