നോറയുടെ സെല്‍ഫ് പ്ലേ കളികള്‍ അവസാനിക്കുന്നു! ജാന്‍മണിയെ വെറുതേ വിടുന്നതായിരിക്കും നല്ലതെന്ന് പ്രേക്ഷകര്‍
ആറ് വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികള്‍ വന്നതോട് കൂടി ബിഗ് ബോസ് ഷോ കൂടുതല്‍ ജനകീയമായിരിക്കുകയാണ്. മത്സരാര്‍ഥികളുടെ പ്രകടനവും ഒന്നിനൊന്ന് മികച്ച് നില്‍ക്കുകയാണ്. എന്നാല്‍ തുടക്കം മുതലിങ്ങോട്ട് അടവുകള്‍ മാറ്റി പിടിക്കാത്തവരെയും നിലനില്‍പ്പ് നഷ്ടപ്പെട്ടവരെ കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ നല്ല മത്സരാര്‍ഥിയായിട്ട് കൂടി നോറ കാട്ടിക്കൂട്ടുന്നതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച നടക്കുന്നത്. ഗ്രൂപ്പായി കളിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് നോറ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ജാന്‍മണിയെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള ഗെയിം സ്ട്രാറ്റജി വളരെ മോശമാണന്നാണ് ചിലര്‍ പറയുന്നത്.

വീട്ടിലുള്ളവരെല്ലാം ജാന്‍മണിയെ കാര്യമായി മൈന്‍ഡ് ആക്കാതെ ബാക്കിയുള്ളവരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. എന്നാല്‍ നോറ വന്നത് മുതല്‍ ടാര്‍ഗറ്റ് ആക്കിയിരിക്കുന്നത് ജാന്‍മണിയെയാണ്. അവരുടെ വായില്‍ നിന്നും വളരെ മോശമായ കാര്യങ്ങള്‍ വരുമെന്നുള്ളത് കൊണ്ടും പുറത്ത് നെഗറ്റീവായി മാറുമെന്നും അറിഞ്ഞാണ് നോറ ഇത് കളിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നോറ-ജാന്‍മണി യുദ്ധം വന്നതും അങ്ങനെയാണ്. ഇതിനെ പറ്റി പ്രേക്ഷകരുടെ അഭിപ്രായമിങ്ങനെയാണ്..
'നോറയുടെ സെല്‍ഫ് പ്ലേ കളികള്‍ അവസാനിക്കുന്നു. രണ്ട് ആഴ്ചയായി നോറക്ക് ഏതു ടാസ്‌ക് എടുത്താലും ആകെ പറയാന്‍ ഉള്ള പേരുകള്‍ ഒന്നുകില്‍ ജാനു അല്ലെങ്കില്‍ ജിന്റോ. കാരണം നിലവില്‍ ബിഗ് ബോസില്‍ ആര്‍ക്കും പെട്ടെന്ന് ട്രിഗര്‍ ചെയ്യാന്‍ കഴിയുന്ന ഒരു കണ്ടസ്റ്റന്റ് ജാന്‍മണിയാണ്.
ട്രിഗര്‍ ആയാല്‍ പുള്ളിക്കാരി വാ തുറന്നാല്‍ പിന്നെ മൊത്തം പ്രാക്ക് ആയത്‌കൊണ്ട് ന്യായം ജാനുവിനെ ഭാഗത്തായാലും അത് പുറത്ത് അവര്‍ക്ക് തന്നെ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കുകയൊള്ളു എന്ന് കൃത്യമായി മനസിലാക്കിയാണ് നോറ ഒന്നാം ദിവസം മുതല്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ജിന്റോക്ക് ഇപ്പോള്‍ അവളെ മൈന്‍ഡ് ഇല്ലാത്തോണ്ട് ഇനി ജിന്റോയെ തൊണ്ടിയിട്ട് കാര്യമില്ലെന്ന് മനസിലായി കാണും. വേറെ ആരെയും നോറ ഇതുവരെ ടാര്‍ഗറ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വീക്കില്‍ ഗബ്രിയെ പവര്‍ ടീമില്‍ എടുത്തതിനെ (valid point ) ചോദ്യം ചെയ്‌തെങ്കിലും അത് ഹൗസില്‍ ഇമ്പാക്ട് ഉണ്ടാക്കാന്‍ നോറക്ക് കഴിഞ്ഞില്ല.

അതുകൊണ്ട് നോറക്ക് സ്‌കോര്‍ ചെയ്യാന്‍ അവിടെ ആകെയുള്ള ഒരു കണ്ടസ്റ്റന്റ് ജാന്‍മാണി മാത്രമാണ്. ജാനുവിന്റെ എവിക്ഷന്‍ ഏകദേശം ഉറപ്പായ സ്ഥിതിക്ക് (വിഷു പ്രമാണിച്ചു ഇല്ലെന്നും പറയുന്നു) നോറയുടെ കളി കഴിഞ്ഞെന്ന് പറയാം.
ഓടിക്കയറാന്‍ ഇനി ചാഞ്ഞ തെങ്ങില്ലാത്ത സ്ഥിതിക്ക് നോറ ഏതെങ്കിലും ഗ്രൂപ്പില്‍ ജോയിന്റ് ആവുമോ? അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ട്രാറ്റജി എടുക്കുമോന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നാണ്', ആരാധകര്‍ പറയുന്നത്.
അതേ സമയം മറ്റുള്ളവര്‍ ജാന്‍മണിയെ എതിര്‍ക്കാത്തതിന്റെ കാരണവും പ്രേക്ഷകര്‍ പറയുന്നുണ്ട്. 'അതിനുള്ള ഉത്തരം വളരെ സിംപിളാണ്. പുള്ളിക്കാരി അങ്ങനെ ആണ്, പുള്ളിക്കാരിയെ തിരുത്താനും പറ്റില്ല. ലാലേട്ടന്‍ പറഞ്ഞാല്‍ പോലും പുള്ളിക്കാരി തിരുത്തില്ല. അവിടെ സാമാന്യ ബോധം ഉള്ള ആളുകള്‍ ചെയ്യുന്നത് പുള്ളിക്കാരിയെ ട്രിഗര്‍ ചെയ്യാതെ വെറുതെ വിടുക എന്നുള്ളതാണ്. കുറച്ചു ദിവസം നിന്ന് കുറച്ചു എന്റര്‍ടെയിന്‍മെന്റ് ഒക്കെ കൊടുത്ത് സിഗററ്റും വലിച്ചു അവര്‍ പുറത്തേക്ക് പൊക്കോളും.
നോറയുടെ സ്വഭാവം വന്നപ്പോള്‍ മുതല്‍ നമ്മള്‍ കാണുന്നതാണ്. ഡ്രാഗിന്‍ ആണ് മെയിന്‍. വലിച്ചു നീട്ടി 100 ദിവസം വേണമെങ്കിലും അവള്‍ ഏത് വിഷയവും കൊണ്ട് പോവും. നോറ ശരിക്കും ജാന്‍മണിയെ വെറുതേ വിടുകയാണെങ്കില്‍ അവള്‍ക്ക് വേറെ കണ്ടെന്റ് എന്തേലും കിട്ടുമെന്നും പ്രേക്ഷകര്‍ പറയുന്നു.


Click it and Unblock the Notifications