ഫിനാലെയ്ക്ക് മുന്‍പൊരു ട്വിസ്റ്റ്! ബിഗ് ബോസിലേക്ക് പുതിയ അതിഥിയെത്തുന്നു! ആരാണ് ബൈക്കിലെത്തുന്നത്???
നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. അവസാനത്തെ എലിമിനേഷനുള്ള നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ശ്രിനിഷ്, അതിഥി, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു. പേളി മാണി, ഷിയാസ്, അര്‍ച്ചന, സാബു എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ളത് ഇവരിലാരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലെ നോമിനേഷന്‍ ശരിയായിരുന്നില്ലെന്നും അര്‍ഹത ഇല്ലാത്തവരാണ് ഇപ്പോള്‍ യോഗ്യത നേടിയതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് പലരും രംഗത്തുവന്നിട്ടുള്ളത്. ഫിനാലെയെക്കുറിച്ചും വരാനിരിക്കുന്ന എലിമിനേഷനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.
പ്രവചനാതീതമായ കാര്യങ്ങളാണ് ബിഗ് ബോസില്‍ നടക്കാറുള്ളത്. അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കി ഞെട്ടിക്കാറുണ്ട് ബിഗ് ബോസ്. അത്തരത്തിലൊരു സംഭവാണ് 86ാം എപ്പിസോഡില്‍ അരങ്ങേറുന്നത്. ബിഗ് ബോസിലേക്ക് അതിഥി ത്തെുന്നുണ്ടെന്നും ആ അതിഥിയെ എല്ലാവരും ചേര്‍ന്ന് സ്വാഗതം ചെയ്യണമെന്നുമുള്ള നിര്‍ദേശമാണ് ആദ്യം നല്‍കിയത്. ഷിയാസാണ് ആദ്യം അതിഥിയെ സ്വീകരിക്കാനായി ചാടിയിറങ്ങുന്നത്. തലൈവ, എന്നൊക്കെ മത്സരാര്‍ത്ഥികള്‍ പറയുന്നുണ്ടെങ്കിലും ആരാണ് അതിഥിയെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രഞ്ജിനി ഹരിദാസ്, ഡേവിഡ് ജോണ്‍ തുടങ്ങിയവരുടെ പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളത്.

ബിഗ് ഹൗസിലെ ഗേറ്റിന് മുന്നില്‍ ബൈക്കിലെത്തുന്ന ആ അതിഥി ആരാണെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരിക്കാനാണോ, താരങ്ങളെ കാണാനെത്തിയതാണോ അദ്ദേഹമെന്നുള്ളതാണ് അടുത്ത ചോദ്യം. ബിഗ് ബോസിന്റെ ലേറ്റസ്റ്റ് പ്രമോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ കാണാം.


Click it and Unblock the Notifications