For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് വന്നത് മക്കളെയും കൊണ്ട്; അനാവശ്യ വാർത്തകൾക്ക് താക്കീതുമായി ഇന്നലെ വിവാഹിതരായ അപ്സരയും ഭർത്താവും

  |

  ടെലിവിഷന്‍ സീരിയല്‍ നടിയായ അപ്‌സര രത്‌നകാരനും സംവിധായകന്‍ ആല്‍ബിയും തമ്മില്‍ നവംബര്‍ 29 നാണ് വിവാഹിതരായത്. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നെങ്കിലും രണ്ടാളുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. എന്നാല്‍ വിവാഹശേഷം താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകളാണ് പ്രചരിച്ചത്. അതിലൊന്ന് ഇരുവരുടെയും രണ്ടാം വിവാഹമാണെന്നും താരങ്ങള്‍ വന്നത് മക്കളെ കൊണ്ടാണ് എന്നുമൊക്കെയാണ്. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക കുട്ടികള്‍ ഇല്ലെന്നാണ് അപ്‌സരയും ആല്‍ബിയും പറയുന്നത്. വിവാഹശേഷമുള്ള റിസപ്ഷന് വന്നപ്പോള്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു നവതാരദമ്പതിമാര്‍.

  യൂട്യൂബ് ചാനലുകാരോട് പ്രത്യേകം പറയുകയാണേ, കാറിന്റെ ബാക്കില്‍ ഇരിക്കുന്നത് എന്റെ ചേച്ചിയുടെ കുഞ്ഞും ആല്‍ബിയുടെ ചേട്ടന്റെ മക്കളുമാണ്. അല്ലാതെ അത് ഞങ്ങളുടെ കുഞ്ഞുങ്ങളല്ല. ദൈവത്തെ ഓര്‍ത്ത് അങ്ങനെ ഒന്നും പറയരുത്. അത് പറയാനുള്ള കാര്യം ഇന്നലെ കല്യാണത്തിന് വന്ന ആളുകള്‍ തന്നെ അങ്ങനൊരു വാര്‍ത്ത ഇട്ടു എന്നുള്ളത് കൊണ്ടാണ്. ഞാന്‍ പറഞ്ഞത് കൊണ്ട് വേറൊന്നും വിചാരിക്കരുത്. കാരണം ഇന്നലെ അത്തരത്തില്‍ കുറേ ഫേക്ക് ന്യൂസുകള്‍ വന്നിരുന്നു. ഇന്നലെ ഇവിടെ വന്ന ആളുകള്‍ തന്നെയാണ് അങ്ങനെ പ്രചരിപ്പിച്ചത്. കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും നിങ്ങള്‍ക്ക് വീഡിയോ എടുക്കാനൊക്കെയുള്ള പെര്‍മിഷന്‍ ഞങ്ങള്‍ തന്നിരുന്നു.

  കല്യാണ തിരക്കില്‍ ഫോണ്‍ ഒന്നും എടുക്കാന്‍ സമയം ഇല്ലായിരുന്നു. ഇപ്പോള്‍ കുറേ ആളുകള്‍ പറഞ്ഞാണ് അത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ച് അറിയുന്നതെന്ന് അപ്‌സര പറയുന്നു. ഇന്നലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഓണ്‍ലൈന്‍ ന്യൂസുകളില്‍ ഞങ്ങള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് വന്നതെന്ന് ആല്‍ബിയും പറയുന്നു. അപ്‌സര നേരത്തെ വിവാഹിതയാണെന്നും ഒരു പെണ്‍കൊച്ചിനെയും കൊണ്ടാണ് കല്യാണത്തിന് വന്നതെന്നും ആ കൊച്ച് അവിടെ ഹൃദയം പൊട്ടി കരഞ്ഞു എന്നൊക്കെ തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.

  ഭര്‍ത്താവിന്റെ വസ്ത്രം മോഷ്ടിച്ചതാണോ? നടി ദീപിക പദുക്കോണിന്റെ വേഷവും ചെരുപ്പും കണ്ട് കളിയാക്കി ആരാധകര്‍

