ബിഗ് ബോസ് ശരിക്കും ഞെട്ടിച്ചു, എലിമിനേഷന്‍ കാത്തിരുന്നവര്‍ക്ക് നല്‍കിയ സര്‍പ്രൈസ്, കാണൂ!

ബിഗ് ബോസില്‍ രണ്ടാമത്തെ എലിമിനേഷനുള്ള സമയമായിരുന്നു കഴിഞ്ഞുപോയത്. പെട്ടിയും തയ്യാറാക്കി പുറത്തേക്ക് പോവാനായി കാത്തിരിക്കാന്‍ പറഞ്ഞ ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ആരായിരിക്കും പുറത്തേക്ക് പോവേണ്ടതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. അരിസ്‌റ്റോ സുരേഷഅ, പേളി മാണി, അനൂപ് ചന്ദ്രന്‍ ഇവരുടെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്.
പ്രവചനാതീതമായ നീക്കങ്ങളുമായാണ് ബിഗ് ബോസ് എത്തിയത്. എലിമിനേഷനിടയിലെ വികാരഭരിതമായ രംഗങ്ങള്‍ക്കായി കാത്തിരുന്നവര്‍ക്ക് മുന്നില്‍ പുതിയ അതിഥിയെ സ്വീകരിക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. പ്രശസ്ത മോഡലായ ഷിയാസ് കരീമാണ് ഇപ്പോള്‍ ബിഗ് ഹൗസിലേക്ക് എത്തിയിട്ടുള്ളത്. പെരുമ്പാവൂര്‍ സ്വദേശിയായ ഈ മോഡലും ഇി ബിഗ് ഹൗസിലുണ്ട്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ച് കൂടുലറിയാന്‍ തുടര്‍ന്നുവായിക്കൂ.

Recommended Video

എലിമിനേഷന്‍ കാത്തിരുന്നവര്‍ക്ക് നല്‍കിയ സര്‍പ്രൈസ് | filmibeat Malayalam
 പുറത്താക്കിയില്ല പകരം പുതിയ അതിഥിയെത്തി

പുറത്താക്കിയില്ല പകരം പുതിയ അതിഥിയെത്തി

കൂട്ടത്തിലൊരാള്‍ പുറത്തേക്ക് പോവുന്നതിനായി കാത്തിരുന്നവരെ ശരിക്കും അമ്പരപ്പിക്കുകയായിരുന്നു ബിഗ് ബോസ്. പെട്ടി റെഡിയാക്കി മറ്റൊരാളെ യാത്രയാക്കാനായി മാനസികമായി തയ്യാറെടുക്കുകയായിരുന്നു ഓരോരുത്തരും. പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ നോമിനേഷനും പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടയാളെ തീരുമാനിച്ചത്. രണ്ടാമെത്ത ആഴ്ചയില്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് അരങ്ങേറിയത്.

നടനാവാന്‍ ആഗ്രഹിച്ച മോഡല്‍

നടനാവാന്‍ ആഗ്രഹിച്ച മോഡല്‍

സിനിമയില്‍ അഭിനയിക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന മോഡല്‍, ഈ വിശേഷണം ഷിയാസ് കരീമിന് ചേരും. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോകളില്‍ പങ്കെടുത്ത പരിചയവുമായാണ് അദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയിട്ടുള്ളത്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍, പോപ്പുലാരിറ്റി മോഡല്‍ തുടങ്ങിയ പട്ടങ്ങള്‍ സ്വന്തമാക്കിയ ഈ യുവതാരവും ഇനി ബിഗ് ഹൗസിലുണ്ട്. 14 പേരില്‍ നിന്നും 15 പേരിലേക്കുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളുടെ എണ്ണം.

