പണം കൊടുത്ത് ആൾക്കാർ വരുമെന്ന് കരുതി, പക്ഷെ...; ഇഷാനിയോട് താൽപര്യമില്ലേ? 'കരിയർ മാറ്റിയേക്കും'
കൃഷ്ണകുമാർ കുടുംബത്തിൽ എല്ലാവരും യൂട്യൂബ് ചാനലിൽ സജീവമാണ്. എന്നാൽ ഇഷാനി കൃഷ്ണ വലിയ താൽപര്യം വ്ലോഗുകളിൽ കാണിക്കാറില്ല. വല്ലപ്പോഴുമേ ഇഷാനി വ്ലോഗ് പങ്കുവെക്കാറുള്ളൂ. ചേച്ചിമാരായ അഹാന കൃഷ്ണ, ദിയ കൃഷ്ണ എന്നിവരും അനിയത്തി ഹൻസികയും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇഷാനി കൃഷ്ണയ്ക്ക് ഇവരുടെ അത്ര ഫാൻ ഫോളോയിംഗ് വ്ലോഗുകളിലൂടെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഉൾവലിഞ്ഞ പ്രകൃതക്കാരിയാണ് ഇഷാനിയെന്നും വ്ലോഗുകളിൽ വലിയ ഉത്സാഹമൊന്നും കാണാറില്ലെന്നും നെറ്റിസൺസിന് അഭിപ്രായമുണ്ട്.
ഇതേക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇഷാനി സിനിമാ രംഗത്ത് കരിയർ പടുത്തുയർത്താനുള്ള ശ്രമത്തിലാണെന്ന് നെറ്റിസൺസ് പറയുന്നു. സോഷ്യൽ മീഡിയയിൽ എപ്പോഴും കാണുന്നത് ചേച്ചി അഹാനയുടെ സിനിമാ കരിയറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് കൊണ്ടായിരിക്കാം ഇഷാനി യൂട്യൂബ് ചാനലിൽ സജീവമല്ലാത്തതെന്ന് വാദമുണ്ട്.

സോഷ്യൽ മീഡിയയിൽ വലിയ ചലനം ഇഷാനിക്കുണ്ടാക്കാൻ സാധിക്കുന്നില്ലെന്നും വാദമുണ്ട്. ഈയടുത്താണ് ഇഷാനി ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ കൊണ്ട് വന്നത്. മാസം 299 രൂപ നൽകിയാൽ ഇഷാനിയുടെ എക്സ്ക്ലൂസീവ് സ്റ്റോറികൾ കാണാം. എന്നാൽ 53 പേർ മാത്രമാണ് ഇതുവരെ ഇഷാനിക്ക് സബ്സ്ക്രെെബേർസ് ആയുള്ളത്. ഇഷാനി സഹോദരിമാരെ അപേക്ഷിച്ച് ബോറിംഗ് ആയ വ്യക്തിയാണെന്നും അഭിപ്രായമുണ്ട്. ആശകൾ ആയിരം ആണ് ഇഷാനി നായികയായെത്തുന്ന ആദ്യ സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.
കുറച്ച് നാളുകളായി താര കുടുംബത്തിന് നേരെ ഹേറ്റ് കമന്റ്സ് കുറവായിരുന്നു. എന്നാലിപ്പോൾ വീണ്ടും ഇവർക്ക് നിരന്തരം വിമർശനങ്ങൾ വരുന്നു. കഴിഞ്ഞ ദിവസംമരുമകനായ അശ്വിൻ ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണം വന്നു. ദിയ കൃഷ്ണ വീട്ടിൽ ചിക്കൻ കറി പാചകം ചെയ്തു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് സിന്ധു കൃഷ്ണ അശ്വിനെ ഉദ്ദേശിച്ച് പറഞ്ഞു. അശ്വിൻ കറി വിളമ്പിത്തരാൻ കാത്ത് നിൽക്കവെ സിന്ധു കൃഷ്ണ കറി വിളമ്പി സ്വയം കഴിക്കുകയും ചെയ്തു. ഇത് വ്യൂവേർസിന് ഇഷ്ടപ്പെട്ടില്ല.

അശ്വിന് ഭാര്യ വീട്ടിൽ ഒട്ടും ബഹുമാനം ലഭിക്കുന്നില്ലെന്നാണ് വിമർശനം. പല വിഷയങ്ങൾ ഈ വാദത്തിന് ആക്കം കൂട്ടാൻ നെറ്റിസൺസ് ചൂണ്ടിക്കാട്ടി. സാമ്പത്തികമായി ദിയയേക്കാൾ താഴെയാണ് അശ്വിൻ. ഈ വ്യത്യാസം അശ്വിനോട് ദിയയുടെ കുടുംബം കാണിക്കുന്നു എന്നാണ് വിമർശമം. എന്നാൽ വിമർശനങ്ങളെ ദിയയും കുടുംബവും തള്ളിക്കളഞ്ഞു. തന്റെ ഭർത്താവിനെ അമ്മ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും ആ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചതെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
ഇവരുടെ ചില വീഡിയോകളും പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ട്രോളുകളാവാറുമുണ്ട്. എന്നാൽ ഇതിനെയൊന്നും താര കുടുംബം കാര്യമാക്കാറില്ല. നാല് മക്കളെക്കുറിച്ചും കൃഷ്ണ കുമാറും ഭാര്യ സിദ്ധുവും ഇടയ്ക്ക് സംസാരിക്കാറുമുണ്ട്. ഇതിൽ ദിയ കൃഷ്ണയാണ് കൂടുതൽ വാർത്താ പ്രാധാന്യം നേടിയത്.


Click it and Unblock the Notifications











