പാവം അശ്വിന്റെ മുഖം നോക്കൂ..., ദിയ എന്തിനിങ്ങനെ പറയുന്നു? ചെയ്യുന്നതിനെല്ലാം കണക്ക് പറയുന്നെന്ന് വിമർശനം

ഭർത്താവ് അശ്വിൻ ​ഗണേശിനോടുള്ള ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ പെരുമാറ്റത്തിൽ വിമർശനം. കഴിഞ്ഞ ദിവസം പുറത്ത് വന്ന അഭിമുഖത്തിലെ ദിയയുടെ സംസാര രീതിയാണ് വിമർശിക്കപ്പെടുന്നത്. ഇതാദ്യമായല്ല ദിയ ഈ വിമർശനം നേരിടുന്നത്. വിവാഹത്തിന് മുമ്പേ ഇവരുടെ ബന്ധത്തിൽ ഇത്തരം അഭിപ്രായങ്ങളുണ്ട്. സാമ്പത്തികമായി അശ്വിനും ദിയയും തമ്മിൽ വലിയ അന്തരമുണ്ട്. ഇതാണ് പലരും ആദ്യം ചർച്ചയാക്കിയത്. പിന്നീട് ദിയ അശ്വിന് ബഹുമാനം കൊടുക്കുന്നില്ലെന്ന വിമർശനം വന്നു.

സെെന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ അശ്വിനെ തുടരെ യാത്രകൾക്ക് കൊണ്ട് പോകുന്നതിനെക്കുറിച്ച് ദിയ സംസാരിക്കുന്നുണ്ട്. ലണ്ടനിലും തായ്ലന്റിലും മലേഷ്യയിലും പോകുന്നു. കറങ്ങി നടന്നാൽ പോരെ. പാസഞ്ചർ പ്രിൻസസ് ആണ്. എനിക്ക് റിംങ് ഇട്ട് തന്നു. പിന്നെ ഫുൾ ട്രീറ്റ് ആണ്. ലണ്ടനിൽ പോയപ്പോഴും ബിസിനസ് ക്ലാസ് ട്രീറ്റിലാണ് സഹോദരൻ പോയത്. തിരിച്ച് വന്നത് ഫസ്റ്റ് ക്ലാസ് സീറ്റിലാണ്. സ്നേഹം മാത്രം കൊടുത്താൽ മതിയെന്നാണ് ഇവൻ എല്ലാവരോടും പറയാറ്. പെെങ്കിളിയുടെ എക്സ്ട്രീം ആണ് ഞാൻ എന്നും ദിയ കൃഷ്ണ പറഞ്ഞു. ‌
പാസഞ്ചർ പ്രിൻസസ് ആണ് അശ്വിനെന്ന് ദിയ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്.

Diya Krishna

ഇതെല്ലാമാണ് നെറ്റിസൺസ് വിമർശനമായി ചൂണ്ടിക്കാണിക്കുന്നത്. 'ദിയ അശ്വിനെക്കുറിച്ച് സംസാരിക്കുന്ന രീതി അസ്വസ്ഥതയുണ്ടാക്കുന്നതും സങ്കടകരവുമാണ്. ദിയ അശ്വിനെ പാസഞ്ചർ പ്രിൻസസ് എന്ന് വിളിക്കുകയും എന്റെ ബാ​ഗുകൾ അവൻ ചുമക്കുമെന്ന് പറയുകയും ചെയ്യുന്നു. ദിയക്ക് അപകർഷകതാ ബോധം ഉണ്ട്. സെൽഫ് എസ്റ്റീം ഉയർത്താൻ ആരെയെങ്കിലും ആവശ്യമാണ്. ലോവർ ക്ലാസിൽ നിന്നുള്ള പങ്കാളി ഉണ്ടായത് ദിയക്ക് അതിന് സഹായകരമായെന്ന് തോന്നുന്നു'

'ദിയ ഇങ്ങനെ സംസാരിക്കുമ്പോൾ പാവം അശ്വിന്റെ മുഖം നോക്കൂ. അശ്വിൻ ഒരു തരത്തിൽ കുടുങ്ങിപ്പോയതായി തോന്നുന്നു. എന്നാൽ ചില സൗകര്യങ്ങൾ അഥവാ പണം ഈ ബന്ധത്തിൽ ഇൻവോൾവ് ആണ്. അത് ബന്ധത്തിൽ തുടരാൻ മതിയായ കാരണമാണെന്ന് തോന്നുന്നു' എന്നാണ് റെഡിറ്റിൽ വന്നിരിക്കുന്ന കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X