ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പര്‍ ഇട്ടെങ്കിലും ഏറ്റില്ല! ഒടുവില്‍ ബോധം കെട്ടുവീണു, ചില അഭിപ്രായ സത്യങ്ങൾ
വൈല്‍ഡ് കാര്‍ഡുകള്‍ വന്നതിന് ശേഷം ബിഗ് ബോസ് വീട് സജീവമായിരിക്കുകയാണ്. പലരും ഗ്രൂപ്പ് തിരിഞ്ഞുള്ള ഗെയിം തന്ത്രങ്ങളാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പവര്‍ ടീമാംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ രസകരമായ നിമിഷങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്.
എന്നാല്‍ ബിഗ് ബോസിനകത്ത് നടന്ന പുതിയ സംഭവങ്ങളെ പറ്റി ആരാധകര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധേയമാവുകയാണ്. ചില അപ്രിയ സത്യങ്ങള്‍ എന്ന് പറഞ്ഞ് ജാസ്മിനും സിബിനും തമ്മിലുണ്ടായ സംഭവങ്ങളെ കുറിച്ചൊരു എഴുത്ത് വൈറലാവുകയാണ്. ബിഗ് ബോസ് നിരീക്ഷകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

1. പവര്‍ ടീം അവരുടെ പവര്‍ ഉപയോഗിച്ച് റൂം പൂട്ടിയതിനു രണ്ടു അഭിപ്രായം ഉണ്ടാകാം, പക്ഷെ ഗെയിം നോക്കുമ്പോ അവരുടേത് നൈസ് മൂവായിരുന്നു.
2. ഗബ്രിക്ക് ബാത്ത്‌റൂമില്‍ പോകണം, ജാസ്മിന് പീരിയഡ്സ് (ആക്ച്വലി പീരിയഡ്സ് ആണെന്ന് അപ്‌സരയും, നോറയയും പറയുന്നുണ്ട് ) പറഞ്ഞത് റൂം തുറക്കാന്‍ ഉള്ള ശ്രമം ആയിരുന്നു. വിക്ടിം കാര്‍ഡ് ഇറക്കി. അതും ഒരു നൈസ് മൂവ് ആയിരുന്നു.
3. ഗബ്രി മാപ്പ് പറയില്ല എന്നൊരു പോയിന്റ് പവര്‍ ടീമിന് മനസിലായ ശേഷം, ജാസ്മിന്റെ കേസ് ഓര്‍ത്തു തുറക്കുന്നു. ജാസ്മിന്റെയും ഗബ്രിയുടെയും വിക്ടിം കാര്‍ഡ് പ്ലെയില്‍ പവര്‍ ടീം അടിയറവ് പറഞ്ഞു ഡോര്‍ തുറക്കേണ്ടി വരുന്നു എന്നതാണ് സത്യം. അതിനെ മനുഷ്യത്വം, ജനാധിപത്യം എന്നൊക്കെ പറഞ്ഞു തങ്ങളുടെ വിജയം ആക്കാന്‍ പവര്‍ ടീം ശ്രമിച്ചെങ്കിലും ഒത്തില്ല.
ഇനിയാണ് അധികം ആരും അംഗീകരിക്കാത്ത എന്നാല്‍ ശരിക്കും സംഭവിച്ച കാര്യങ്ങള്‍.
4. മോര്‍ണിംഗ് ടൈം ജിന്റോ ജാസ്മിനെ കാലേ വാരി നിലത്തു അടിക്കും എന്ന സ്റ്റേറ്റ്‌മെന്റിനു എതിരെ ജാസ്മിന്‍ പരാതിപ്പെട്ടിരുന്നു. ഈ സംഭവം നടക്കുന്നത് പവര്‍ ടീമിന്റെ മുന്നില്‍ വച്ചു തന്നെ ആയിട്ടും കോടതി വേണം, സാക്ഷി വേണം, തെളിവ് വേണം എന്ന് പറഞ്ഞു. പവര്‍ ടീമിന്റെ പുതിയ പരിഷ്‌കാരം എന്ന രീതിയില്‍ എല്ലാവരും അത് അംഗീകരിച്ചു.

