ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിച്ചു! രണ്ടും മൂന്നും വിവാഹങ്ങളുമായി കുടുംബവിളക്ക് അവസാനിക്കുന്നില്ല

മലയാള ടെലിവിഷനില്‍ വലിയ വിജയം നേടിയ അപൂര്‍വ്വം സീരിയലുകളെ ഉള്ളു. അതില്‍ പ്രധാനപ്പെട്ടതാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്ക് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ നിലനിന്നിരുന്ന സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല സീരിയലിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയതിന്റെ പ്രൊമോയും പുറത്ത് വന്നു. എന്നാല്‍ കഥ ഇവിടം കൊണ്ടും തീരുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിന്റെ സൂചനകളാണ് പുതിയതായി പുറത്ത് വരുന്നത്.

kudumbavilakku

ആയിരത്തിന്റെ ബനിറവില്‍ കുടുംബവിളക്ക് എത്തിയെന്ന് കാണിച്ചാണ് സീരിയലില്‍ നിന്നും പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ സുമിത്രയുടെ യാത്ര ഇനിയും തുടുരമെന്നാണ് വീഡിയോയുടെ അവസാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കുടുംബവിളക്കിന്റെ രണ്ടാം ഭാഗം കൂടി വരികയാണെന്നുള്ള കാര്യം ചര്‍ച്ചയായത്.

'വിജയകരമായ 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ജനപ്രിയ പരമ്പര കുടുംബവിളക്ക് നിര്‍ണ്ണായക പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ അവസാനിക്കുന്നത് ഒരു അദ്ധ്യായം മാത്രം. അതിജീവനത്തിന്റെ പാതയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് കടക്കുന്ന സുമിത്രയുടെ ജീവിതകഥയുമായി പ്രിയപരമ്പരയുടെ രണ്ടാം അദ്ധ്യായം നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നു. കുടുംബവിളക്ക് സീസണ്‍ 2 ഉടന്‍ ആരംഭിക്കുന്നു', എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് ഇപ്പോള്‍ സീരിയലില്‍ നടന്നിരിക്കുന്നത്. സുമിത്രയും ഭര്‍ത്താവ് രോഹിത് ഗോപാലും ശ്രീനിലയം വീട്ടില്‍ നിന്നും ഇറങ്ങി പോയിരിക്കുകയാണ്. മാത്രമല്ല വില്ലത്തി വേദിക മുന്‍ഭര്‍ത്താവായ സമ്പത്തുമായി വീണ്ടും വിവാഹം കഴിച്ചു. നേരത്തെ വിവാഹമോചിതരായ ഇരുവരും മകന് വേണ്ടി ഒന്നിക്കുകയായിരുന്നു. ഇത്തവണ രജിസ്റ്റര്‍ മ്യാരേജ് നടത്തിയാണ് സമ്പത്തും വേദികയും ഒന്നിക്കുന്നത്.

ഇതോടെ സീരിയലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് വരുന്നത്. ഇനി സീരിയലില്‍ സുമിത്രയും രോഹിത്തും തമ്മില്‍ പിരിയും. ചിലപ്പോള്‍ രോഹിത്തിന്റെ മരണമായിരിക്കും കാണിക്കുക. എന്നിട്ട് സുമിത്ര വീണ്ടും ആദ്യ ഭര്‍ത്താവിലേക്ക് മടങ്ങി പോയേക്കും,

അതല്ലെങ്കില്‍ സുമിത്രയുടെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ഥ് വേറൊരു വിവാഹം കഴിക്കും. എന്നിട്ട് അയാളുടെ ഭാര്യയും സുമിത്രയും തമ്മില്‍ പുതിയ പ്രശ്‌നങ്ങളുണ്ടാവുന്നതായിരിക്കും കഥ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കുടുംബവിളക്കിനെ ചൊല്ലി വന്ന് കൊണ്ടിരിക്കുന്നത്.

kudumbavilakku

കുടുംബവിളക്ക് ഒരിക്കലും അവസാനിക്കില്ല. ഇനി രോഹിതിനെ കൊന്ന് സുമിത്രയും സിദ്ധുവും ഒന്നിക്കും. അപ്പോഴാണ് സുമിത്ര ശരിക്കും കുടുംബവിളക്ക് ആവുക. ദൈവത്തെ ഓര്‍ത്ത് ക്ലൈമാക്‌സ് കൊണ്ട് പോയി നശിപ്പിക്കരുത്. സിദ്ധുവിനെയും സുമിത്രയെയും ഒന്നിപ്പിക്കരുതെന്ന് മാത്രമേ അപേക്ഷിക്കാനുള്ളു.

അധികം മടിപ്പിക്കാതെ പോകുന്ന ഒരു സീരിയലാണ് കുടുംബവിളക്ക്. പ്രശ്‌നങ്ങളുണ്ടായാലും വലിച്ചു നീട്ടാതെ ആശ്വാസമാകുന്ന രീതിയില്‍ തന്നെ അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് ഒരു മടുപ്പ് തോന്നാതെ തന്നെ ഇത് കാണാനുള്ള ഒരു ആകാംക്ഷയുണ്ട്. നല്ലൊരു സീരിയലാണ് നല്ലൊരു മെസ്സേജും കൂടി തരുന്നുണ്ട്. ഇതുകണ്ട് നല്ലവര്‍ക്ക് നന്നാവാം അല്ലാത്തവര്‍ക്ക് അങ്ങനെയും എടുക്കാം..

കുടുംബ വിളക്ക് സീരിയല്‍ നിര്‍ത്തണ്ട. ഇനിയല്ലേ സീരിയല്‍ കാണേണ്ടത്. കാരണം വേദിക പഴയ ഭര്‍ത്താവിന്റെ കൂടെ പോയി, സുമിത്രയെ രോഹിത്തിനെ കൂടെ കല്യാണം കഴിച്ചു ജീവിക്കുന്നു. ഇതിനെല്ലാം കാരണമായ സിദ്ധുവിന്റെ ജീവിതം ഇനിയല്ലേ കാണേണ്ടത് നല്ലൊരു സീരിയലാണ് കുടുംബ വിളക്ക് അത് നന്നായി തന്നെ പോട്ടെ 2000 എപ്പിസോഡ് 3000 എപ്പിസോഡ് വിജയിച്ചു കൊണ്ടിരിക്കട്ടെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X