For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്കും ഭർത്താവിനുമടക്കം എല്ലാവർക്കും സംശയം മാത്രമാണ്; കുടുംബവിളക്കിൽ മാറ്റം വരണമെന്ന് പ്രേക്ഷകർ

  |

  സീരിയലുകളുടെ നിലവാരം സംബന്ധിച്ചുള്ള പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ കുടുംബവിളക്ക് സീരിയലിന്റെ പ്രൊമോ വലിയ ചര്‍ച്ചയവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെയും അവരുടെ കുടുംബത്തിന്റെയും കഥയുമായിട്ടെത്തിയ സീരിയല്‍ അതിവേഗമാണ് പ്രേക്ഷക പ്രശംസ നേടിയെടുത്തത്. ഭര്‍ത്താവിനെ മറ്റൊരുത്തി തട്ടി എടുത്തെങ്കിലും അതില്‍ നിന്നും മറികടന്ന് സുമിത്ര വിജയങ്ങള്‍ നേടി എടുത്തു.

  സിംപിളായി മഡോണ സെബാസ്റ്റ്യൻ, കിടിലൻ ലുക്കിലുള്ള നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് സുമിത്രയുടെ അതിജീവനം ശരിക്കും മാതൃകയാക്കാവുന്നതാണ്. എന്നാല്‍ പുതിയ എപ്പിസോഡുകള്‍ തീരെ നിലവാരം പുലര്‍ത്തുന്നില്ല എന്ന ആരോണം കൂടി ഉയര്‍ന്ന് വന്നിരിക്കുകയാണ്. സീരിയലില്‍ നിന്നും പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെയാണ് സമ്മിശ്ര അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ആരാധകരെത്തിയിരിക്കുന്നത്.

  സുമിത്രയെ ഭര്‍ത്താവ് ഉപേക്ഷിച്ചത് പോലെ മകന്‍ അനിരുദ്ധിന്റെ ജീവിതത്തിലേക്കും ഒരു സ്ത്രീ കടന്ന് വന്നിരിക്കുകയാണ്. അനിരുദ്ധ് പോലും അറിയാതെ സീനിയര്‍ ഡോക്ടറായ ഇന്ദ്രജ തന്ത്രങ്ങള്‍ പ്രയോഗിച്ച് തുടങ്ങിയിരിക്കുകയാണ്. തന്റെ സീനിയറായത് കൊണ്ട് തിരിച്ചൊന്നും മിണ്ടാതെ അവര്‍ പറയുന്നതൊക്കെ അനുസരിക്കുകയാണ് അനിരുദ്ധ്. ഇത് വലിയൊരു അപകടത്തിലേക്കാണ് അനിയെ എത്തിച്ചത്. മെഡിക്കല്‍ ക്യാംപിന് പോയ ആദ്യ ദിവസം അനിരുദ്ധ് ഇന്ദ്രജയുടെ റൂമില്‍ ഉറങ്ങുന്നു. വൈനില്‍ മദ്യം കൂടി കലര്‍ത്തി നല്‍കിയാണ് ഇന്ദ്രജ വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാക്കിയത്.

  എന്താണ് സംഭവിച്ചതെന്ന് അനിരുദ്ധിന് മനസിലായില്ലെങ്കിലും ഒരുമിച്ചുള്ള ബെഡ് റൂം സീനുകളടക്കം ഇന്ദ്രജ പകര്‍ത്തിയിരുന്നു. ഇതെല്ലാം വെച്ച് മറ്റൊരു ഗെയിം ആണ് ഇന്ദ്രജ കളിക്കാന്‍ പോവുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ എന്തിനാണ് ഈ ലോജിക് ഇല്ലാത്ത സീരിയല്‍ ഇട്ട് നാണം കെടുന്നേ എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. ഇതുവരെ കണ്ടതില്‍ നിന്നും വളരെ മോശം തീം ആയി പോയിത്. റേറ്റിങ്ങ് കൂടുതലാണെന്നത് ശരിയാണ്. പക്ഷേ ഇതില്‍ ഒട്ടും ലോജിക് ഇല്ലെന്നാണ് ആരാധകര്‍ ഉറപ്പിച്ച് പോവുന്നത്.

