പണ്ട് എന്താെരു പാവമായിരുന്നു, ഇന്ന് അശ്വിൻ വല്ലാതെ താഴ്ന്ന് കൊടുക്കുന്നില്ല; ദിയയും മാറിയെന്ന് ആരാധകർ
സോഷ്യൽ മീഡിയയിലെ പ്രിയ ജോഡിയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവരും ആദ്യത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ്. ദിയ വലിയ ജനശ്രദ്ധ ലഭിക്കുന്ന, കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ഇൻഫ്ലുവൻസറായതിനാൽ തന്നെ അശ്വിനുമായുള്ള പ്രണയ കാലത്തേ ഇവരുടെ റിലേഷൻഷിപ്പിനെക്കുറിച്ച് അഭിപ്രായങ്ങൾ വരാറുണ്ട്. അശ്വിനേക്കാൾ ധനികയാണ് ദിയ കൃഷ്ണ.
മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് അശ്വിനെങ്കിൽ ദിയ കുട്ടിക്കാലം മുതൽ താരപുത്രിയായി അറിയപ്പെടുന്ന ആളാണ്. ഈ ജനശ്രദ്ധയാണ് ഇൻഫ്ലുവൻസറാകാൻ ദിയയെ സഹായിച്ചതും. സാമ്പത്തികമായി അശ്വിനും ദിയയും തമ്മിലുള്ള അന്തരമാണ് തുടക്കത്തിൽ പലരും ചർച്ചയാക്കിയത്. പിന്നീട് അശ്വിനോടുള്ള ദിയയുടെ പെരുമാറ്റവും ചർച്ചയായി.

അശ്വിനോട് ദിയ ബഹുമാനം കാണിക്കുന്നില്ലെന്നും പലപ്പോഴും മര്യാദയില്ലാതെയാണ് സംസാരമെന്നും വാദങ്ങൾ വന്നു. അശ്വിൻ പാവമാണെന്നും അഭിപ്രായങ്ങൾ വന്നു. ഇപ്പോഴിതാ ഈ അഭിപ്രായങ്ങൾക്ക് മാറ്റം വന്നിരിക്കുകയാണ്. പുതിയ അഭിമുഖത്തിൽ അശ്വിൻ വല്ലാതെ വിനയം കാണിക്കാതെ സംസാരിക്കുന്നെന്നും ദിയ അശ്വിനെ ബഹുമാനിക്കുന്നു എന്നുമാണ് അഭിപ്രായങ്ങൾ.
ദിയ അശ്വിനെ തീരെ ബഹുമാനിക്കുന്നില്ലെന്ന് നേരത്തെ പല തവണ വിമർശനം വന്നതാണ്. ദിയയുടെ കുടുംബവും ഈ വിമർശനം നേരിട്ടു. ഒരിക്കൽ ദിയ പങ്കുവെച്ച വ്ലോഗിൽ അശ്വിൻ നിലത്തിരുന്നതും സിന്ധു കൃഷ്ണ മരുമകനോട് സംസാരിച്ച രീതിയും ചർച്ചയായി. പിന്നാലെ സിന്ധു കൃഷ്ണ വിശദീകരണവുമായി രംഗത്ത് വന്നു. നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. വീഡിയോ ഷൂട്ട് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും അപ്ലോഡ് ചെയ്യുമ്പോഴും ഇല്ലായിരുന്നു. എങ്ങനെയെങ്കിലും ഓസി ഇതെടുത്ത് തീർന്നിരുന്നെങ്കിൽ എന്ന രീതിയിലാണ് ഞാൻ ഇരുന്നത്.

കാരണം അന്നത്തെ തിരക്കുകൾ കാരണം ഞങ്ങളെല്ലാവരും വളരെ ക്ഷീണിച്ചിരുന്നു. എനിക്കത് ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് കുളിക്കാൻ പോകണമായിരുന്നു. അശ്വിൻ താഴെ ഇരുന്നതിൽ ഒരുപാട് പേർ കമന്റ് ചെയ്തിരുന്നു. പക്ഷെ ഫ്രെയിം സെറ്റ് ചെയ്തപ്പോൾ സ്ക്രീനിൽ ഉൾക്കൊള്ളാൻ വേണ്ടി അശ്വിൻ തന്നെയാണ് താഴെ ഇരുന്നത്. നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റിയെന്നും സിന്ധു കൃഷ്ണ അന്ന് പറഞ്ഞു. തന്നോട് അവർ മാന്യമായാണ് സംസാരിച്ചതെന്ന് അശ്വിനും കമന്റിലൂടെ വ്യക്തമാക്കി. ദിയയുടെ സ്വഭാവ രീതികളി പ്രശ്നമുണ്ടെന്ന വാദം ഇടയ്ക്കിടെ വരാറുണ്ട്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ദിയ കൃഷ്ണ.


Click it and Unblock the Notifications