  അപ്‌സരയ്ക്ക് ഇതുവരെ കൊച്ചുങ്ങളില്ല. പിന്നെ ഞാനും വേറൊരു കല്യാണം കഴിച്ചിട്ടില്ല. ഞാന്‍ എന്നും ഫോട്ടോ ഇടാറുള്ളത് എന്റെ ചേട്ടന്റെ രണ്ട് പെണ്‍കുട്ടികളുടെ കൂടെയുള്ളതാണ്. അവരും ഇവിടെ വന്നിട്ടുണ്ട്. ആ കുട്ടികളുടെ ഫോട്ടോ കൂടി കണ്ടതോടെയാണ് ഞങ്ങള്‍ക്ക് മക്കളൊക്കെ ഉണ്ടെന്ന് പറയുന്നത്. ഞങ്ങള്‍ക്കത് മാനസികമായി ഒരുപാട് സങ്കടം തന്നു. നിലവില്‍ ഇതുവരെ ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലെന്ന് ആല്‍ബി പറയുന്നു. ഇന്നലെ ഫങ്ഷന്‍ ഒക്കെ കഴിഞ്ഞാണ് വാര്‍ത്തകളെ കുറിച്ച് അറിയുന്നത്. വിവാഹത്തിന് അപ്‌സര വന്നത് മകളെയും കൊണ്ടാണെന്നും ആല്‍ബിയ്ക്കും രണ്ട് മക്കളാണെന്നും പറഞ്ഞിരുന്നു.

  ഞാനൊരു വഴക്കാളിയും അഹങ്കാരിയുമാണെന്ന് എല്ലാവരും പറയും; അത് മാറ്റി എടുത്തത് ആളെ പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

  വിവാഹം കഴിഞ്ഞ അവര്‍ ഹാപ്പി ആണെങ്കിലും മക്കളെ ശ്രദ്ധിക്കുന്നില്ല, എന്തൊരു അമ്മയും അച്ഛനുമാണ് എന്നൊക്കെ പറഞ്ഞാണ് വാര്‍ത്ത വന്നത്. ഇതെല്ലാം വളരെ മാനസിക വിഷമം ഉണ്ടാക്കി. ഞങ്ങളുടേത് ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. വിവാഹം കഴിഞ്ഞ് വീട്ടില്‍ കയറുമ്പോള്‍ ആചാരപ്രകാരം കഴുത്തില്‍ ഒരു കൊന്ത ഇട്ട് കൊടുക്കും. അതിടാന്‍ അപ്‌സരയ്ക്ക് കുഴപ്പം ഇല്ലായിരുന്നു. പക്ഷേ തലയില്‍ താമരപൂവൊക്കെ വെച്ച് മുടി കെട്ടിയത് കൊണ്ട് അമ്മയിട്ട കൊന്ത അവിടെ കുടുങ്ങി. അതൂരി കൈയില്‍ പിടിച്ചോളാന്‍ അമ്മയാണ് പറഞ്ഞത്.

  താരസുന്ദരിമാരെ തമ്മിലടിപ്പിച്ച ചോദ്യം; പ്രിയങ്ക ചോപ്രയും കരീന കപൂറും തമ്മില്‍ പിണങ്ങാന്‍ ഉണ്ടായ കാരണം ഇതാണ്

  പക്ഷേ എന്തൊരു ധിക്കാരിയാണ്. അമ്മയിട്ട മാലപോലും ഊരി എന്നൊക്കെ ഒരു ചാനലില്‍ വാര്‍ത്ത വന്നു. അപ്‌സര ഹിന്ദുവാണ്. ഞാന്‍ ക്രിസ്ത്യാനിയുമാണ്. അവള്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ അവള്‍ക്ക് സ്വതന്ത്ര്യമുണ്ട്. പൊതുവേ ഞാനിങങനെ മതങ്ങളുടെ കാര്യത്തില്‍ ഇടപെടാറില്ല. നാളെ ഇനിയിത് വാര്‍ത്തയായി വരരുത്.ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു മോള്‍ വേണമെന്നുള്ളതാണ്. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നതിനൊപ്പം യൂട്യൂബ് ചാനലുകാര്‍ പ്രാര്‍ഥിക്കുന്നുമുണ്ട്. ഏറ്റവും വേഗം അങ്ങനെ സംഭവിക്കട്ടേ. ഉള്ള കാര്യങ്ങളൊക്കെ പറഞ്ഞോ. അതിലൊരു കുഴപ്പവുമില്ല. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ദ്രേഹിക്കരുത് അത്രേയുള്ളു എന്നും ആല്‍ബിയും അപ്‌സരയും ഒരുമിച്ച് പറയുന്നു.

  Recommended Video

  അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ

  അപ്സരയുടെ വീഡിയോ കാണാം

  Read more about: actress serial marriage
  English summary
  New Married Couples Apsara Rathnakaran And Hubyy Alby's Reaction About Their Marriage News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X