ഭര്‍ത്താക്കന്മാര്‍ക്കെല്ലാം ഈ ഭാഗ്യം കിട്ടണം; ലേബര്‍ റൂമില്‍ ഭാര്യയുടെ കൂടെ നിന്ന നിമിഷത്തെ പറ്റി വിജയ് മാധവ്
ഗർഭിണിയായതിന് ശേഷമാണ് തങ്ങളുടെ ബന്ധം കൂടുതൽ അടുപ്പത്തിലായത്. എല്ലാവർക്കും അതുപോലെ സാധിക്കുമെന്നാണ് ദേവികയും വിജയും പറയുന്നത്
ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്തിരിക്കുകയാണ് സീരിയല്‍ നടി ദേവിക നമ്പ്യാര്‍. നടിയുടെ വിവാഹം മുതല്‍ ഭര്‍ത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യൂട്യൂബില്‍ സജീവമായിരുന്നു. അധികം വൈകാതെ ദേവിക ഗര്‍ഭിണിയാവുകയും ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി ഗര്‍ഭകാലത്തെ പറ്റിയാണ് താരങ്ങള്‍ സംസാരിച്ചിരുന്നത്.
ഒടുവില്‍ കഴിഞ്ഞ ദിവസം ദേവിക ഒരാണ്‍കുഞ്ഞിന് ജന്മം കൊടുത്തു. പ്രസവസമയത്ത് ഭര്‍ത്താവും ലേബര്‍ റൂമിനകത്ത് കയറിയിരുന്നതിനെ പറ്റി പറഞ്ഞാണ് ദേവികയിപ്പോള്‍ എത്തിയിരിക്കുന്നത്. ഇങ്ങനൊരു ഭാഗ്യം എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും കിട്ടട്ടേ എന്നാശംസിച്ച താരങ്ങള്‍ തങ്ങളുടെ അനുഭവവും പങ്കുവെച്ചിരിക്കുകയാണ്.
ഇപ്പോള്‍ ലേബര്‍ റൂമില്‍ കയറിയിറങ്ങിയ തന്റെ ചിന്താഗതിയൊക്കെ മാറിയെന്നാണ് വിജയ് പറയുന്നത്. ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളെയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ എന്നെ കൂടുതലായും സഹായിച്ചിട്ടുള്ളത് സ്ത്രീകളാണ്. എന്നിരുന്നാലും ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്നവര്‍ക്കും പ്രസവിച്ചവര്‍ക്കുമെല്ലാം പ്രത്യേകമായെരു വനിത ദിനാശംസകള്‍ അറിയിക്കുകയാണ്.

