For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിക്ക് കുഞ്ഞുണ്ടെന്ന തെളിവ് വെച്ചാണ് വാർത്ത പ്രചരിപ്പിച്ചത്; നുണ പറയുന്നതിൻ്റെ ആവശ്യമെന്താണെന്ന് നടി അപ്‌സര

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അപ്‌സര രത്‌നകാരന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നടി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും ആ കുഞ്ഞിനെയും കൊണ്ടാണ് രണ്ടാം വിവാഹത്തിന് വന്നതെന്നും തുടങ്ങി നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. വിവാഹ വാര്‍ത്തകളെക്കാളും അപ്‌സരയുടെയും ഭര്‍ത്താവ് ആല്‍ബിയുടെയും കുടുംബവിശേഷങ്ങള്‍ അറിയനാണ് പല യൂട്യൂബ് ചാനലുകളും ശ്രമിച്ചിരുന്നത്.

  വിവാഹ റിസപ്ഷന് വേണ്ടി എത്തിയ സമയത്ത് വ്യാജ വാര്‍ത്തകളില്‍ അപ്‌സര ശക്തമായി പ്രതികരിച്ചിരുന്നു. മക്കളാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ തന്റെ സഹോദരിയുടെ കുഞ്ഞാണെന്നും നടി പറഞ്ഞു. ഇപ്പോഴിതാ വനിത ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ വിവാഹ ശേഷമുണ്ടായ വാര്‍ത്തകളില്‍ നടി പ്രതികരിച്ചിരിക്കുകയാണ്.

  ''ഞാന്‍ എന്റെ മോനെ ശ്രദ്ധിക്കാതെ വിവാഹ വേദിയില്‍ സന്തോഷിച്ച് നില്‍ക്കുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇതിനൊക്കെ എന്ത് മറുപടിയാണ് പറയുക. ചേച്ചിയുടെ മകന്‍ ആണെങ്കിലും അവന്‍ എനിക്ക് മകനെ പോലെയാണ്. പരയുന്നവര്‍ പറയട്ടേ, ഞാനതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് അപ്‌സര പറയുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളിലുമാണ് ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വന്നത്. ചിലര്‍ വാര്‍ത്തകള്‍ക്ക് കൊടുത്ത ക്യാപ്ഷന്‍ കണ്ടാല്‍ ഞെട്ടും.

  'താലികെട്ടാന്‍ നേരം കുട്ടികളെ വേദിയില്‍ കൊണ്ട് വന്നു. കുട്ടി പൊട്ടിക്കരഞ്ഞു, അതൊന്നും ശ്രദ്ധിക്കാതെ അപ്‌സര സന്തോഷവതിയായി നില്‍ക്കുന്നു. ഒരു അമ്മയ്ക്ക് എങ്ങനെയാണ് അങ്ങനെ സാധിക്കുക എന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. ഈ വാര്‍ത്തകളൊക്കെ ഞങ്ങളെ ഒത്തിരി വേദനിപ്പിച്ചിരുന്നു. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകള്‍ എന്തിനാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. സംഗതി വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇതൊക്കെ വലിയ ചര്‍ച്ചയായെന്ന് തോന്നിയപ്പോഴാണ് പ്രതികരിക്കണമെന്ന് തോന്നിയത്.

  അങ്ങനെ നിന്നാണ് ഏട്ടൻ്റെ ഭാര്യയും കുഞ്ഞിൻ്റെ അമ്മയും ആയത്; ഭർത്താവ് അണിയിച്ച മോതിരത്തിൻ്റെ കഥ പറഞ്ഞ് താരപത്‌നി

  ഒരു കുട്ടിയുടെ മാത്രം ഫോട്ടോ വച്ചിട്ടല്ല നുണ പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെയും സുഹൃത്തുക്കളുടെയും മക്കളുടെ കൂടെയുള്ള വിവാഹദിനത്തിലെ സകല ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അപ്‌സരയ്ക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് മധുരം കൊടുക്കുന്നു എന്ന ക്യാപ്ഷനില്‍ പ്രചരിച്ച ചിത്രത്തിലുള്ളത് കലാഭവന്‍ സരിഗ ചേച്ചിയുടെ മോനാണ്. എന്റെ കസിന്റെ കുഞ്ഞിനൊപ്പമുള്ള പഴയ ഫോട്ടോ തപ്പി എടുത്ത് അപ്‌സരയ്ക്ക് മുന്‍വിവാഹത്തില്‍ കുഞ്ഞുണ്ടെന്നും ആ തെളിവ് ഇതാണെന്ന തരത്തിലും പ്രചരിപ്പിച്ചു.

  കുഞ്ഞുങ്ങള്‍ ഇല്ലാത്തതിൻ്റെ സത്യം ദേവി അഞ്ജലിയോട് പറയുന്നു; അമ്മായിച്ഛന്റെ വീട്ടില്‍ വഴക്കുണ്ടാക്കി ഹരിയും

  അപ്സരയുടെ വിവാഹ റിസപ്ഷൻ ആഘോഷമാക്കി താരങ്ങൾ

  തനിക്ക് മാത്രമല്ല ഭര്‍ത്താവ് ആല്‍ബിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് നടി വ്യക്തമാക്കുന്നത്. ആല്‍ബി ചേട്ടന്റെ സഹോദരന് രണ്ട് പെണ്‍മക്കളാണുള്ളത്. അവര്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് 'മക്കളെ ചേര്‍ത്ത് പിടിച്ച് ആല്‍ബി' എന്ന പേരിലും വാര്‍ത്തകള്‍ വന്നു. ഇതിനൊക്കെ ഞങ്ങളെന്ത് മറുപടി നല്‍കാനാണ്. ഈ കുഞ്ഞുങ്ങളൊക്കെ ഞങ്ങള്‍ക്ക് മക്കളെ പോലെ തന്നെയാണ്. അതുകൊണ്ടാണ് അവരുടെ കൂടെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒന്നോ രണ്ടോ മൂന്നോ അല്ല ഞങ്ങള്‍ക്ക് ഒരുപാട് മക്കളുണ്ട്. പ്രിയപ്പെട്ട ഓണ്‍ലൈന്‍ മീഡിയാസ് ശ്രദ്ധിക്കുമല്ലോ' എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

  'മരക്കാറിലൂടെ യുദ്ധം എടുക്കാനുള്ള ധൈര്യമായി, ഇനി മഹാഭാരതം സിനിമയാക്കണം'; അനി.ഐ.വി ശശി

  Read more about: actress serial marriage
  English summary
  New Married Couples Apsara Rathnakaran Opens Up About Her Marriage News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X