കട്ടുറുമ്പ് ആവരുതെന്ന ചിന്ത ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് വേറെ ഭര്‍ത്താവ് ഉണ്ടാവുമായിരുന്നു; സോഷ്യൽ മീഡിയ
ഫാമിലി വ്‌ലോഗിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ബഷീര്‍ ബഷിയും കുടുംബവും. ഭാര്യമാരായ സുഹാനയും മഷൂറയും സഹോദരിമാരെ പോലെ ജീവിക്കുന്നതും മക്കളുടെ വിശേഷങ്ങളുമൊക്കെയാണ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. എന്നിരുന്നാലും ഒരു ഭാര്യയുള്ളപ്പോള്‍ മറ്റൊരു ഭാര്യയെ സ്വന്തമാക്കിയതിന്റെ പേരില്‍ നിരന്തരം ബഷീര്‍ വിമര്‍ശിക്കപ്പെടാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി കുടുംബത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇടയ്ക്ക് വീണ്ടും നെഗറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ കമന്റുകള്‍ക്ക് മറുപടിയുമായി ബഷീറെത്തി. പുതിയ വീഡിയോയിലും സമാനമായ ചില കാര്യങ്ങള്‍ താരം സൂചിപ്പിച്ചിരുന്നു.

ജീവിതത്തില്‍ എന്തൊക്കെ നമ്മള്‍ പ്ലാന്‍ ചെയ്താലും അള്ളാഹു വിധിച്ചത് പോലെയെ നടക്കൂ എന്നും സുഹാനയും മഷൂറയുമൊക്കെ തന്റെ ഭാര്യമാരായത് ആ വിധിയാണെന്നുമാണ് ബഷീര്‍ പറഞ്ഞത്. ഇക്കാര്യം മഷൂറയും സുഹാനയും കുടുംബാംഗങ്ങളുമൊക്കെ അംഗീകരിച്ചു.
എന്നാല്‍ താരകുടുംബത്തിന്റെ ഈ പ്രതികരണത്തിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്. ബഷീറും മഷൂറയും ചെയ്തത് തീരെ ശരിയായില്ലെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. 'കട്ടുറുമ്പ് ആവരുതെന്ന ചിന്ത പണ്ടേ തോന്നിയിരുന്നെങ്കില്‍ മഷൂത്ത നിങ്ങള്‍ക്ക് സ്വന്തമായി ഒരു ഭര്‍ത്താവ് ഇന്നുണ്ടാവുമായിരുന്നു. സോനുത്താക്ക് അവരുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി കണ്‍മുന്നില്‍ ജീവിക്കുന്നത് കാണേണ്ടി വരില്ലായിരുന്നു.
പുതിയതായി കല്യാണം കഴിഞ്ഞ ദമ്പതികള്‍ക്കിടയില്‍ കട്ടുറുമ്പ് ആവുന്നതിലും വലിയ തെറ്റല്ലേ മറ്റൊരു ജീവനെ ഉള്ളില്‍ ചുമക്കുന്ന, പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ത്രീയുടെയും ഭര്‍ത്താവിന്റെയും ഇടയില്‍ കട്ടുറുമ്പായത്? ബഷീക്കാ നിങ്ങളുടെ അടുത്ത് കൂടുമ്പോള്‍ പെണ്ണിന്റെ വേദന മനസിലാക്കുന്ന സ്ത്രീയാണ് നിങ്ങളെങ്കില്‍ പറയുമായിരുന്നു ഞാന്‍ കാരണം ഒരു പെണ്ണിന് അവളുടെ ഭര്‍ത്താവിനെയും അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഉപ്പയെയും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കില്ലെന്ന്.

മഷൂത്തയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്ന സമയത്ത്, അതും വിശ്വസിച്ച് കൂടെ ഇറങ്ങി വന്ന പെണ്ണ് ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരുത്തിയെ സ്‌നേഹിച്ച ഇവരെയാണ് പറയേണ്ടത്. എല്ലാം ചെയ്തു വെച്ചിട്ട് പറയും എനിക്ക് വിധിച്ചതാണ് മഷൂ അത്‌കൊണ്ട് കിട്ടിയെന്ന്. നാളെ സുനുമോളെ കെട്ട് കഴിഞ്ഞ് അവള്‍ ഗര്‍ഭിണി ആയിരിക്കെ മറ്റൊരുത്തിയെ കൂട്ടിക്കൊണ്ടു വന്നാല്‍ നിങ്ങള്‍ പറയുമോ എന്റെ മരുമോന്‍ രണ്ട് കെട്ട് വിധിയാണെന്ന്...
ബഷീക്ക ഭാര്യമാരെ നന്നായി നോക്കുന്നുണ്ട്. പക്ഷേ ഇത് ഒരു ഭാര്യ മാത്രം ആയിരുന്നിട്ടാണേല്‍ ഇതിലും സന്തോഷം ആവുമായിരുന്നു കാണുന്നവര്‍ക്ക്... ബഷീര്‍ ബഷിയുടെ എല്ലാ വീഡിയോസിനും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് പക്ഷേ 8: 56 ശേഷം പറഞ്ഞ വാക്ക് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. കാരണം സോനു മതം വരെ മാറി ബഷീറിന്റെ കൂടെ വന്നവരാണ്. അവരുടെ മുമ്പില്‍ വെച്ചിട്ടും ഭയങ്കരമായിട്ട് പുകഴ്ത്തി പറയുന്നത് അവര്‍ക്ക് എന്തുമാത്രം ഫീല്‍ ചെയ്തിട്ടുണ്ടാവും.
അത് മറച്ചുവെച്ച് ബഷീര്‍ പറഞ്ഞത് കേട്ടപ്പോള്‍ സങ്കടം തോന്നി. വളരെ മോശമായിപ്പോയി. രണ്ടു ഭാര്യമാര്‍ ഉണ്ടെങ്കില്‍ രണ്ടുപേരെ ഒരുപോലെ നോക്കണം. ഒരുപോലെ നോക്കുന്നുണ്ടായിരിക്കും പക്ഷെ മഷൂറയെ പറ്റി പൊക്കി പറയല്‍ ് കുറച്ചു കൂടുതല്‍ ആണ്. മക്കളുടെ മുമ്പില്‍വെച്ച് വേറൊരു ഭാര്യേയെ പറയുന്ന മക്കള്‍ക്കും ഫീല്‍ ചെയ്യും, അത് ബഷീര്‍ മനസ്സിലാക്കണം.. അത് അവരുടെ ഉമ്മയാണ്... എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.


Click it and Unblock the Notifications