അനൂപിന്റെ പ്രതീക്ഷ

അനൂപിന്റെ പ്രതീക്ഷ

താനായിരിക്കും ഈയാഴ്ച പുറത്തുപോവുന്നതെന്നായിരുന്നു അനൂപിന്റെ വിലയിരുത്തല്‍. മറ്റുള്ളവര്‍ തന്നെ നോമിനേറ്റ് ചെയ്തപ്പോള്‍ തന്നെ അദ്ദേഹം ഇതേക്കുറിച്ച് തീരുമാനിച്ചിരുന്നു. ഇടയ്ക്ക് ശ്വേത മേനോനുമായുണ്ടായ വാക്ക് തര്‍ക്കമാണ് തനിക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചതെന്നും അദ്ദേഹം മനസിലാക്കിയിരുന്നു. തന്നെ പുറത്താക്കണമെന്ന ആവശ്യവുമായാണ് അരിസ്റ്റോ സുരേഷെത്തിയത്. എന്നാല്‍ ഈ തീരുമാനത്തെ മറ്റുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. നാടകീയമായ രംഗങ്ങളായിരുന്നു പരിപാടിയില്‍ അരങ്ങേറിയത്.

ആരും പുറത്ത് പോവരുത്

ആരും പുറത്ത് പോവരുത്

എലിമിനേഷനിടയിലാണ് പുറത്തേക്ക് പോവാന്‍ സാധ്യതയുള്ളവരുടെ അഭിപ്രായം മോഹന്‍ലാല്‍ ആരാഞ്ഞത്. പുറത്തായാല്‍ വീട്ടില്‍ ചെന്ന് കൃഷ്ിയും പശുവുമൊക്കെയായി സന്തോഷത്തോടെ കഴിയുമെന്നായിരുന്നു അനൂപിന്റെ പ്രതികരണം. എന്നാല്‍ ഇക്കൂട്ടത്തിലൊരാളും പുറത്തുപോവരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു പേളി പറഞ്ഞത്.

അനൂപിന് മാപ്പ് കൊടുക്കാമോ?

അനൂപിന് മാപ്പ് കൊടുക്കാമോ?

ശ്വേത മേനോനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് അനൂപിനോട് ക്ഷമിക്കാമോ എന്ന് ബിഗ് ബോസ് ചോദിച്ചത്. താരത്തിന്റെ തീരുമാനമനുസരിച്ചാകും അനൂപിന്റെ വിധിയെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു അദ്ദേഹത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ശ്വേത. അനൂപിന് ഇപ്പോള്‍ മാപ്പ് കൊടുക്കുന്നുവെന്നും ഇനി ഇത്തരത്തിലൊരു സംഭവമുണ്ടാകില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

ശ്വേതയെ സംസാരിക്കാന്‍ അനുവദിച്ചില്ല

ശ്വേതയെ സംസാരിക്കാന്‍ അനുവദിച്ചില്ല

കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്തെത്തിയ ശ്വേതയെ സംസാരിക്കാന്‍ സമ്മതിക്കാതെ എന്തായിരിക്കും അവിടെ നടന്നതെന്നറിയാനായി ഊഹിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായെത്തിയ ശ്വേതയെ കണ്ടപ്പോള്‍ അനൂപ് പുറത്തായി എന്നാണ് പലരും കരുതിയത്. എന്നാല്‍ പേളിയുടെ പുറത്താല്‍ ആവാം താരത്തെ കരയിപ്പിച്ചതെന്നാണ് മറ്റു ചിലര്‍ കണ്ടെത്തിയത്. പിന്നീട് ശ്വേതയാണ് താന്‍ അനൂപിന് മാപ്പ് കൊടുത്ത കാര്യം അറിയിച്ചത്.

അനൂപിനെ പാഠം പഠിപ്പിച്ചു

അനൂപിനെ പാഠം പഠിപ്പിച്ചു

ശ്വേതയ്ക്ക് പ്രിയപ്പെട്ട ആഹാരമായ മസാല ദോശ സ്‌റ്റോറൂമിലുണ്ടെന്നും അത് പോയി എടുത്തുകൊണ്ടുവരാനും ആവശ്യപ്പെട്ടത് മോഹന്‍ലാലായിരുന്നു. മസാല ദോശയിലൂടെ താരത്തെ പാഠം പഠിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് മഇക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X