പേടിച്ചിട്ടാണോ പറയാത്തത്, എല്ലാവരും സത്യം അറിയുന്നതിന് മുന്‍പ് പറഞ്ഞൂടേ? സംശയമുണര്‍ത്തി നിഷയുടെ പോസ്റ്റ്

മലയാളത്തില്‍ ഏറ്റവും ജനപ്രിയമായി മാറിയ ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. എന്നാല്‍ ഇടയ്ക്കിടെ ചില വിവാദങ്ങള്‍ പരമ്പരയ്‌ക്കെതിരെ വരാറുണ്ട്. ഏറ്റവും ഒടുവില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ ഒരു നടി പരാതിയുമായി വന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

എന്നാല്‍ ആ നടി ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല. ഉപ്പും മുളകിലെയും പല നടിമാരുടെ പേരും പൊങ്ങി വന്നു. ഇതിനിടയില്‍ നടി നിഷാ സാരംഗിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കുറിപ്പുകള്‍ മറ്റ് പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

nisha-sarang

രണ്ടാമതും വിവാഹിതയാകുന്നതിനെപ്പറ്റി അടുത്തിടെ നടി തുറന്നു സംസാരിച്ചിരുന്നു. പിന്നാലെ സിന്ദൂരം അണിഞ്ഞും കഴുത്തില്‍ താലി ഇട്ടിട്ടുള്ള നടിയുടെ ചിത്രങ്ങളും പുറത്തുവന്നു. വീണ്ടും വിവാഹിതയായ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെങ്കിലും ഫേസ്ബുക്കിലൂടെ നിഷ പങ്കുവെച്ച എഴുത്ത് ചില സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

'സത്യസന്ധമായി ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും പലരും വഴിമാറി പോയേക്കാം... കാരണം.. മനോഹരമായ കള്ളങ്ങളെയാണ് പലരും ഇഷ്ടപ്പെടുന്നത്...' എന്നാണ് നിഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ഇത് ഉള്ളിലെന്തോ വെച്ചിട്ട് പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരും എത്തിയിരിക്കുന്നത്.

'പ്രേഷകരുടെ പ്രfയപ്പെട്ട നീലു, എന്തെങ്കിലും ഉണ്ടെങ്കില്‍ തുറന്നു പറയൂ. നിങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരുപാട് പ്രേഷകര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ട്. കുറച്ചുപേര്‍ പലതും പുറത്തു വിടുന്നു. എന്തായാലും എപ്പോഴായാലും എല്ലാം അറിയും. എങ്കില്‍ അത് നേരത്തെ ആയിക്കൂടെ. മറ്റുള്ളവര്‍ക്ക് ദോഷം വരരുതലോ എന്നാഗ്രഹിക്കുന്ന കൂട്ടത്തിലാണ് നിഷ എന്നു ഞങ്ങള്‍ക്ക് അറിയാം. എന്നാലും പറയാതിരിക്കാന്‍ വയ്യ. നിഷയെ സ്‌നേഹിക്കുന്ന ഒരുപാടു പേര്‍ നിങ്ങളെ കാത്തിരിപ്പുണ്ട്.

9, 10 വര്‍ഷം ആയിട്ട് ഒരുമിച്ച് അഭിനയിക്കുന്ന ആള്‍കാര്‍ ആണ് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കണം. ഇത്രേം നാള് ഇല്ലാത്ത പ്രശ്‌നം എന്താണ് ഇപ്പൊ ഇങ്ങനെ ഒക്കെ കാണിക്കാന്‍ ആയിരുന്നു എങ്കില്‍ അയാള്‍ക്ക് നേരത്തെ ആയിക്കൂടായിരുന്നോ? എന്നിട്ട് ഓരോന്നായിട്ട് വരുവാണ്.

എന്തായാലും എല്ലാവര്‍ക്കും മനസിലായിട്ടുണ്ട് നിങ്ങള്‍ ആണ് ബിജു ചേട്ടന്റ പേരില്‍ കേസ് കൊടുത്തത് എന്ന്. ഇത്രേം നാള് നിങ്ങളുടെ കൂടെ നിന്ന ഒരാള്‍ ആണ് ബിജു ചേട്ടന്‍. അത് നിങ്ങള്‍ മറക്കണ്ടാ. എന്നിട്ട് അയാളുടെ പേരില്‍ കള്ള കേസ് ആയിട്ട് വന്നേക്കുന്നു. ആര്‍ക്കും ഒന്നും മനസിലാവുന്നില്ല എന്നാണ് വിചാരം...

nisha-sarang

ഇപ്പോഴത്തെ ഉപ്പും മുളകിന്റെയും അവസ്ഥ വളരെ കഷ്ടം. കാണാനേ തോന്നുന്നില്ല. സത്യത്തില്‍ എന്താ സംഭവിച്ചത്. മൊത്തം പുകമറയാണ്. നെടുംതൂണുകളായ മൂന്നുപേര്‍ എവിടെപ്പോയി. ഈ അവസ്ഥയില്‍ ഈ സീരിയല്‍ നിര്‍ത്തുന്നതാണ് ഭംഗി. എന്തിനാ നിങ്ങള്‍ വളഞ്ഞിട്ട് മൂക്ക് പിടിക്കുന്നത്. പ്രേക്ഷകരോട് എന്തേലും പറയാനുണ്ടെങ്കി നേരെ പറ. കഷ്ട്ടം തന്നെ... ഉപ്പും മുളകും സീരിയലില്‍ ഇനി അഭിനയിക്കുന്നില്ലേ?

താങ്കളാണ് കേസ് കൊടുത്തതെന്ന് ഇപ്പോള്‍ മനസിലായി. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ. പക്ഷെ എനിക്കൊരു സംശയം. ഇതിനു മുന്‍പ് ഒരു സംവിധായകന്‍ ഇതുപോലെ താങ്കളെ അപമാനിച്ചപ്പോള്‍ എന്തേ പോലീസ് കേസ് കൊടുക്കാത്തത്. അന്ന് ചെയ്തത് പോലെ ഈ നടനെ മാറ്റാണെമെന്ന് പറയാമായിരുന്നു. അത് ഒരു ഇരട്ട നീതി ആയത് പോലെ തോന്നുന്നു.

എല്ലാം താങ്കളുടെ ഇഷ്ടമാണ്. ഈ പ്രോഗ്രാമിന്റെ ഒരു പ്രേക്ഷകനും നിങ്ങളുട രണ്ടുപേരുടെയും അഭിമുഖങ്ങളും വെബ് സീരിസും എല്ലാം കാണുന്ന ഒരാള്‍ എന്ന നിലയില്‍ പറഞ്ഞതാണ്. ക്ഷമിക്കണം...' എന്നിങ്ങനെ നീളുകയാണ് നിഷയുടെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.

More from Filmibeat

Read more about: nisha sarang
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X