ദില്‍ഷ നോ പറഞ്ഞ് പിറ്റേന്ന് ആരതി സെറ്റായി! റോബിനെ വിവാഹം കഴിക്കുന്നത് പെട്ടെന്ന് എടുത്ത തീരുമാനമല്ല- ആരതി
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷതകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. എന്നാല്‍ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വിമര്‍ശനം വന്നത് പ്രണയത്തിന്റെ പേരിലായിരുന്നു. ബിഗ് ബോസിലായിരിക്കുമ്പോള്‍ സഹമത്സരാര്‍ഥി ദില്‍ഷയോട് പ്രണയാഭ്യാര്‍ഥന നടത്തിയതും പുറത്ത് വന്ന് അധികം വൈകാതെ മറ്റൊരു റിലേഷനിലേക്ക് പോയതും വിമര്‍ശകരെ ചൊടിപ്പിച്ച സംഭവമാണ്.
ഒരു ബന്ധം അവസാനിപ്പിച്ച് ഉടനെ തന്നെ മറ്റൊരു ബന്ധത്തിലേക്ക് റോബിന്‍ കടന്നുവെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം ചിന്തിച്ചുറപ്പിച്ചതിന് ശേഷമാണ് അങ്ങനൊരു തീരുമാനത്തിലേക്ക് തങ്ങളെത്തിയതെന്നാണ് ആരതിയിപ്പോള്‍ പറയുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാഹം കഴിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് ആരതിയും റോബിനും പറഞ്ഞത്.

റോബിന്‍ ആദ്യം കല്യാണത്തിന്റെ കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്താ കാരണമെന്ന് ചോദിച്ചപ്പോള്‍ രണ്ട് കാരണമുണ്ട്. ഒന്ന് നമ്മളൊരു അഭിമുഖത്തില്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളു. നമ്മള്‍ ഒരുമിച്ച് സമയം ചെലവഴിക്കണം, പരസ്പരം കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടോന്ന് ആദ്യം മനസിലാക്കണമെന്നുള്ളതാണ് ഒന്നാമത്തെ കാരണം.
രണ്ട്, സാമ്പത്തികമായി കുറച്ച് കൂടി സ്റ്റേബിള്‍ ആയതിന് ശേഷമേ എനിക്ക് വിവാഹത്തിലേക്ക് പോകാന്‍ സാധിക്കുകയുള്ളുവെന്നും താന്‍ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജെനുവിനാണെന്ന് ആള്‍ക്ക് തോന്നിതായിട്ടാണ് ആരതി വ്യക്തമാക്കുന്നത്.
മാത്രമല്ല തന്നെ ഇഷ്ടമാണോന്നും വിവാഹം കഴിച്ചോട്ടെ എന്നും ചോദിച്ചപ്പോള്‍ അതിന് ആരതി ഓക്കെയായിരുന്നു. മാത്രമല്ല കുറച്ച് സമയം വേണമെന്ന് മാത്രമേ അവള്‍ പറഞ്ഞുള്ളുവെന്ന് റോബിനും സൂചിപ്പിച്ചു.
റോബിനോട് താല്‍പര്യക്കുറവൊന്നും തോന്നിയിട്ടില്ല. പക്ഷേ പരസ്പരം ഞങ്ങള്‍ രണ്ട് പേര്‍ക്കും അറിയില്ലല്ലോ. ഒരു അഭിമുഖത്തില്‍ കണ്ടത് വെച്ചിട്ട് തീരുമാനം എടുക്കാന്‍ പറ്റില്ലല്ലോ. ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാവേണ്ട ആളാണല്ലോ എന്ന് ആരതി പറയുന്നു. പിന്നെ എല്ലാവരും കരുതിയത് ഞങ്ങള്‍ രണ്ടാളും വിവാഹം കഴിക്കമെന്ന തീരുമാനം പെട്ടെന്ന് എടുത്തതാണെന്നാണ്. പക്ഷേ ഞാനങ്ങനെ പെട്ടെന്ന് എടുത്തതല്ലെന്നും താരം വ്യക്തമാക്കുന്നു.