  ണ്ടാം ഭാര്യയാണ് ആദ്യ ബന്ധത്തിലെ മക്കളെ നോക്കുന്നത്; ആദ്യ ഭാര്യ പോയതും രോഗങ്ങളും, രാജീവ് കളമശേരിയുടെ ജീവിതം- വായിക്കാം

  സിദ്ധു പോയത് പോട്ടെ എന്ന് കരുതാം. എന്നാല്‍ ഒരു മകന്‍ അമ്മയെ തള്ളിപ്പറയുകയും അച്ഛന് സപ്പോര്‍ട്ടും ചെയ്യുന്നു. ഇപ്പോള്‍ അവനും അച്ഛന്റെ പാതയിലൂടെ പോവുന്നു. ഇതിലൂടെ നിങ്ങള്‍ എന്ത് സന്ദേശം ആണ് പ്രേഷകര്‍ക്ക് നല്‍കുന്നത്. സിദ്ധുവിന്റെ പെങ്ങളായ ശരണ്യയും അമ്മയും മകന്റെ അവിഹിത ബന്ധച്ചിന് കൂട്ട് നിന്നു. വന്ന് വന്ന് കുടുംബവിളക്കില്‍ അവിഹിതം കൂടി പോയി. എല്ലാവര്‍ക്കും എല്ലാവരെയും സംശയമാണ്. വേദികയ്ക്ക് സിദ്ധവിനെ. സിദ്ധുവിന് നവീനെയും രോഹിതിനെയും. ശരണ്യയ്ക്ക് ശ്രീയെ അങ്ങനെ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംശയം കൊണ്ട് നടക്കുകയാണ്. എന്നാല്‍ സംശയിക്കേണ്ടവരായ അനിയെയും ഇന്ദ്രജയെയും ആരും സംശയിക്കുന്നുമില്ല.

  നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല; ഭാര്യ അമാലിനോടുള്ള സ്‌നേഹം പറഞ്ഞ് ദുൽഖർ: കൂടെ പൃഥ്വിയും സുപ്രിയും നസ്രിയയും- വായിക്കാം

  ഇതില്‍ ആകെ കൊള്ളാവുന്നത് സിദ്ധാര്‍ഥ് സുമിത്രയുടെ വില മനസ്സിലാക്കുന്നത് മാത്രമാണ്. അതുപോലെ സുമിത്ര സ്വന്തം കഴിവ് കൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നതും തന്നെ ദ്രോഹിച്ചവരെ പോലും മോശമാക്കാതെ സഹായിക്കുകയും ചെയ്യുന്നത്. ബാക്കി ഉള്ളതൊക്കെ പരമ ബോറാണെന്ന് പറയാതെ വയ്യ. വേദികയെ പോലൊരാള്‍ വന്ന് നിസാരമായി ഒരു കുടുംബം തകര്‍ത്തിട്ട് പോയി. ബാക്കി എല്ലാവരും കാഴ്ചക്കാരായി നിന്നത് പോലെ അനിരുദ്ധിന്റെ ജീവിതത്തിലേക്കും ഒരു സ്ത്രീ കടന്ന് വരുന്നു. ഭര്‍ത്താവിന്റെ കള്ളത്തരം നേരില്‍ കണ്ടിട്ടും ഭാര്യ പ്രതികരിക്കുന്നുമില്ല. ഇവിടെ എന്ത് ലോജിക് ആണുള്ളതെന്നാണ് പൊതു അഭിപ്രായം.

