ഇക്കാര്യം ചെയ്താൽ സീരിയൽ രക്ഷപ്പെടും, പാടാത്ത പൈങ്കിളി ടീമിനോട് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. കൺമണിയുടേയും ദേവയുടേയു ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. പുതുമുഖ താരങ്ങളായ മനീഷയും സൂരജുമായിരുന്നു കൺമണിയും ദേവയുമായി എത്തിയത്. എന്നാൽ ഇടയ്ക്ക് സൂരജ് പരമ്പരയിൽ നിന്ന് പിൻമാറി. ഇത് സീരിയലിന് വൻ തിരിച്ചടിയായിരുന്നു. സൂരജിന് പകരം പുതുമുഖ താരം ലക്കിജിത്താണ് പുതിയ ദേവയായി എത്തിയിരിക്കുന്നത്.

Padatha Painkili

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാടാത്ത പൈങ്കിളിയുടെ പുതിയ പ്രെമോയാണ്. വീട്ടിൽ നിന്ന് ഇറക്കി വിട്ട കൺമണിയേയും ദേവയേയും കാണാൻ ചേച്ചിമാർ എത്തുന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്. ഇനി ഒരിക്കലും വീട്ടിലേയ്ക്ക് മടങ്ങി എത്തരുതെന്നും അച്ഛൻ ആനന്ദ വർമ്മയ്ക്ക് ദേവയോട് ദേഷ്യമാണെന്നുമാണ് ഇവർ കൺമണിയോട് പറയുന്നു. എന്നാൽ ഇവരുടെ സ്വഭാവം കൃത്യമായി അറിയാവുന്ന കൺമണി ഇതൊന്നു വിശ്വസിച്ചിട്ടില്ല.

സീരിയലിന്റെ പ്രെമോ വന്നതോടെ കമന്റുമായി പ്ര‌േക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്. പോസിറ്റീവ് കമന്റിനെക്കാളു വിമർശനങ്ങളാണ് ഉയരുന്നത്.കുശുമ്പും അടിയും വഴക്കും മാത്രം ഉള്ള സീരിയൽ,ആനന്ദ വർമ്മയുടെ കുടുംബത്തിൽ എന്നും വഴക്കും, ബഹളവും തന്നെയാണല്ലോ..ഇതിനൊന്നും ഒരു അന്ത്യമില്ലേ, ഈ സീരിയൽ ഒന്ന് നിർത്തിയെങ്കിൽ ന്റമ്മോ. ആർക്കോ വേണ്ടി ഇടുന്ന ഒരു സീരിയൽ, ഏഴാം സ്ഥാനമായ പൈങ്കിളിക്ക് അഭിനന്ദനങ്ങൾ,ഇപ്പോൾ പാടാത്ത പൈങ്കിളി രസമില്ല തുടങ്ങിയ കമന്റുകളാണ് അധികവും ലഭിക്കുന്നത്.

സൂരജ് സീരിയലിൽ നിന്ന് മാറിയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും പ്രേക്ഷകരുടെ ആഗ്രഹം ദേവയായി നടൻ മടങ്ങി എത്തണമെന്നാണ്. സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സൂരജ് മടങ്ങി വന്നാൽ സീരിയൽ രക്ഷപ്പെടും എന്നും ഒരു ആരാധകൻ പറയുന്നു. സൂരാജേട്ടനെ തിരിച്ചു കൊണ്ടു വാ പ്ലീസ്, ഞങ്ങൾ സൂരജേട്ടനെ വേണം,മിസ് ചെയ്യുന്നു, സൂരജേട്ടൻ ഇതിൽ നിന്ന് രക്ഷപെട്ടു പോയതാനെന്നു തോന്നുന്നു,സൂരജേട്ടൻ ഈ സീരിയലിൽ നിന്നും പിന്മാറിയത് മുതൽ പാടാത്തപൈങ്കിളി യുടെ പോക്ക് നാശത്തിലേക്കാണ്, ദേവ എന്ന കഥാപാത്രത്തിന് ഞങ്ങളുടെ മനസ്സിൽ മുദ്രകുത്തപ്പെട്ട പേര് സൂരജ് സൺ.. മനസിൽ പച്ചകുത്തിയ ദേവയ്ക്ക് അന്നും ഇന്നും എന്നും ഒരാളുടെ രൂപമേ ഉള്ളൂ.. എന്നാണ് പ്രേക്ഷകർ പറയുന്നത്. അർച്ചന പരമ്പരയിൽ നിന്ന് മാറിയതിനെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്. സ്വപ്നയായി അർച്ചന മതിയാരുന്നു എന്നാണ് ആരാധകർ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X