സ്വന്തം കുഞ്ഞിന് ഇരുണ്ട നിറം, ആശങ്കപ്പെട്ടെന്ന് റേച്ചൽ, എന്ത് മാനസികാവസ്ഥയാണിതെന്ന് നെറ്റിസൺസ്; രൂക്ഷവിമർശനം
സോഷ്യൽ മീഡിയ താരമായ പേളി മാണി തന്റെ ഓരോ വാക്കുകളും സൂക്ഷിച്ചേ പൊതുവിടങ്ങളിൽ സംസാരിക്കാറുള്ളൂ. കാരണം ഒരു വാക്ക് പിഴച്ചാൽ വിമർശിക്കാൻ അത്രയധികം ആളുകളുണ്ടാകും. കേരളത്തിൽ ഏറ്റവും പ്രശസ്തയായ ഇൻഫ്ലുവൻസറാണ് പേളി മാണി. ഇതുവരെയും തന്റെ പ്രസ്താവനകളുടെ പേരിൽ വിവാദമുണ്ടാകാതിരിക്കാൻ പേളി മാണി ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിപ്പോൾ പേളി മാണിയുടെ സഹോദരി റേച്ചൽ മാണി വിവാദത്തിലായിരിക്കുകയാണ്. തന്റെ കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ഒരു പ്രൊഡക്ടിന്റെ പ്രൊമോഷൻ വീഡിയോയിൽ റേച്ചൽ മാണി പറഞ്ഞ വാക്കുകളാണ് വിവാദത്തിന് കാരണം.
"ജനിച്ച സമയത്ത് അവന് കുറച്ച് ഡാർക്കിഷ് ടോൺ ഉണ്ടായിരുന്നു. എന്താണ് അവന് സംഭവിച്ചതെന്ന് ഞാൻ ചിന്തിച്ചു. ഈ ഓയിൽ യൂസ് ചെയ്ത ശേഷം അവന്റെ നല്ല തിളക്കം വന്നു. ചർമ്മവും മുടിയും നന്നായി. അവരുടെ പ്രൊഡക്ടിൽ ഞാൻ സന്തുഷ്ടയാണ്" റേച്ചൽ മാണി പറഞ്ഞതിങ്ങനെ.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് വരുന്നത്. സ്വന്തം കുഞ്ഞിന് കറുത്ത നിറമായത് റേച്ചലിന് ഉൾക്കൊള്ളാനായില്ല, എന്ത് തരം മാനസികാവസ്ഥയാണെന്ന് ചോദ്യങ്ങൾ വരുന്നു. സോഷ്യൽ മീഡിയയിൽ പേളിയെ പോലെ വലിയ ഫോളോയിംഗുള്ളയാളാണ് റേച്ചലും. റേച്ചൽ എന്ത് സന്ദേശമാണ് സമൂഹത്തിന് ഇത്തരം പ്രൊമോഷനുകളിലൂടെ നൽകുന്നതെന്ന് ചോദ്യങ്ങൾ വന്നു.
എല്ലാവരെയും ഉപദേശിക്കുന്ന, പോസിറ്റിവിറ്റി മാത്രം പറയുന്നയാളാണ് പേളി മാണി. സ്വന്തം അനിയത്തി കുഞ്ഞ് കറുത്തതിൽ കാണിച്ച ആശങ്ക തെറ്റാണെന്ന് ഉപദേശിക്കാൻ പേളിക്ക് കഴിഞ്ഞില്ലേയെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പേളി മാണിക്ക് ഫേക്ക് ആണെന്ന ആരോപണം പേളി ബിഗ് ബോസിലെത്തിയത് മുതൽ ഇന്ന് വരെയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സഹോദരി റേച്ചൽ മാണിക്ക് നേരെയും വിമർശനങ്ങൾ വരുന്നുണ്ട്.

എന്താണവന് സംഭവിച്ചതെന്ന് ചിന്തിച്ചു എന്ന റേച്ചലിന്റെ പരാമർശം നിരവധി പേർ എടുത്ത് പറയുന്നുണ്ട്. സ്വന്തം കുഞ്ഞിനെക്കുറിച്ച് ഒരാൾക്കെങ്ങനെ ഇങ്ങനെ പറയാൻ സാധിക്കുന്നെന്നും ചോദ്യങ്ങളുണ്ട്. അമ്പരപ്പ് തോന്നുന്നു, റേച്ചലിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് കമന്റുകൾ.
റേച്ചൽ മാണിയുടെ വാക്കുകൾ പലർക്കും ഞെട്ടലാണ്. കുഞ്ഞുങ്ങളുടെ നിറത്തെക്കുറിച്ച് ബന്ധുക്കളിൽ പലരും സംസാരിക്കുമെങ്കിലും സ്വന്തം അമ്മ നിറത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് അധികമാരും കേട്ടിട്ടില്ല. ഇത്രയും വലിയൊരു ഇൻഫ്ലുവൻസറാണിത് പറഞ്ഞതെന്ന് പൊതുസമൂഹത്തിന് അതിലും വലിയ ഞെട്ടലാണ്. ഇൻഫ്ലുവൻസർമാർക്ക് ഇന്ന് സമൂഹത്തിലുള്ള സ്വാധീനം ഇവർ മനസിലാക്കുന്നില്ലെന്ന അഭിപ്രയങ്ങൾ എപ്പോഴും വരാറുണ്ട്.
ഗുണനിലവാരം സ്വയം മനസിലാക്കാതെ സ്കിൻ കെയർ പ്രൊഡക്ടുകൾ പ്രൊമോട്ട് ചെയ്യുന്നു, സോഷ്യൽ മീഡിയയിൽ സ്വകാര്യ ജീവിതത്തിന്റെ നല്ല വശം മാത്രം കാണിച്ച് യുവതലമുറയെ തെറ്റായി സ്വാധീനിക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് പലപ്പോഴും ഉയർന്ന് വരാറ്. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിച്ചയാളാണ് പേളി മാണി. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം പേളി മാണി നയിക്കുന്നു. പേളിക്ക് ലഭിച്ച സ്വീകാര്യതയിലൂടെയാണ് റേച്ചൽ മാണിയെയും ജനം അറിയുന്നത്. ഇപ്പോഴത്തെ വിവാദങ്ങളോട് റേച്ചൽ മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. പേളിയുടെ സുഹൃത്തിനെ പോലെയാണ് റേച്ചൽ. എല്ലാ കാര്യവും തുറന്ന് സംസാരിക്കുന്ന സഹോദരിമാർ. വിഷയത്തിൽ പേളിയും പ്രതികരിച്ചിട്ടില്ല. ഫാമിലി വ്ലോഗുകളിലൂടെയാണ് പേളി മാണി ഇന്നത്തെ ജനപ്രീതി നേടിയത്. ആരാധകരെ പോലെ ഹേറ്റേഴ്സും പേളി മാണിക്കുണ്ട്.


Click it and Unblock the Notifications