മരിച്ച് പോയ ഭർത്താവിനെ വെറുതെ വിട്, രേണു ചെയ്തത് കളിയാക്കുന്നതിന് തുല്യം; വിമർശിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ താരമായുള്ള രേണു സുധിയുടെ ജെെത്ര യാത്ര തുടരുകയാണ്. ആൽബം സോങ്സും ഫോട്ടോഷൂട്ടുമായി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കാണ് രേണുവിന്റെ പോക്ക്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രേണുവിന്റെ ജീവിതത്തിലുണ്ടായ മാറ്റം പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. വിധവയായി വീട്ടിലൊതുങ്ങിയ രേണു ഇന്ന് കേരളം ഒന്നടങ്കം അറിയപ്പെടുന്നയാളാണ്. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്നതിനപ്പുറം സ്വന്തമായൊരു പേരുണ്ടാക്കിയെടുക്കാൻ രേണുവിനായി.

ജീവിതം മാറിയെങ്കിലും വാഹനാപകടത്തിൽ മരിച്ച ഭർത്താവ് കൊല്ലം സുധിയെ രേണു മറന്നിട്ടില്ല. ജീവിതത്തിലെ ഉയർച്ചയിലെല്ലാം കൊല്ലം സുധിയെ രേണു ഓർക്കുന്നു. താൻ മറ്റൊരു വിവാഹം ചെയ്താലും അതിൽ മാറ്റമുണ്ടാകില്ലെന്നാണ് രേണു പറയുന്നത്. കൊല്ലം സുധിയുടെ ഫോട്ടോ കാണിച്ച് രേണു എടുത്ത റീൽ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

Renu Sudhi  Kollam Sudhi

'നില്ലെടി നില്ലെടി കുയിലേ, ചൊല്ലെടി ചൊല്ലെടി മയിലേ' എന്ന ​ഗാനത്തിലാണ് റീൽ. പിറകിൽ നിന്ന് വിളിക്കല്ലേ ചേട്ടാ എന്നാണ് കൊല്ലം സുധിയോടായി പറഞ്ഞ് കൊണ്ട് രേണു നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി കമന്റുകളാണ് റീലിന് വന്നത്. ചിലർക്ക് ഈ റീൽ കൊല്ലം സുധിയെ അപമാനിക്കുന്നത് പോലെയാണ് തോന്നിയത്. രേണുവിനെ ഇവർ വിമർശിക്കുന്നു.

പുള്ളിക്കാരന് അവിടെയെങ്കിലും ഇത്തിരി സമാധാനം കൊടുക്ക്, ഇത്രയും നാൾ സപ്പോർട്ട് ചെയ്തു, ഇനിയും രേണുവിന്റെ ഇത്തരം പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാനാകില്ല, പുച്ഛം തോന്നുന്നു എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. ഭർത്താവ് മരിച്ചന്ന് പറഞ്ഞു കരഞ്ഞ് നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കാൻ ശ്രമിക്കുന്ന രേണു സുധിക്ക് അഭിനന്ദനം, പക്ഷെ ഭർത്താവിന്റെ മരണം ഒരു അവസരമാക്കി എടുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് ഒരു കമന്റ്.

അതേസമയം രേണുവിനെ അനുകൂലിച്ചും അഭിപ്രായങ്ങളുണ്ട്. മരിച്ച് പോയ ഭർത്താവിനോടുള്ള സ്നേഹപ്രകടനമായി കണ്ടാൽ പോരെ, എന്തിന് തെറ്റായി കാണുന്നു, ഇപ്പോഴും രേണു കൊല്ലം സുധിയെ മറന്നില്ലല്ലോ എന്നാണ് അനുകൂലിക്കുന്നവരുടെ ചോദ്യം.

സോഷ്യൽ മീഡിയയിൽ പല വിവാ​​​​​ദങ്ങളും വന്നെങ്കിലും രേണു സുധി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. ഭർത്താവ് നടൻ കൊല്ലം സുധി മരിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് രേണു അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ ഭാര്യയുമായി അകന്ന ശേഷമാണ് കൊല്ലം സുധിയുടെ ജീവിതത്തിലേക്ക് രേണു കടന്ന് വരുന്നത്. ആ ബന്ധത്തിലെ മകനെ സ്വന്തം മകനായി കാണാൻ രേണു സുധി തയ്യാറായി.

രേണുവിന്റെ പുതിയ ആൽബം റിലീസായിരിക്കുകയാണ്. ഇതിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. മന്ദാരചേല് എന്നാണ് ആൽബത്തിന്റെ പേര്. റിലീസിന് മുമ്പ് ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ ഇന്റിമേറ്റ് സീൻ പുറത്ത് വന്നു. ആദ്യമായാണ് രേണു ഇത്രയും ഇന്റിമേറ്റായ സീനിൽ അഭിനയിക്കുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. ആൽബം ഇതിനോടകം 65000ത്തിലേറെ പേർ കണ്ടു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X