എനിക്ക് വേണ്ട, മൂത്ത മരുമകൾക്ക് വാങ്ങി കൊടുക്കൂയെന്ന് ദിയ; അമ്മായിയമ്മയെ ബഹുമാനിക്കുന്നില്ലെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ദിയ കൃഷ്ണ. ദിയയുടെ ഓരോ വ്ലോ​ഗുകൾക്കും ലക്ഷക്കണക്കിനാണ് വ്യൂവേഴ്സ്. പക്ഷെ ദിയക്ക് പലപ്പോഴും വിമർശനം നേരിടേണ്ടി വരാറ് ഭർത്താവ് അശ്വിനോട് സംസാരിക്കുന്ന രീതിയുടെ പേരിലാണ്. അശ്വിനെ ദിയ ബഹുമാനിക്കുന്നില്ലെന്നാണ് ചിലരുടെ വാദം. എന്നാൽ സുഹൃത്തുക്കളെ പോലെയാണ് വിവാ​ഗ ശേഷവും ദിയയും അശ്വിനും. ദിയയുടെ പുതിയ വ്ലോ​ഗിലും അശ്വിന്റെ അമ്മ മീനമ്മയെയും കാണിക്കുന്നുണ്ട്. ഒരു ജ്വല്ലറിയിൽ നിന്നുള്ള വ്ലോ​ഗാണിത്. മൂക്കുത്തി വാങ്ങിത്തരട്ടേയെന്ന് ദിയയോട് മീനമ്മ ചോദിച്ചു.

ഇതിന് ദിയ നൽകിയ മറുപടിയാണിപ്പോൾ ചർച്ചാ വിഷയം. മൂക്കുത്തി ഇടണമെങ്കിൽ ഞാൻ 15 ജന്മം കൂടി ജനിക്കണം. അമ്മയോട് ചോദിച്ചാൽ എനിക്ക് രണ്ടെണ്ണം വാങ്ങിച്ച് തരും എന്നാണ് ദിയ മറുപടി നൽകിയത്. നല്ല ഭം​ഗിയുണ്ടാകും എന്ന് അമ്മ വീണ്ടും പറഞ്ഞപ്പോൾ എനിക്കിഷ്ടമല്ലെന്ന് ദിയ ചിരിയോടെ ആവർത്തിച്ചു. പ്രിയ ചേച്ചി (അശ്വിന്റെ ചേ‌ട്ടന്റെ ഭാര്യ) മൂക്കുത്തി കുത്തുമെങ്കിൽ മീനമ്മ വാങ്ങിച്ച് തരും, ഞാൻ ഇടില്ല എന്നാണ് ദിയ വീണ്ടും പറഞ്ഞത്. ദിയ തമാശയോടെയാണ് ഇത് പറഞ്ഞതെങ്കിലും ആരാധകരിൽ ചിലർക്കത് ഇഷ്ടമായില്ല. അമ്മായിയമ്മയോട് കുറച്ച് കൂടെ ബഹുമാനം കാണിക്കാമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.

Diya Krishna
Photo Credit: Instagram / Diya Krishna

ഹസ്ബെൻഡിന്റെ അമ്മയോട് കുറച്ച് ബഹുമാനത്തോട് സംസാരിക്കാം. ഓസിയിലെ ഒരു മോശം സ്വഭാവം അതാണ്. ഒരു ബഹുമാനം ഇല്ലാത്ത സംസാരം. ആ അമ്മ ​ഗോൾഡ് വാങ്ങിത്തരുന്നത് പറഞ്ഞപ്പോൾ ഇത്രയും ഓവർ റിയാക്ട് ചെയ്യേണ്ട ആവശ്യം ഒന്നുമില്ലായിരുന്നു. ഒരു പൊടിക്ക് അഹങ്കാരം കുറയ്ക്കുന്നത് നല്ലതാ. നിനക്ക് ഇഷ്ടപ്പെടുന്ന സ്വഭാവം അശ്വിനിൽ ഉള്ളത് കൊണ്ടല്ലേ നീ അവനെ ലെെഫ് പാർട്ണറായി സ്വീകരിച്ചത്. ആ സ്വഭാവം അവനിൽ ഉണ്ടാക്കിയത് ആ അമ്മയാണ്. അപ്പോൾ അമ്മയ്ക്ക് ബഹുമാനം കൊടുക്കാം എന്നാണ് ഒരാളുടെ കമന്റ്.

ഓസി ദയവായി മീനമ്മയെ ബഹുമാനിക്കൂ. അവർ ബഹുമാനവും നല്ല പെരുമാറ്റവും അർഹിക്കുന്നു. കാരണം അശ്വിനെ ഇത്ര നന്നായി വളർത്തിയത് മീനമ്മയാണ്. അശ്വിൻ സിന്ധു അമ്മയോട് എങ്ങനെ സംസാരിക്കുന്നോ, അത് പോലെ താൻ അശ്വിന്റെ അമ്മയോട് പെരുമാറണം. കുറച്ച് സോഫ്റ്റ് ആകാം. മൂക്കുത്തി ഇടാൻ പറഞ്ഞാൽ ഇല്ല ആന്റി, എനിക്ക് ഇഷ്ടമല്ല, പേടിയാണ് എന്ന് പറഞ്ഞാൽ മതി. ഓവർ റിയാക്ട് ചെയ്യരുത്. ഇതൊരു അഭ്യർത്ഥനയാണ് എന്നാണ് മറ്റൊരു കമന്റ്.

Diya Krishna
Photo Credit: Instagram / Diya Krishna

എനിക്ക് ദിയയുടെ അമ്മായിയമ്മയോട് സങ്കടം തോന്നി. ദിയ അത് ഇട്ടില്ലെങ്കിലും അവരുടെ മനസ് കാണണമായിരുന്നു. ദിയയുടെ വ്ലോ​ഗ് ഇഷ്‌ടമാണ്. എന്നാൽ ഇൻ ലോസുമായുള്ള ബന്ധത്തിന്റെ കാര്യം വരുമ്പോൾ കുറച്ച് സുപീരിയോരിറ്റി കോംപ്ലക്സ് കാണിക്കുന്നത് പോലെ തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്.

അതേസമയം ദിയയെ പിന്തുണയ്ക്കുന്നവരുമുണ്ട്. എല്ലാവരും ഓസിയുടെ പെരുമാറ്റത്തെക്കുറിച്ച് നെ​ഗറ്റീവ് പറയുന്നത് കണ്ടു. എനിക്ക് തോന്നുന്നു പുള്ളിക്കാരി വേറൊരു സെൻസിൽ ആണ് ഡയമണ്ട് നോസ് റിം​ഗിന്റെ കാര്യം പറഞ്ഞതെന്ന്. നോസ് പിയർസിം​ഗിന് സമ്മതിച്ചാൽ സിന്ധു ആന്റി ഒന്നിന് പകരം രണ്ടെണ്ണം വാങ്ങിയേനെ, പക്ഷെ അത് ഇഷ്ടമല്ലെന്നാണ് ഓസി ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഓസിയുടെ വ്ലോ​ഗ് കാണുന്നവർക്ക് അറിയാം. പുള്ളിക്കാരി സിന്ധു അമ്മയോടും ഇങ്ങനെയൊക്കെ തന്നെയല്ലേ പണ്ട് സംസാരിക്കാറ്. ഒരുപക്ഷെ അവരോട് അത്രയും ഫ്രീഡം ഉള്ളത് കൊണ്ടായിരിക്കും എന്നാണ് അനുകൂലിച്ചയാളുടെ കമന്റ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X