ഉപ്പും മുളകിലേക്ക് പുതിയ അതിഥി? ലച്ചുവിന്‍റെ കിച്ചുവായെത്തുന്നത് ഈ താരമോ? മുടിയനാണ് ആശങ്ക!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ പിന്തുടരുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. അവതരണത്തിലെ വ്യത്യസ്തതയും താരങ്ങളുടെ അഭിനയവുമൊക്കെയാണ് ഈ പരിപാടിയെ ജനപ്രിയമാക്കിയത്. സീരിയലിനെതിരെ വാളോങ്ങുന്നവര്‍ പോലും ഉപ്പും മുളകും കൃത്യമായി പിന്തുടരുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ പരിപാടി പ്രേക്ഷക മനസ്സില്‍ ഇടം നേടിയെടുത്തത്. ഇടയ്ക്ക് ചില അസ്വാരസ്യങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും പരമ്പരയെ ബാധിച്ചിരുന്നില്ല. മികച്ച സ്വീകാര്യത നേടിയെടുത്ത് മുന്നേറുകയാണ് ഉപ്പും മുളകും.

ബാലുവെന്ന കുടുംബനാഥനും അദ്ദേഹത്തിന്റെ വീട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളുമൊക്കെയാണ് പരമ്പരയില്‍ കാണിക്കാറുള്ളത്. ബാലുവും നീലുവും ഇവരുടെ മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് പരമ്പരയിലേക്ക് എത്താറുള്ളത്. യഥാര്‍ത്ഥ ജീവിതത്തിലെ സഹോദരന്‍മാരും അച്ഛനും മകളുമൊമക്കെ ഉപ്പും മുളകിനായി അണിനിരന്നിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 1000 എപ്പിസോഡെന്ന ലക്ഷ്യവുമായാണ് ഈ പരമ്പര നീങ്ങുന്നത്. ഉപ്പും മുളകിലേക്ക് പുതിയ അതിഥി എത്തുകയാണെന്നുള്ള വിശേഷമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ഉപ്പും മുളകിലേക്ക്  പുതിയ അതിഥി

ഉപ്പും മുളകിലേക്ക് പുതിയ അതിഥി എത്തുകയാണെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രമോ വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ചെന്നൈയില്‍ നിന്നുമെത്തിയ ശ്രീരാജിനെ കാണാന്‍ നീലു പടവലത്തേക്ക് പോയതിന് പിന്നാലെയായാണ് പുതിയ അതിഥിയുടെ വരവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടക്കത്തില്‍ ഈ തീരുമാനത്തിനെ എതിര്‍ത്തിരുന്നുവെങ്കിലും ബാലുവും പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു.

ആരാണ് ആ താരം?

നീലുവിന്റെ സഹോദരനായ ശ്രീരാജിന്റെ മകനായ ഗൗതമന് (കിച്ചു) ലച്ചുവിനെ വിവാഹം ചെയ്തുകൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് എല്ലാവരും. പടവലത്ത് പോയി വന്നതിന് പിന്നാലെയായാണ് നീലു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. കേശുവായിരുന്നു ഈ വിവരം ബാലുവിനെ ധരിപ്പിച്ചത്. ആദ്യം അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീട് ആ തീരുമാനത്തിന് ബാലുവും പിന്തുണ അറിയിക്കുകയായിരുന്നു. ചെന്നൈയില്‍ എഞ്ചിനീയറായ കിച്ചുവിനെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാണ് കിച്ചു അവതരിക്കുന്നതെന്നാണ് എല്ലാവരുടേയും ചോദ്യം.

ലച്ചു നിലത്തൊന്നുമല്ല

കുട്ടിക്കാലം മുതലേ തന്നെ സുഹൃത്തുക്കളായ കിച്ചുവിനെ വിവാഹം ചെയ്യുന്നതില്‍ ലച്ചുവും സന്തോഷത്തിലാണ്. വീഡിയോ കോളിങ്ങും ചാറ്റിങ്ങുമൊക്കെ സജീവമായി നടക്കുകയാണ്. തന്റെ ഹെഡ്‌സെറ്റ് കേടാണെന്ന് ലച്ചു കിച്ചുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് കിച്ചു മുടിയനെ വിളിച്ച് താന്‍ പൈസ അയച്ച് തരാമെന്നും ലച്ചുവിന് പുതിയ ഹെഡ്‌സെറ്റ് വാങ്ങിച്ചുകൊടുക്കാനും പറഞ്ഞത്. നിനക്ക് വല്ല ആവശ്യവുമുണ്ടെങ്കില്‍ തന്നോട് പറഞ്ഞൂടായിരുന്നോയെന്നും എന്തിനാണ് അവനോട് പറയുന്നതെന്നുമായിരുന്നു മുടിയന്റെ ചോദ്യം. ആവശ്യങ്ങള്‍ ഇനിയുമുണ്ടെന്നും തന്റെ ഡ്രസൊക്കെ കളര്‍ മങ്ങിയെന്നും പുതിയത് വേണമെന്നും ലച്ചു പറഞ്ഞിരുന്നു.