കാരണം ലേബര്‍ റൂമില്‍ കയറിയതിന് ശേഷം എനിക്ക് ആ ഫീല്‍ അനുഭവിക്കാന്‍ സാധിച്ചു. അത് വല്ലാത്തൊരു സുഖമുള്ള അനുഭവമാണ്. എല്ലാ പങ്കാളികള്‍ക്കും അതിന് സാധിക്കട്ടെ. ശരിക്കും അത് നല്ലൊരു ആശയമാണെന്ന് ഞാന്‍ ദേവികയോടും പറഞ്ഞിരുന്നു. പ്രസവസമയത്തും അല്ലാതെയുമായി എല്ലാത്തിനും ഞാനാണ് കൂടെ നിന്നത്. അതോടെ അമ്മ കൂടെയില്ലേ എന്ന് ചോദിച്ച് പലരും വിളിക്കാന്‍ തുടങ്ങി.
എന്റെ അച്ഛനും അമ്മയും മാഷിന്റെ മാതാപിതാക്കളുമടക്കം എല്ലാവരും ആശുപത്രിയില്‍ കൂടെ തന്നെയുണ്ട്. പക്ഷേ ആരൊക്കെ ഉണ്ടായിരുന്നെങ്കിലും ഗര്‍ഭകാലം മുഴുവന്‍ മാഷ് എന്റെ കൂടെ നില്‍ക്കുകയും എനിക്ക് എല്ലാ പിന്തുണയും തന്നിരുന്നു. അതുകൊണ്ട് തന്നെ ഡെലിവറി സമയത്ത് മാഷിനെയും ലേബര്‍ റൂമിനകത്ത് കയറ്റണമെന്ന് ഒരാഗ്രഹം എനിക്ക് തോന്നി. ഒരു സപ്പോര്‍ട്ടിന് വേണ്ടിയാണ് അങ്ങനെ ചിന്തിച്ചത്.
തലകറങ്ങി വീഴുമോ എന്നൊരു പേടി എനിക്ക് ഉണ്ടായിരുന്നതായി വിജയ് പറയുന്നു. രക്തം കണ്ടാല്‍ തലക്കറങ്ങി വീഴുന്ന സ്വഭാവം മാഷിനുണ്ടെന്നാണ് ദേവികയും പറയുന്നത്. അതുകൊണ്ട് ആദ്യമൊന്ന് മടിച്ചെങ്കിലും അവസാനം ഡോക്ടര്‍ വന്നപ്പോള്‍ ഇക്കാര്യം ഞങ്ങള്‍ ചോദിച്ചു. അന്നേരം നോക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ദേവിക സൂചിപ്പിക്കുന്നു.
എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും അങ്ങനൊരു അവസരം കിട്ടുകയാണെങ്കില്‍ ചെയ്യണം. അത് താല്‍പര്യമുള്ളവരാണെങ്കില്‍ മാത്രം മതി. എന്നാലേ കാര്യമുള്ളു. എനിക്കെന്തായാലും അത് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാന്‍ ചെയ്തതൊക്കെ ഭാര്യയായ ദേവികയ്ക്കും ഇഷ്ടമായിട്ടുണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്ന് വിജയ് കൂട്ടിച്ചേര്‍ക്കുന്നു.

പ്രസവസമയത്തും അതിന് ശേഷവും അമ്മമാരാണ് കൂടെ ഉണ്ടാവുക. പക്ഷേ ഭര്‍ത്താവ് കൂടെ വന്നത് നന്നായെന്നാണ് തോന്നുന്നത്. എന്റെ അമ്മയും ഞാനും തമ്മിലുള്ള ബോണ്ട് എത്ര കാലം കഴിഞ്ഞാലും അതുപോലെ ഉണ്ടാവും. എന്നാല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ബോണ്ടിന്റെ ആഴം കൂട്ടാന്‍ ഗര്‍ഭകാലവും പ്രസവവുമൊക്കെ മതി. അത് വളരെ വ്യത്യാസം ഉണ്ടാക്കും. ഞങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്.
ഗര്‍ഭകാലത്താണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്. അതിന് ശേഷമാണ് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് ഇത്രയും ആഴത്തിലാവുന്നത്. വാവ ആയതിന് ശേഷം അത് കുറച്ചും കൂടി കൂടുതലായി. പ്രസവിക്കാനിരിക്കുന്നവര്‍ക്ക് അങ്ങനൊരു ഓപ്ഷന്‍ കിട്ടുകയാണെങ്കില്‍ ലേബര്‍ റൂമില്‍ ഭര്‍ത്താവിനെ കയറ്റാന്‍ ശ്രമിക്കണം.
ഞങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതല്ല. ഇതൊക്കെ ഓരോരുത്തരുടെയും താല്‍പര്യമാണ്. എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. ഇഷ്ടമുള്ളവര്‍ എന്തായാലും അതിന് ശ്രമിക്കണമെന്നും ജീവിതത്തിലൊരിക്കലും മറക്കാത്ത അനുഭവമാണെന്ന് വിജയും ദേവികയും ഒരുപോലെ പറയുന്നു.


Click it and Unblock the Notifications