അതേ സമയം ഇത് തന്നെയല്ലേ റോബിനോട് ദില്‍ഷയും പറഞ്ഞതെന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്. 'ദില്‍ഷ പറഞ്ഞു. തൊട്ടടുത്ത ദിവസം പുള്ളി ഇവളെ കെട്ടാന്‍ വേണ്ടി പ്രൊപ്പോസ് ചെയ്തു. ഇയാള്‍ രണ്ടു പേരോടും പറഞ്ഞു. ഫസ്റ്റ് കിട്ടിയതിനെ തിരഞ്ഞെടുത്തു. അല്ലാതിപ്പോ എന്താ. പുറത്തിറങ്ങി കുറച്ചു കഴിയുമ്പോളേക്കും രണ്ടാളും ഇഷ്ടത്തിലായി. അല്ല ഇഷ്ടത്തിലാക്കിയെന്ന് പറയുന്നതാവും ശരി.

ഇപ്പോള്‍ ആരതി പറഞ്ഞതൊക്കെ തന്നെയാണ് അന്ന് ദില്‍ഷയും പറഞ്ഞത്. ബിഗ് ബോസ് കഴിഞ്ഞപ്പോഴെക്കും റോബിന് നല്ല അഹങ്കാരം ആയിരുന്നു. ആ ആളെ ഒടിച്ച് മടക്കി കൈയില്‍ വച്ച് നടക്കുന്നതിന് ഈ കുട്ടിയോട് ബഹുമാനമുണ്ട്. സത്യം പറഞ്ഞാല്‍ ദില്‍ഷ രക്ഷപെട്ടുവെന്ന് പറയാം. ദില്‍ഷയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവായി ഇയാള്‍ വന്നിരുന്നെങ്കില്‍ അവരുടെ ബന്ധം നല്ല രീതിയില്‍ പോവുമായിരുന്നില്ല. ഇദ്ദേഹം അവള്‍ക്ക് ചേരുന്ന വ്യക്തിയേ അല്ല.
സത്യത്തില്‍ ഈ രണ്ടു വ്യക്തികളോട് വെറും സഹതാപം മാത്രമേ തോന്നുന്നുള്ളു. എല്ലാവരെയും പോലെ തന്നെ രണ്ടു വ്യക്തികളാണ് നിങ്ങളും. വലിയ പ്രത്യേകതകള്‍ ഒന്നുമില്ല. ആദ്യം സ്വയം തിരിച്ചറിയൂ എന്നിട്ട് തള്ളല്‍ നാടകം നടത്തു. മിസ്റ്റര്‍ റോബിന്‍ താങ്കളോട് ഒരു കാര്യം പറയുകയാണ്. കുറച്ചൊക്കെ വിശേഷബുദ്ധി ആവാം കേട്ടോ.
വിശേഷബുദ്ധി ഇല്ലാത്തത് ഒരു കുറ്റം ഒന്നുമല്ല. പക്ഷേ താങ്കള്‍ ഒരു എംബിബിഎസ് ലൈന്‍ പഠിച്ചത് കൊണ്ട് അത്യാവശ്യം വിശേഷബുദ്ധി ഉള്ള വ്യക്തിയാണെന്ന് തോന്നുന്നു. അതുകൊണ്ട് പറഞ്ഞു പോയതാണ്. കുറച്ച് അധികം സാമൂഹിക അറിവുകളും ഇടപെടല്‍ മര്യാദകളും സംസാര ബോധവും ഉണ്ടായാല്‍ നല്ലത്. ഇല്ലെങ്കില്‍ ഉള്ള വില കൂടി താങ്കളുടെ സംസാരം കൊണ്ടുതന്നെ പൊയ്ക്കിട്ടും.', എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റോബിന്റെയും ആരതിയുടെയും വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications











