സംസാരം കേട്ടിട്ട് പേടിയാവുന്നു, സൈക്കോ ആണെന്ന് അവൻ തന്നെ പറഞ്ഞു! ഫേക്ക് പ്രൊഫൈല്‍ അല്ലേ എന്ന് ജിഷിനും
മലയാളത്തിലെ ടെലിവിഷന്‍ സീരിയലുകളില്‍ വില്ലന്‍ വേഷത്തില്‍ എത്തി ശ്രദ്ധേയനായ നടനാണ് ജിഷിന്‍ മോഹന്‍. കുറഞ്ഞകാലം കൊണ്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. എന്നാലിപ്പോള്‍ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് താരം.
നേരത്തെ നടി വരദ.യുമായി വിവാഹിതനായിരുന്നെങ്കിലും ഇരുവരും ഈ ബന്ധം ഉപേക്ഷിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ വിവാഹമോചിതനായെന്നും അതിനുശേഷം മദ്യത്തിനും മയക്കുമരുന്ന് ഒക്കെ അടിമയായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇപ്പോള്‍. കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഡിപ്രഷനില്‍ ആയിപ്പോയ കാലത്തെക്കുറിച്ച് ജീഷിന്‍ പറഞ്ഞത്.

ഡിവോഴ്‌സിന് ശേഷം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയി. ഇതോടെ കഞ്ചാവ് അടിക്കാന്‍ തുടങ്ങി. ഇത് പറഞ്ഞാല്‍ ഇപ്പോള്‍ എനിക്കെതിരെ കേസ് വരുമോ എന്നൊന്നും അറിയില്ല. അങ്ങനെ മയക്കുമരുന്നുകള്‍ക്ക് അടിമയായി സകലതും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയില്ല. അതിനു മുന്‍പാണ് അമേയ ജീവിതത്തിലേക്ക് വരുന്നത്. അവള്‍ വന്നതോടെയാണ് ഇതെല്ലാം ഉപേക്ഷിക്കാന്‍ എനിക്ക് സാധിച്ചത്.
താനൊരു സൈക്കോയെ പോലെയാണെന്നും ഡിവോഴ്‌സ് ആവാനുള്ള കാരണം ചിലപ്പോള്‍ അതായിരിക്കുമെന്നും തുടങ്ങി അഭിമുഖത്തില്‍ ജിഷിന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി. മാത്രമല്ല അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങള്‍ നടന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ നൂറുകണക്കിന് കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
സിനിമ സീരിയല്‍ മയക്കുമരുന്ന് ഉപയോഗത്തെ പറ്റി ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജിഷിന്റെ ഈ തുറന്നു പറച്ചില്‍. ഇതിനോടനുബന്ധിച്ച് നടനെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. 'വാ വിട്ട വാക്കും കൈ വിട്ട കല്ലും തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ്' ജിഷിനോട് ഒരാള്‍ പറയുന്നത്. എന്നാല്‍ താന്‍ 'പൂര്‍ണ്ണമായും വാ വിട്ടില്ല. എങ്കില്‍ ഇങ്ങനെ ആയിരിക്കില്ലെന്നാണ്' ഇതിന് മറുപടിയായി ജിഷിന്‍ പറഞ്ഞത്.
'ഇവനൊരു സൈക്കോ ആണെന്ന് സത്യം ഇവന്‍ തന്നെ സമ്മതിച്ചു. ഇവന്റെ കൂടെ എങ്ങനെയാ കുറച്ചു നാളെങ്കിലും വരദ ജീവിച്ചത്. സംസാരം കേട്ടിട്ട് തന്നെ പേടിയാവുന്നു', എന്നതാണ് മറ്റൊരു കമന്റ്. ഒന്ന് പോയെടാ, ഊള ഫേക്ക് പ്രൊഫൈലും വച്ചോണ്ട്', എന്നും ജിഷിന്‍ പറയുന്നു.
അതേ സമയം ജിഷിനെ പിന്തുണച്ച് കൊണ്ടും ചിലരെത്തി. 'മോശം കമന്റ് ഇടുന്നവര്‍ ചിന്തിക്കു അയാള്‍ ഭാര്യയുമായി പിരിഞ്ഞു. സ്വന്തം കുഞ്ഞിനെ കാണാത്ത സങ്കടം ഉണ്ടാവും അങ്ങനെ വിഷമങ്ങള്‍ അനുഭവിച്ച ആളെ പിന്നെയും കുത്തുന്നത് തെറ്റാണ്. മനസ്സാക്ഷി ഉണ്ടാവണം എല്ലാവര്‍ക്കും. അയാള്‍ സന്തോഷമായി ജീവിക്കട്ടെ, ഡിവോഴ്‌സ് ആവുന്നത് തെറ്റാണോ?'.

'മിക്ക ആണുങ്ങള്‍ക്കും ഡിവോഴ്‌സ് ആയവരോ/ ആകത്തവരോ ആയിക്കൊള്ളട്ടെ, കൂടെ ജീവിക്കുന്ന ഭാര്യയുടെ മഹത്വം അറിയില്ല. ഭാര്യയുടെ അവകാശങ്ങള്‍ ഇഷ്ടങ്ങള്‍ ഒന്നും അവര്‍ക്ക് ഒരു പ്രശ്‌നമേ അല്ല. തിരിച്ച് ചെല്ലാന്‍ ഒരു അച്ഛനും അമ്മയും, ഒരു ജോലിയും വരുമാനം ഒക്കെ ഉണ്ടെങ്കില്‍ ഒരു പരിധി കഴിയുമ്പോള്‍ അവര്‍ ഇട്ടിട്ട് പോകും. 'താരാ കല്യാണ്‍' അവരുടെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഉള്ള ജീവിതത്തെ കുറിച്ച് പറയുന്നുണ്ട്. ഫ്രസ്‌ട്രേറ്റഡ് ആയിട്ട് ജീവിക്കേണ്ട കാര്യം സ്ത്രീക്ക് ഇല്ലെന്ന്.
താങ്കളുടെ പോസ്റ്റുകള്‍ കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട് ഡിപ്രഷന്‍ ഉണ്ടെന്ന്. വരദയ്ക്കു കിട്ടിയ സന്തോഷം താങ്കള്‍ക്ക് ഉണ്ടായില്ല. കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നാലും നമ്മുടെ കൊച്ചിന്റെ അമ്മയുടെ കൂടെ ജീവിക്കുന്ന സുഖം അത് എല്ലാ ആണുങ്ങളും മനസ്സിലാക്കണം. കുടുംബം നടത്താന്‍ സ്ത്രീ എടുക്കുന്ന എഫേര്‍ട്ട് കൂടി മനസ്സിലാക്കണം.
സിറ്റുവേഷന്‍ഷിപ്പ്/ അവിഹിതം താങ്കള്‍ക്ക് അത് സന്തോഷം തരുന്നുണ്ട് എങ്കില്‍ തുടരുക. ഇനി അത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഇത്തരം കാര്യങ്ങളില്‍ ഭാര്യയോട് മാത്രമേ കമ്മിറ്റ്‌മെന്റ് ആവശ്യം ഉള്ളൂ. ഭാര്യ ഇല്ലാത്തത് കൊണ്ട് എന്ത് വേണേലും ആകാം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ സൈബര്‍ അറ്റാക്ക് ഉണ്ടാകും. നിങ്ങള്‍ അത് അര്‍ഹിക്കുന്നുണ്ടോന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നതിന് മുമ്പ് സമാധാനം പോകും. അതുകൊണ്ട് ശ്രദ്ധിക്കണമെന്നാണ് ഒരു ആരാധകന്‍ നടനോട് പറയുന്നത്.


Click it and Unblock the Notifications











