For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവിയ്ക്കും ബാലനും കുഞ്ഞതിഥി ഉടനെ വരും? സാന്ത്വനം കുടുംബത്തിലെ സന്തോഷത്തിനൊപ്പം അപ്പച്ചിയും കല്ലുവും

  |

  തിയറ്ററുകള്‍ തുറക്കാത്തത് സിനിമാ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ട് ഒന്നര വര്‍ഷത്തോളമായി. ഇതോടെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് വന്‍പ്രചാരമാണ് ലഭിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് മുതല്‍ സാന്ത്വനം വരെ ഓരോ സീരിയലുകള്‍ക്കും ജനപ്രീതിയേറെയാണ്. റേറ്റിങ്ങിലും വലിയ മത്സരമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

  ഗ്ലാമറസ് ലുക്കിൽ ഫോട്ടോയുമായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാവുന്നു

  ഒരിടക്കാലം വരെ കണ്ണീര്‍ പരമ്പരകളാണെന്ന് പറഞ്ഞ് പുച്ഛിച്ചിരുന്ന പല സീരിയലുകളും ഇന്ന് യുവാക്കള്‍ക്കിടയിലും തരംഗമാണ്. അതില്‍ പ്രധാനപ്പെട്ടത് സാന്ത്വനം സീരിയലിന്റെ റിവ്യൂ ആണ്. സാന്ത്വനം എന്ന കുടുംബത്തിലെ നാല് ആണ്‍മക്കളും അവരുടെ ഭാര്യമാരും അടങ്ങുന്ന കുടുംബമാണ് പ്രധാന കഥാപാത്രങ്ങള്‍. അവര്‍ക്കിടയിലേക്ക് പുതിയ ചില അതിഥികള്‍ കൂടി വന്നതോടെ സംഭവബഹുലമായി മാറിയിരിക്കുകയാണ്. സീരിയലുമായി ബന്ധപ്പെട്ട പുത്തന്‍ വിശേഷങ്ങള്‍ അറിയാം.

  സാന്ത്വനം കുടുംബത്തില്‍ മൂത്തമകനായ ബാലനും അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവിയും മൂന്ന് അനിയന്‍മാരും രണ്ട് പേരുടെ ഭാര്യമാരും അമ്മയും അടങ്ങുന്ന കുടുംബം. അമ്മായിയമ്മ പോരിനും ചേട്ടത്തിയും അനിയത്തിമാരും തമ്മിലുള്ള വഴക്കിനും സാധ്യത ഏറെയാണെങ്കിലും ഇവിടെ കഥ വേറെയാണ്. ദേവി സ്വന്തം മക്കളെ പോലെയാണ് അനിയന്‍മാരെയും അനിയത്തിമാരെയും കൊണ്ട് നടക്കുന്നത്. എന്ത് പ്രശ്‌നം വന്നാലും ശാന്തിയും സമാധാനവും കൈവിടാതെ കുടുംബത്തെ സംരക്ഷിച്ച് കൊണ്ട് പോവുകയാണ് ബാലനും ദേവിയും. ഇവര്‍ക്കിടയിലേക്കാണ് ബാലന്റെ അപ്പച്ചിയും മകള്‍ കല്ലുവും പറന്നിറങ്ങുന്നത്.

  എന്തൊരു മോശം നടി, സൗന്ദര്യം കൊണ്ട് മാത്രം സൂപ്പര്‍സ്റ്റാറായി; അഭിഷേകിനേയും വിടാതെ കൊമേഡിയന്‍!