  വേര്‍പിരിയാൻ മുൻകൈ എടുത്തത് ചേച്ചിയാണ്; ചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു. ശരണ്യയെ കുറിച്ച് സഹോദരി ശോണിമ- വായിക്കാം

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  കഴിഞ്ഞ ആഴ്ച ഞങ്ങള്‍ പറഞ്ഞ കമന്റുകള്‍ കുടുംബവിളക്കിലെ ടീം ആരെങ്കിലും കണ്ടിട്ടുണ്ടാവും എന്നാണ് പ്രതീഷിക്കുന്നത്. അടുത്ത ആഴ്ചത്തേക്കുള്ള റേറ്റിങ്ങ് ഇന്ന് വരും. അതില്‍ ഈ പ്രശ്‌നങ്ങള്‍ക്കോക്കെ പരിഹാരം ഉണ്ടാവണം. ആദ്യം അനന്യ ഒന്ന് ബോള്‍ഡ് ആവണം. അതോടെ പകുതിയെങ്കിലും ആശ്വാസമാവും. അനിരുദ്ധ്- ഇന്ദ്രജ വിഷയത്തില്‍ സുമിത്ര കൂടി ഇടപെടണം. പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റിലൂടെ ഇന്ദ്രജയുടെ പ്ലാനുകള്‍ പൊളിയുകയും വേണം. ഈ പ്രാവിശ്യം പ്രേക്ഷകരുടെ അഭിപ്രായത്തിന് ചാനലും സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും വിലകല്‍പ്പിക്കുമെന്ന് കരുതുന്നു എന്നുമാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. അതേ സമയം സീരിയലിനോട് അത്രയും സ്‌നേഹമുള്ളവരുടെ പ്രതികരണം ഓരോ വീഡിയോയ്ക്ക് താഴെയും വന്ന് കൊണ്ടിരിക്കുകയാണ്.

  ആഴ്ചകളും മാസങ്ങളും കടന്ന് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് കുടുംബവിളക്ക്. ലോക്ഡൗണില്‍ മറ്റ് സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തി വെച്ചെങ്കിലും കുടുംബവിളക്ക് മാത്രം സംപ്രേക്ഷണം ചെയ്തിരുന്നു. രസകരമായ കഥകള്‍ ഒരോ എപ്പിസോഡിലും ഉള്‍പ്പെടുത്തി തുടങ്ങിയതോടെ പ്രേക്ഷകപ്രീതിയും വര്‍ധിച്ചു. ഏറ്റവുമൊടുവിലായി പ്രതീഷിന്റെയും സഞ്ജനയുടെയും വിവാഹം നടത്തിയതും വേദികയ്ക്ക് നിരന്തരം പണികള്‍ കിട്ടി കൊണ്ടിരിക്കുന്നതുമൊക്കെ ആയിരുന്നു സീരിയലിന്റെ ഹൈലൈറ്റ്. എന്നാല്‍ ഇന്ദ്രജയെ പോലൊരു കഥാപാത്രം വന്ന് അവിടൊരു അവിഹിത കഥ കൂടി തുടങ്ങുന്നത് മാത്രം സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. വേദിക-സിദ്ധാർഥ് പ്രണയവും വിവാഹമൊക്കെ ആയി പോയെങ്കിലും അനിരുദ്ധിനും അനന്യയ്ക്കുമിടയിലെ പ്രണയം ശക്തമാവണമെന്നും ഇന്ദ്രജയുടെ പ്ലാനുകളെല്ലാം പൊളിയുന്ന സ്വഭാവമായിരിക്കണം അനിരുദ്ധിന് വേണ്ടതെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. എന്തായാലും പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടിയെന്നോണം കുടുംബവിളക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ കഥയില്‍ ട്വിസ്റ്റ് വരുത്തുമെന്ന് പ്രതീക്ഷിക്കാം.

  ഒപ്പ

  Read more about: serial സീരിയല്‍
  English summary
  Netizens Slam Team Kudumbavilakku Over Outdated Content, Request team To Change The Script
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X