twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത, സീരിയലിന്റെ സമയത്തിന് മാറ്റം, ആഘോഷമാക്കി ആരാധകർ

    |

    ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ചെയ്യുന്ന പരമ്പരകളാണ് കൂടെവിടെയും മൗനരാഗവും. വ്യത്യസ്ത കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന പരമ്പരകൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2019 ൽ ആരംഭിച്ച മൗനരഗം സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് മൗനരാഗം. ഐശ്വര്യ റംസിയാണ് കല്യാണിയായി എത്തുന്നത്. നടൻ ബാലാജിയാണ് നെഗറ്റീവ് വേഷത്തിലെത്തുന്നത്.

    അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആയില്ല, മനസ്സിനെ തളർത്തിയ വേർപാടിൽ വിതുമ്പി സാന്ത്വനത്തിലെ സേതുഅവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ആയില്ല, മനസ്സിനെ തളർത്തിയ വേർപാടിൽ വിതുമ്പി സാന്ത്വനത്തിലെ സേതു

    വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച ഒരു പാവം പെൺകുൺകുട്ടിയുടെ കഥയാണ് കൂടെവിടെ ചർച്ച ചെയ്യുന്നത്. അൻഷിതയാണ് സീരിയലിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻഷിതയ്ക്കൊപ്പം ബിപിൻ ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുടെ അധ്യാപകനാണ് ഋഷി. സൂര്യയ്ക്ക് എല്ലാ പിന്തുണയുമായി കോളേജിൽ ഒപ്പം നിൽക്കുന്നതും ഋഷിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ. ഇവരുടെ റൊമാൻസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

    ജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ, ആശംസയുമായി ആരാധകർജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ, ആശംസയുമായി ആരാധകർ

     സീരയൽ സമയത്തിന് മാറ്റം

    ഇപ്പോഴിത മൗനരാഗം, കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത പുറത്ത് എത്തുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രമാണിച്ച് സീരിയൽ സമയം മാറ്റിയിരിക്കുകയാണ്. മറ്റുളള സീരിയൽ അര മണിക്കൂർ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇവ രണ്ടും 15 മിനിറ്റ് മാത്രമായിരുന്നു. ഇത് മൗനരാഗം കൂടെവിടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിത സീരിയലുകളുടെ സമയം മാറ്റിയിരിക്കുകയാണ്. രണ്ട് പരമ്പരകളുടേയും സംപ്രേക്ഷണ സമയം കൂട്ടിയിട്ടുണ്ട്. ഇനി മുതൽ പഴയത് പോലെ 30 മിനിറ്റാകും സീരിയൽ സംപ്രേക്ഷണം ചെയ്യുക. ഏഷ്യനെറ്റ് പുതിയ ചാനൽ സമയം പുറത്ത് വിട്ടിട്ടുണ്ട്.

    പുതിയ സമയം

    തിങ്കൾ മുതൽ ശനിവരെയായിരിക്കും സീരിയലുകൾ സംപ്രേക്ഷണം ചെയ്യുക. 5.30 കണ്ണന്റെ രാധ, 6 മണിക്ക് ബാലഹനുമാൻ, 6.30 സസ്നേഹം, 7 മണിക്ക് സാന്ത്വനം, 7.30 അമ്മയറിയാതെ, 8 മണിക്ക് കുടുംബവിളക്ക, 8.30 തൂവൽ സ്പർശം, 9 മണിക്ക് മൗനരാഗം, 9.30 കൂടെവിടെ, 10 ന് പാടാത്ത പൈങ്കിളി , 10.30 മാന്ത്രികം എന്നിങ്ങനെയാണ സീരിയലുകളുടെ പുതിയ സമയം. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.30 ന് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയും സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞ ആഴ്ചയാണ് ഈ ഷോ വീട്ടും തുടങ്ങിയത്. കുടുംബവിളക്ക്, കൂടെവിടെ ടീം ആയിരുന്ന ആദ്യത്തെ എപ്പിസോഡിൽ പങ്കെടുത്തത്.

    സമയ നീട്ടണം

    നേരത്തെ സീരിയൽ സമയം നീട്ടണമെന്ന് അഭ്യർത്ഥിച്ച് കൂടെവിടെയുടെ ആരാധകർ രംഗത്ത് എത്തിയിരുന്നു, കൂടെവിടെയോട് കാണിക്കുന്നത് അനീതിയാണെന്നgും ഹാഷ്ടാഗും ഉയർന്നിരുന്നു. നിലവിൽ 15 മിനിട്ടാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മറ്റുള്ള സീരിയൽ 30 മിനിറ്റ് സംപ്രേക്ഷണം ചെയ്യുമ്പോൾ കൂടെവിടെ 15 മിനിട്ട് മാത്രമാണുള്ളത്. ഇത് മാറ്റി 30 മിനിട്ടാക്കണമെന്നാണ് ആരാധകർ പറഞ്ഞത്. തുടക്കം സമയത്ത് അര മണിക്കൂറായിരുന്നു പരമ്പര. എന്നാൽ പിന്നീട് കൂടെവിടേയുടേയും മൗനരാഗത്തിന്റെയും സമയം കുറയ്ക്കുകയായിരുന്നു.