ബോര്‍ഡില്‍ എഴുതിയ സമയം ജാസ്മിന്‍ അതിനെ ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങളുടെ മുന്നില്‍ വച്ചു സംഭവിച്ച കാര്യത്തിന് എന്ത് സാക്ഷി ആണ് വേണ്ടത് എന്ന ചോദ്യത്തിന് സത്യത്തില്‍ പവര്‍ ടീമിന് ഉത്തരം ഇല്ല. പക്ഷെ അംഗീകരിക്കാന്‍ പറ്റില്ല. അംഗീകരിച്ചല്‍ പവര്‍ ടീം എടുത്ത തീരുമാനം തെറ്റാണെന്ന് വരും.
5. ഗബ്രി ഡെന്‍ റൂമിനുള്ളില്‍ ആയിരുന്നപ്പോ ജിന്റോയോട് മോശമായി പെരുമാറി എന്ന ജിന്റോയുടെ കംപ്ലെയിന്റിനു പവര്‍ ടീം വിധിച്ച വിധി ഗബ്രി മാപ്പ് പറയുക. ഇന്‍സ്റ്റന്റ് ടി, ഇന്‍സ്റ്റന്റ് കോഫി, ഇന്‍സ്റ്റന്റ് ജസ്റ്റിസ്...
6. പവര്‍ ടീമിന്റെ കണ്മുന്നില്‍ നടന്ന സംഭവത്തിന് വിധി പറയാന്‍ സാക്ഷി വേണം തെളിവ് വേണം വാദം നടക്കണം. പവര്‍ ടീം കാണാത്ത, ജിന്റോയുടെ പരാതി മാത്രം കേട്ടു കൊണ്ട് മറുവശം കേള്‍ക്കാതെ ജിന്റോയുടെ പരാതിയില്‍ ഇന്‍സ്റ്റന്റ് വിധി. നോ സാക്ഷി, നോ തെളിവ്, നോ വാദം.
ഇവിടെ മുതല്‍ പവര്‍ ടീം സത്യത്തില്‍ പെട്ടു.
7. ജാസ്മിന്റെ മറു കൗണ്ടര്‍ :- മുകളില്‍ പറഞ്ഞ സിനാരിയോ കൃത്യമായി മനസിലാക്കിയത് ജാസ്മിന്‍ ആണ്. ജാസ്മിന്‍ അത് ചോദ്യം ചെയ്തു. സംഗതി കൈയില്‍ നിന്ന് പോയെന്നു സിബിനു കൃത്യമായി മനസിലായി. അടുത്ത വഴി ജാസ്മിനെ സംസാരിക്കാന്‍ അനുവദിക്കാതെ ഇരിക്കുക എന്നത് മാത്രമാണ്.

8. ജാസ്മിന്‍ ജിന്റോയോട് സംസാരിക്കുമ്പോ, സിബിനും കൂട്ടരും മാറിയിരുന്നു ജാസ്മിനെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കുകയും ജിന്റോയെ അവിടെ നിന്ന് മാറ്റുകയും ചെയ്തത് ജാസ്മിന്‍ പറയുന്നത് വാലിഡ് പോയിന്റ് ആണ് എന്നുള്ളത് കൊണ്ട് മാത്രമാണ്. ജാസ്മിനോട് പുറത്തുള്ള വെറുപ്പ് ഒന്ന് കൊണ്ട് മാത്രമാണ് ജാസ്മിന്‍ പറഞ്ഞതാണ് ശരി എന്നത് ആരും അംഗീകരിക്കാത്തത്.
9. സിബിന്‍ ഇരിക്കുന്നിടത്ത് വന്നു ജാസ്മിന്‍ രാവിലത്തെ പരാതിയില്‍ എന്ത് കൊണ്ട് ഇതുവരെ ഒരു തീരുമാനം എടുത്തില്ല എന്ന ചോദ്യത്തിന് സത്യത്തില്‍ പവര്‍ ടീമിന് മറുപടി ഇല്ല. അവര്‍ ആകെ പെട്ടു പോയ മൊമെന്റ് ആണത്. ഫുഡിനു ശേഷം തീരുമാനിക്കാം എന്ന് പൂജ മറുപടി പറഞ്ഞതോടെ പവര്‍ ടീം സ്‌കൂട്ട് ആയി.
10. സിബിനോട് നേരെ നിന്ന് ജാസ്മിന്‍ ചോദിച്ചപ്പോ സിബിനു സത്യത്തില്‍ മറുപടി ഇല്ല. തിരികെ ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പര്‍ ഇട്ടു നോക്കിയെങ്കിലും ഏറ്റില്ല. അവസാന അടവ് ബോധകെട്ട് അഭിനയിക്കുക എന്നതാണ്. സത്യത്തില്‍ സിബിന്‍ നിലത്തു വീണത് ജാസ്മിനെ കളിയാക്കിയതല്ല. അല്ലാതെ മറ്റു വഴി സിബിനില്ല. കാരണം അവിടെ സിബിനു പറയാന്‍ പോയിന്റ് ഇല്ലായിരുന്നു.
ജിന്റോയുടെ പരാതിയില്‍ ഇന്‍സ്റ്റന്റ് വിധി എപ്പോ എടുത്തോ അവിടെ പവര്‍ ടീമിന്റെ കൈയില്‍ നിന്ന് കാര്യം പോയി. ഇത് സിബിനു അറിയുകയും ചെയ്യാം. ബോധം കെടുക എന്നല്ലാതെ വേറെ വഴി ഇല്ല.
അപ്രിയ സത്യങ്ങള്‍ എന്ന് പറഞ്ഞത്, എതിരെ നില്‍ക്കുന്നത് ജാസ്മിന്‍ ആയതു കൊണ്ടാണ്. ആര്‍ക്കും ഈ സത്യങ്ങള്‍ പ്രിയം ആകില്ല. എന്നാല്‍ ഇതാണ് സത്യം...'


Click it and Unblock the Notifications