  കാനഡയില്‍ നിന്നെത്തിയ ഇച്ചേച്ചിയ്ക്കും കല്ലുവിനും വമ്പന്‍ സ്വീകരണമാണ് വീട്ടിലൊരുക്കിയത്. അതേ സമയം ഇച്ചേച്ചിയുടെ വരവ് ചുമ്മാതല്ലെന്നാണ് കഴിഞ്ഞ എപ്പിസോഡില്‍ നിന്നും വ്യക്തമാവുന്നത്. ഓരോ ദമ്പതിമാരെയും വേറെ വേറെ കണ്ട് കുടുംബത്തിലേക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ട സമയമായെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഹരിയും അപ്പുവും കഴിഞ്ഞ് ശിവനും അഞ്ജലിയ്ക്കും നിര്‍ദ്ദേശം നല്‍കി. ഏറ്റവുമൊടുവില്‍ ബാലനും ദേവിയ്ക്കുമാണ് ഒരു കുഞ്ഞിനെ നോക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

  എന്താണ് പ്രശ്‌നമെന്ന് അറിഞ്ഞ് ചികിത്സിച്ചാല്‍ തീര്‍ച്ചയായും കുഞ്ഞ് ജനിക്കുമെന്ന് അപ്പച്ചി ഓര്‍മ്മപ്പെടുത്തുന്നു. ഈ പ്രായത്തിലാണ് തനിക്കും കുഞ്ഞ് ജനിച്ചതെന്ന അപ്പച്ചിയുടെ ഉപദേശത്തില്‍ ദേവിയുടെ മനസ് മാറുമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബാലനും ഇക്കാര്യം ദേവിയോട് സൂചിപ്പിച്ചെങ്കിലും താല്‍പര്യമില്ലാത്തത് പോലെയാണ് പ്രതികരിച്ചത്. എന്തായാലും പ്രേക്ഷകരും ദേവിയ്ക്കും ബാലനും ഒരു കുഞ്ഞ് ജനിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്.

  അതേ സമയം വീട്ടിലെത്തിയ കല്ലുമോള്‍ ശിവന്റെയും അഞ്ജലിയുടെയും ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് ആകുമെന്ന കാര്യത്തില്‍ സംശയില്ല. വിവാഹം പ്രതീക്ഷിക്കാതെ സംഭവിച്ചത് കൊണ്ട് ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണ്. അപ്പച്ചിയുടെ മകളെ കുറിച്ച് വീട്ടിലുള്ളവര്‍ പറഞ്ഞത് കേട്ട് അഞ്ജലിയുടെ ഉള്ളിലെ കുശുമ്പ് മുഴുവന്‍ പുറത്ത് വന്നിരുന്നു. പായസില്‍ ഉപ്പ് വാരിയിട്ടാണ് ആ പ്രതികാരം തീര്‍ത്തത്. എന്നാല്‍ ചെറിയൊരു മോളാണ് കല്ലു എന്ന് അറിഞ്ഞ് അപ്പുവും അഞ്ജലിയും ഒരുപോലെ ഞെട്ടി.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  കല്ലു വന്നതോടെ സാന്ത്വനം വീട് ഒന്നുകൂടി ഉഷാര്‍ ആയത് പോലെയുണ്ട്. കല്ലു-ശിവേട്ടന്‍ കോമ്പോയും ഒരു രക്ഷയുമില്ല. ആ കൂട്ടത്തിലേക്ക് അഞ്ജുവിനെ കൂടി ചേര്‍ത്തോടെ ഏറ്റവും മനോഹരമായി. എന്തൊക്കെ പറഞ്ഞാലും അപ്പു - അഞ്ജു കോമ്പോ പൊളിയാണെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം. നേരത്തെ ഇരുവരും തമ്മില്‍ പിണക്കം ആയിരുന്നെങ്കിലും സമപ്രായക്കാര്‍ തമ്മിലുള്ള സൗഹൃദവും കുസൃതികളുമെല്ലാം മനോഹരമാവുന്നുണ്ട്. എന്തായാലും സ്വാന്തനം വീട്ടിലേക്ക് ഇനിയൊരു കുഞ്ഞതിഥി കൂടി ജനിക്കണമെന്ന ആവശ്യം വൈകാതെ തന്നെ നടക്കുമോന്ന് കാത്തിരുന്ന് കാണാം.

  കൂട്ടുകാരിയോട് അസഭ്യം പറഞ്ഞവന്റെ കൈപിടിച്ച് തിരിച്ച അസിന്‍; റൗഡി ബേബിയെക്കുറിച്ച് അച്ഛന്‍!

  Read more about: serial
  English summary
  New Happiness In Santhwanam: Devi And Balan Planning For Their First child, New Promo Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X