    പ്രേക്ഷകരുടെ കമന്റ്


    സീരിയിലിന്റെ പ്രെമോവീഡിയോയ്ക്ക് ചുവടെയായിരുന്നു കന്റുമായി ആരാധകർ എത്തിയിരുന്നത്. . ദയവു ചെയ്ത് ഈ സീരിയൽ അര മണിക്കൂർ തന്നെ ആക്കണം,കുറച്ചു ലെങ്ത് കൂടി ഇടാം കേട്ടോ അതും നല്ല എപ്പിസോഡ് ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ അവഹണന കാണിക്കരുത്,#ഏഷ്യാനെറ്റ്‌ #നീതി #പാലിക്കുക justice for കൂടെവിടെ,കൂടെവിടെ പഴയ പോലെ 30 മിനിറ്റസ്‌ വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ,ഓണസദ്യക്ക് എല്ലാം ഗംഭീരമായി വിളമ്പി അവസാനം ഇലയുടെ അറ്റത്ത് തൊട്ടു കൂട്ടാന്‍ അച്ചാറു വച്ചേക്കുന്ന പോലെയാണ് കൂടെവിടെ എഷ്യാനെറ്റിന്, 15 മിനിറ്റ് സ്ഥിരം ആക്കിയാൽ നമ്മുടെ സീരിയൽ എങ്ങും എത്തില്ല, കാണുന്നവർ കൂടി പോകും,ഇവരിത് സ്ഥിരം പരിപാടി ആക്കാന്‍ ഉള്ള ഉദ്ദേശ്യമാണോ എന്ന് ആര്‍ക്കറിയാം എന്നിങ്ങനെ പ്രേക്ഷകർ ചോദിച്ചിരുന്നു.

    Recommended Video

    സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്
    ഹാഷ്ടാഗ്

    ദയവുചെയ്തു ഏഷ്യനെറ്റ് ഇങ്ങനെ കാണിക്കരുതെന്നും ആരാധകർ പറഞ്ഞിരുന്നു. .അര മണിക്കൂർ കൃത്യമായിട്ട് എല്ലാം സീരിയയും ഇടും പക്ഷെ കൂടെവിടെ മാത്രം 10 മണി ആവാറാവുമ്പോൾ ഇടുന്നു ഇത് എന്തു പരിപാടിയാണ്. ഇങ്ങനെ കുറച്ച് മിനിറ്റ് മാത്രം കൂടെവിടെ ഇട്ടിട്ട് എന്താ കാര്യം. ഇതിലും ഭേദം ഇടാതിരിക്കണതാണ്. ഒരു ദിവസമാണ് 10 മണി ആവുമ്പോൾ ഇട്ടതെങ്കിലും ക്ഷമിക്കാം. പക്ഷെ ഇതിപ്പോ എപ്പോഴും ഇങ്ങനാ ആണല്ലോ ആ ഓണത്തിന് ഒള്ള എപ്പിസോഡ് എങ്കിലും കാണാൻ ഒന്ന് കറക്ട് സമയത്ത് ഇട്ടാൽമതിയായിരുന്നു. എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. #asianet#pls #stop #partiality#treat#all#serial#equally #we#want#stable #time #for #koodevide#at #9:30#to#10 എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയിരിന്നു. എന്തായാലും സമയം മാറ്റിയത് പ്രേക്ഷകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.

    പുതിയ ടി ആർപി

    പുതിയ ടിആർപി റേറ്റിംഗ് പുറത്ത് വന്നിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കാണ് റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബവിളക്കാണ് റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് സുമിത്ര എന്ന സ്ത്രീയുടെ അതിജീവനകഥയാണ് കുടുംബവിളക്ക്. രണ്ടാം സ്ഥാനത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനമാണ്. തൊട്ട് പിന്നിൽ തന്നെയാണ് സാന്ത്വനത്തിന്റെ സ്ഥാനം. കുടുംബവിളക്കും സാന്ത്വനവും തമ്മിൽ ഗംഭീര മത്സരം നടക്കുകയാണ്. ലോക്ഡൗണില്‍ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നതോടെയാണ് സാന്ത്വനം പിന്നിലായത്. എന്നാൽ മികച്ച പ്രേക്ഷക സ്വീകാര്യതാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. വരും ദിവസങ്ങൾ സാന്ത്വനം മുന്നിലേയ്ക്ക് വരുമെന്നാണ് ഫാൻ പറയുന്നത്.

    ടോപ്പ് ഫൈവ്

    മൂന്നാം സ്ഥാനം അമ്മയറിയാതെ പരമ്പരയ്ക്കാണ്. അമ്പാടി സീരിയലിലേയ്ക്ക് മടങ്ങി വന്നതോടെ സീരിയലിന്റെ കാഴ്ചക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. സീരിയലിൽ മറ്റൊരു വിവാഹത്തിന് കളമൊരുങ്ങുകയാണ്. അമ്പാടിയും അലീനയും തമ്മിലുള്ള വിവാഹം നടക്കുന്നതോടെ റേറ്റിംഗില് വ്യത്യാസമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നലാം സ്ഥാനം തൂവൽ സ്പർശ സീരിയിലാണ്,. ഈ അടുത്ത കാലത്താണ് സീരിയൽ ആരംഭക്കുന്നത്.കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി തൂവല്‍സ്പര്‍ശം മാറിയിരിക്കുകയാണ്. പോലീസുകാരിയായ ചേച്ചിയും കള്ളക്കടത്തുകാരിയായ അനിയത്തിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. മൗനരാഗം, കൂടെവിടെ, പാടാത്ത പൈങ്കിളി എന്നീ സീരിയലുകളാണ് ബാക്കിയുള്ള സ്ഥാനങ്ങളിൽ. മൗനരാഗം, കൂടെവിടെയുടേയും സമയം കൂട്ടിയത് സീരിയലുകൾക്ക് പോസിറ്റീവായി ഗുണം ചെയ്യുമെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം. സൂരജ് സൺ പോയതിന് ശേഷമാണ് പാടാത്ത പൈങ്കിളി റേറ്റുിംഗിൽ നിന്ന് താഴെ പോയത്.

    Read more about: serial
    English summary
    New Happiness For Koodevide Fans, Serial Timing Has Been Rescheduled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X