14 വയസുള്ള അനുജനെ പോലും വലിച്ചിഴച്ചു, ആര്യക്കിത് പറയാൻ എന്ത് യോഗ്യത? ഏറ്റവും വലിയ ബുള്ളി ഇവരാണ്; വിമർശനം
സോഷ്യൽ മീഡിയയുടെ കാലത്ത് ഇമേജ് നിലനിർത്തുകയെന്നത് താരങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. ഒരു വാക്കോ പ്രവൃത്തിയോ പിഴച്ചാൽ കെട്ടിപ്പൊക്കിയ ഇമേജ് തകരും. ഒരിക്കൽ പറ്റിയ തെറ്റിനുള്ള പഴി കുറേക്കാലം കേൾക്കേണ്ടിയും. നടി ആര്യ ബഡായിയും നേരിടുന്ന പ്രശ്നമിതമാണ്. ബിഗ് ബോസിൽ മത്സരാർത്ഥിയായ ശേഷം ഇന്ന് വരെ ആര്യക്കുള്ള നെഗറ്റീവ് ഇമേജിന് മാറ്റം വന്നിട്ടില്ല. കടുത്ത സെെബർ ആക്രമണം ആര്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും ഇത് തുടരുന്നു. കഴിഞ്ഞ ദിവസമാണ് ധന്യ വർമയുടെ ഷോയിൽ ആര്യ എത്തിയത്. മനസ് തുറന്ന് തന്റെ ജീവിതത്തെക്കുറിച്ച് ആര്യ സംസാരിച്ചു.
ബിഗ് ബോസിന് ശേഷം നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ചും ആര്യ സംസാരിച്ചു. എന്നാൽ ഇവിടെയും വിമർശകരെത്തി. ധന്യ വർമയുടെ ഷോയിൽ അതിഥിയായെത്താൻ അർഹതയില്ലാത്ത ആളാണ് ആര്യയെന്ന് വിമർശകർ പറയുന്നു. ആര്യയും പങ്കാളി സിബിനും ബുള്ളിയിംഗിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടവരാണ്. പ്രത്യേകിച്ചും ബിഗ് ബോസ് മലയാളം ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയ ജാസ്മിൻ ജാഫറിനോട് ആര്യയും സിബിനും ചെയ്തത് ഒട്ടും ശരിയായ കാര്യമല്ലെന്നും വിമർശകർ പറയുന്നു.
ധന്യ വർമയുടെ ചാനൽ ബുള്ളീസിന് സേഫ് സ്പേസ് ആയോ?. മറ്റുള്ളവരെ വേദനിപ്പിച്ച ഒരാൾ സോഫ്റ്റ് ഫോക്കസ് ഇന്റർവ്യൂവിലൂടെ വിക്ടിം ചമയുന്നത് വെെൽഡ് ആയി തോന്നുന്നു. ഇത് സ്റ്റോറി ടെല്ലിംഗ് അല്ല. ഡാമേജ് കൺട്രോൾ ആണെന്നാണ് ഒരാളുടെ കമന്റ്. ഇത് പോലുള്ള ആളുകളെ ഷോയിൽ കൊണ്ട് വന്ന് ക്രെഡിബിലിറ്റ് നശിപ്പിക്കരുതെന്നും കമന്റുണ്ട്. ബിഗ് ബോസ് 6 ലെ മത്സരാർത്ഥിയോട് നിങ്ങളങ്ങനെ ചെയ്ത ശേഷം നിങ്ങൾക്ക് സെെബർ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കാൻ പറ്റില്ല. അവരുടെ ഫാമിലിയെ പോലും നിങ്ങൾ വലിച്ചിഴച്ചു. ഹിപോക്രാറ്റ് അല്ലേയെന്നാണ് ഒരു കമന്റ്.
സിബിൻ ബിഗ് ബോസിൽ ജാസ്മിനെ നിരന്തരം ബുള്ളി ചെയ്യാൻ ശ്രമിച്ചപ്പോൾ ബിഗ് ബോസ് വീട്ടിന് പുറത്ത് ആര്യ ചെയ്ത കാര്യങ്ങൾ ഒരു കമന്റിൽ ദീർഘമായി വിശദീകരിക്കുന്നുണ്ട്. ആ പെൺകുട്ടിയെ ആര്യ ബുള്ളി ചെയ്യാൻ തുടങ്ങി. അവളെ പരിഹസിച്ച് വീഡിയോകളും സ്റ്റോറികളും പങ്കുവെച്ചു. ഓൺലെെൻ ബുള്ളിയിംഗിന്റെ പ്രശ്നങ്ങളെക്കുറിച്ച് ആര്യ പറയുന്നത് വിരോധാഭാസമാണ്. ആര്യ ആ പെൺകുട്ടിയെ അറ്റാക്ക് ചെയ്യുക മാത്രമല്ല ചെയ്തത്.

അവരുടെ അമ്മയെയും അച്ഛനെയും 14 വയസുള്ള ഇളയ അനുജനെ പോലും ഇതിലേക്ക് വലിച്ചിഴച്ചു. അവൾക്കെകതിരെ ഓൺ ലെെൻ ഹേറ്റിന് തിരി കൊളുത്തുകയും ചെയ്തെന്ന് ഈ കമന്റിൽ വിമർശിക്കുന്നു. ആര്യയുടെ ഭാഗത്തുണ്ടായ തെറ്റുകളൊന്നും ധന്യ ചോദിക്കാത്തത് ശരിയായില്ലെന്നും വാദമുണ്ട്. ബിഗ് ബോസ് ഒരു ബിസിനസ് ആണെന്ന് അറിഞ്ഞിട്ടും ജാസ്മിനോടും മാതാപിതാക്കളോടും നിങ്ങൾ ചെയ്തത് ക്രൂരതയാണ് ചേച്ചീ എന്നും കമന്റുണ്ട്.
ആര്യ തനിക്കെതിരെ നിരന്തരം പരിഹാഹ പരാമർശങ്ങൾ നടത്തിയതിനെതിരെ ജാസ്മിനും നേരത്തെ സംസാരിച്ചിരുന്നു. ആര്യ ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. സെെബർ ബുള്ളിയിംഗ് അനുഭവിച്ച പുള്ളിക്കാരി തന്നെ സെെബർ ബുള്ളിയിംഗിന് ഇട്ട് കൊടുത്തെന്ന് അന്ന് ജാസ്മിൻ പറഞ്ഞു. ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷവും സിബിൻ ജാസ്മിനെതിരെ നിരന്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം ബിഗ് ബോസിനകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. ഇതിനിടെയായിരുന്നു ആര്യയുടെയും സിബിന്റെയും പരിഹാസങ്ങൾ. അന്ന് സുഹൃത്തുക്കളായിരുന്ന ആര്യയും സിബിനും ഇന്ന് ജീവിത പങ്കാളികളാണ്. ബിഗ് ബോസിൽ മത്സരാർത്ഥികളായ ശേഷം ഒരുപോലെ സെെബർ ആക്രമണം നേരിട്ടവരാണ് ആര്യയും ജാസ്മിനും.


Click it and Unblock the Notifications