മുടിയന് അസ്വസ്ഥത

കിച്ചുവിനെ കുടുംബത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിഞ്ജയിലാണ് മുടിയന്‍. കിച്ചു ആള് ശരിയല്ലെന്നും തനിക്ക് അളിയനായി വരുന്നത് സഹിക്കാനാവില്ലെന്നുമാണ് മുടിയന്‍ പറഞ്ഞത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് കേശുവും ശിവയും ചോദിച്ചപ്പോള്‍ കുട്ടിക്കാലത്തെ സംഭവവും മുടിയന്‍ പറഞ്ഞിരുന്നു. കള്ളന്‍-പോലീസ് ഗെയിമിനടയില്‍ അടി കൊണ്ടതും പിന്നീട് കരഞ്ഞ സംഭവവുമൊക്കെയായിരുന്നു പറഞ്ഞത്. കിച്ചുവാണ് കരഞ്ഞതെന്നാണ് മുടിയന്റെ വാദം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതായിരുന്നില്ല, നീലു ആ കഥ ബാലുവിന്റെ അമ്മയോട് പറയുന്നുണ്ടായിരുന്നു.

നീലുവിന്റെ ഉപദേശം

ലച്ചു സദാസമയവും ഫോണില്‍ കുത്തുന്നത് മുടിയന് ഇഷ്ടപ്പെടുന്നില്ല. ലച്ചുവിന്റെ ഫോണ്‍ മുടിയന്‍ പിടിച്ചുവാങ്ങിയിരുന്നു. ഇത് നാശത്തിലേക്കുള്ള പോക്കാണെന്ന് താന്‍ പറഞ്ഞിരുന്നില്ലേയെന്നായിരുന്നു മുടിയന്റെ ചോദ്യം. മുടിയനില്‍ നിന്നും ഫോണ്‍ തിരിച്ച് വാങ്ങിയ നീലു ലച്ചുവിനോട് താന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദിച്ചത്. ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാനും ചാറ്റിങ്ങും കോളുമൊന്നും അധികം വേണ്ടെന്നുമായിരുന്നു നീലു പറഞ്ഞത്.

കിച്ചുവിനെ വരവേല്‍ക്കാന്‍ കേശുവും ശിവയും

ലച്ചു ചേച്ചിക്ക് ഇനി തങ്ങളെയൊന്നും വേണ്ടിവരില്ലെന്നായിരുന്നു കേശുവിന്റെ ചോദ്യം. കിച്ചു ചേട്ടന്‍ ചെന്നൈയിലായതിനാല്‍ അധികം കമ്പനി കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ശിവാനിയുടെ സങ്കടം. കിച്ചുവിനെ മുടിയന്‍ ഇങ്ങനെ വെറുക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു.

കല്യാണം മുടക്കും

ലച്ചുവിന്റെ കല്യാണത്തെക്കുറിച്ച് അറിഞ്ഞ ആരാധകരും ആശങ്കയിലാണ്. ഒരുകാരണവശാലും അതിന് സമ്മതിക്കില്ലെന്നും കല്യാണം മുടക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിംഗിളായ ലച്ചുവിനോടാണ് താല്‍പര്യമെന്നായിരുന്നു ചിലരുടെ കമന്റ്. ചെന്നൈയില്‍ പോയി കിച്ചുവിനെ കാര്യങ്ങള്‍ ധരിപ്പിച്ചാലോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അവന്‍ വേണേല്‍ കാല്‍ കഴുകട്ടെയെന്ന് പറഞ്ഞ മുടിയനൊപ്പമാണ് തങ്ങളെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

കരിക്കിലെ ലോലന്‍

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ലോലനായിരിക്കുമോ ഇനി ചെന്നൈയില്‍ നിന്നും അവതരിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. ആരായിരിക്കും കിച്ചുവിനെ അവതരിപ്പിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. കിച്ചുവായി എത്താനുള്ള താരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. എന്നാണ് ആ വരവെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X