കേട്ടത് വെച്ച് ഇവരുടെ കുടുംബം തകര്‍ക്കരുത്, സ്‌നേഹയുടെ വീഡിയോയുടെ താഴെ പിന്തുണ അറിയിച്ച് ആരാധകര്‍
മറിമായം എന്ന ടെലിവിഷന്‍ ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരദമ്പതിമാരാണ് എസ്പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ഇരുവരും വിവാഹം കഴിച്ചത് മുതലുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയും മറ്റും പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീകുമാറിനെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ന്നത് വലിയ വാര്‍ത്തയായി.
ഒരുമിച്ച് അഭിനയിക്കുന്നതിനിടെ സീരിയല്‍ ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ഒരു നടി പരാതിപ്പെട്ടതോടെയാണ് ശ്രീകുമാറും നടന്‍ ബിജു സോപാനവും വിവാദങ്ങളില്‍ കുടുങ്ങുന്നത്. എന്നാല്‍ പിന്നാലെ ഭര്‍ത്താവിന് പിന്തുണ നല്‍കി സ്‌നേഹ വന്നതും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വീട്ടില്‍ നടന്ന പുതിയൊരു ആഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് സ്‌നേഹ എത്തിയിരിക്കുന്നത്. സ്‌നേഹയുടെയും ശ്രീകുമാറിന്റെയും ഏകമകന്‍ കേദാറിനെ നോക്കുന്ന ആയ മാലതിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മാലുക്കുട്ടി എന്ന് വിളിക്കുന്ന അവരുടെ കഴിഞ്ഞ തവണത്തെ ബെര്‍ത്ത് ഡേയും സ്‌പെഷ്യലാക്കിയിരുന്നു. ഇത്തവണയും സര്‍പ്രൈസായി പിറന്നാളാഘോഷം ഒരുക്കുകയായിരുന്നു നടി.
സര്‍പ്രൈസായി കേക്കും വസ്ത്രവുമൊക്കെ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു. ഇതൊക്കെ ചേര്‍ത്ത് വീഡിയോ വളരെ ശ്രദ്ധേയമായെങ്കിലും എല്ലാവരും ശ്രീകുമാറിനെതിരെയുള്ള കേസിനെ കുറിച്ചുള്ള ചോദ്യങ്ങളുമായിട്ടാണ് എത്തിയത്. വളരെ മോശമായി നടനെതിരെയും ഭര്‍ത്താവിനെ പിന്തുണച്ചതിന്റെ പേരില്‍ സ്‌നേഹയെയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സത്യമറിയുന്നതിന് മുന്‍പ് അവരുടെ കുടുംബം തകര്‍ക്കരുതെന്നാണ് കമന്റുകളിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നത്.
'അവര്‍ സന്തോഷമായി ജീവിക്കുന്ന നല്ലൊരു ഫാമിലി ആണ്. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതെങ്കിലും ഒരു പെണ്ണ് തെളിഞ്ഞ് ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതൊരു അപവാദകഥ തന്നെയായിരിക്കും. ദയവായി മോശം കമന്റിട്ട അവരുടെ കുടുംബ ജീവിതം തകര്‍ക്കരുത്. ഈ കേള്‍ക്കുന്ന വാര്‍ത്ത കേട്ടിട്ട് അയാളുടെ ഭാര്യയുടെ ചാനലില്‍ വന്നു ഒന്നും ചോദിക്കാതിരിക്കൂ....

ഇവരൊക്കെ കുടുംബമായി സന്തോഷമായി ജീവിക്കുന്നവരാണ്. അവരെ അവരുടെ ലോകത്തേക്ക് വിടൂ, വിവാദങ്ങള്‍ ആര്‍ക്കും ആരോപിക്കാം. അത് തെളിയിക്കപ്പെടണം. അതുവരെ തളരരുത്, ധൈര്യമായി മുന്നോട്ടു പോവുക...' എന്നിങ്ങനെ ശ്രീകുമാറിനും സ്‌നേഹയ്ക്കും പിന്തുണയുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
മറിമായം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് സ്‌നേഹയും ശ്രീകുമാറും സൗഹൃദത്തിലാവുന്നത്.വര്‍ഷങ്ങളോളം സൗഹൃദത്തിലായിരുന്ന താരങ്ങള്‍ 2019 ലാണ് വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ശേഷം സന്തുഷ്ടരായി ജീവിക്കുകയായിരുന്നു. 2023 ലാണ് സ്‌നേഹ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ഇപ്പോള്‍ മകന്‍ കേദാറിനൊപ്പം സന്തോഷത്തിലാണ് താരങ്ങള്‍.


Click it and Unblock the Notifications