മരണ വീട്ടിലാണോ തമാശ, എന്ത് പെരുമാറ്റമാണിത്? ബിന്നിക്ക് വിമർശനം; എല്ലാത്തിലും കുറ്റം കാണരുതെന്നും വാദം

കഴിഞ്ഞ ദിവസമാണ് നടി അംബികയുടെ അമ്മ മരിച്ചത്. സംസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ ഓൺലെെൻ മീഡിയകളിലൂടെ പുറത്ത് വന്നിരുന്നു. ‌നടി ബിന്നി സെബാസ്റ്റ്യനിലേക്കാണ് ദൃശ്യങ്ങൾ കണ്ട പലരുടെയും ശ്രദ്ധ പോയത്. മരണവീട്ടിൽ ബിന്നി പെരുമാറിയ രീതി ശരിയായില്ലെന്ന് അഭിപ്രായമുണ്ട്. കല്യാണ വീട്ടിലേത് പോലെ ചിരിച്ചും ആളുകളോ‌ടും കുശലം പറഞ്ഞും നടക്കുകയാണ് ബിന്നിയെന്നും ഇതൊട്ടും ശരിയല്ലെന്നും വാദമുണ്ട്. സോഷ്യൽ മീഡ‍ിയയിൽ ബിന്നിയെ വിമർശിച്ച് വ്യാപകമായി കമന്റുകൾ വരുന്നുണ്ട്.

'ഇവൾക്ക് ഒരു മര്യാദ ഇല്ല ഒരാൾ മരിച്ച ചടങ്ങ് നടക്കുമ്പോൾ ഇളിച്ചോണ്ട് നടക്കുന്നു', 'മരണവീട്ടിൽ പോയി നാണിച്ചു ചിരിച്ചു വരുന്ന ഒരാളെ ആദ്യമായി കാണുന്നു ശത്രുക്കൾ ആണ് മരിച്ചത് എങ്കിലും ഇങ്ങനെ ചെയരുത്', 'ബഹിരാകാശത്തോട്ട് പോവുന്നതാ ഇഷ്ടം എന്ന് തോന്നുന്നു. പെണ്ണിന് നിലത്ത് നിക്കുന്നത് ഇപ്പോ ഇഷ്ടം ഇല്ലാതായി'

Binny Sebastain

'ഇങ്ങനെ എന്തേലും കാട്ടിക്കൂട്ടിയാൽ അല്ലെ എല്ലാരും ഇതിനെ ബഹിരകാശത്തു വിടുള്ളു. എന്താലെ. എല്ലാവരും രേണു തല ചൊറിഞ്ഞതിനെ പറ്റി കളിയാക്കി. ഇവൾ ഇപ്പോ ചൊറിയുന്നത് തല അല്ലെ. ക്യാമറ കണ്ടപ്പോൾ കൈ എടുത്തു. അവര് എന്ത് ചെയ്താലും കുഴപ്പം ഇല്ല. ഇത് ഇപ്പോ അനു ആണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇവരൊക്കെ എന്തെല്ലാം പറഞ്ഞേനെ' എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം ബിന്നിയെ അനുകൂലിച്ചും കമന്റുകളുണ്ട്.

ഇതൊക്കെ സാധാരണയായി എല്ലാവർക്കും സംഭവിച്ച് പോകുന്നതല്ലേയെന്നാണ് ഇവരുടെ ചോദ്യം. 'ഒരുപാട് പേര് നെഗറ്റീവ് കമന്റ്‌ ഇട്ടത് കണ്ടു. എത്രയോ ആളുകൾ മരണവീട്ടിൽ അറിയുന്ന ആളുകളെ കാണുമ്പോൾ ചിരിക്കുന്നത് കണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ അറിയാതെ തന്നെ ചിരിച്ചു പോകും അത് ആരോടും ബഹുമാനം ഇല്ലാഞ്ഞിട്ടല്ല ഈ സിറ്റുവേഷൻ നമ്മളിൽ പലരും ഫേസ് ചെയ്ത് കാണും. പുറത്ത് ഇറങ്ങിട്ട് ആണ് ഈ പെൺകുട്ടി ചിരിച്ചത്. എന്തിനും കുറ്റം മാത്രം കാണല്ലേ. പരമാവധി വാ പൊത്തി ചിരിച്ചു അത് തന്നെ മര്യാദ' എന്നാണ് അനുകൂലിച്ച് വന്ന കമന്റുകളിലൊന്ന്.

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായപ്പോൾ കടുത്ത സെെബർ ആക്രമണം ബിന്നിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഷോയിലെ വിജയിയായ അനുമോളുടെ പിആർ ആണിതിന് പിന്നിലെന്ന് ബിന്നി പറഞ്ഞിരുന്നു. ബിന്നിക്ക് ഇപ്പോഴും അനുമോൾക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വിമർശനം വരുന്നുണ്ട്. അനുമോൾ 16 ലക്ഷത്തിന്റെ പിആർ നൽകിയെന്ന് ബി​ഗ് ബോസിൽ വെച്ച് ബിന്നി പറഞ്ഞിരുന്നു. അനുമോൾക്ക് ഇത് വലിയ ബുദ്ധിമുട്ടുമുണ്ടാക്കി. പിആർ കൊണ്ട് ജയിച്ചയാൾ എന്ന വിമർശനം അനുമോൾക്ക് വരാൻ കാരണം ബിന്നിയുടെ പ്രസ്താവനയാണ്. സീരിയൽ രം​ഗത്തെ ശ്ര​ദ്ധേയ സാന്നിധ്യമാണ് ബിന്നി. ബി​ഗ് ബോസിന് ശേഷം ബിന്നിക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടിയിട്ടുണ്ട്.

More from Filmibeat

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X