രണ്ടാമതും ഗർഭിണിയാവുന്നതും കുട്ടിയെ കുളിപ്പിക്കുന്നതും ഇവൾ സ്വപ്നം കണ്ടു! പറഞ്ഞാൽ വിശ്വസിക്കില്ലെന്ന് ദേവിക
കുഞ്ഞിന് പേരിട്ടതിന്റെ പേരിൽ രണ്ടാമതും സൈബർ ആക്രമണം നേരിട്ട താരദമ്പതിമാരാണ് ഗായകൻ വിജയ് മാധവും നടി ദേവിക നമ്പ്യാരും. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോട് കൂടിയാണ് ദേവിക രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നൽകിയത്. മൂത്തമകന് രണ്ട് വയസാകുന്നതിന് മുൻപായി ഒരു പെൺകുഞ്ഞാണ് താരങ്ങൾക്ക് ജനിച്ചത്.
മുൻപ് മകന് ആത്മജ മഹാദേവ് എന്ന് പേരിട്ടതിന്റെ പേരിലാണ് താരങ്ങൾ വിമർശിക്കപ്പെട്ടത്. പെൺകുട്ടിയുടെ പേരാണിതെന്ന് ചൂണ്ടി കാണിച്ചാണ് വിമർശകരെത്തിയത്. ഇപ്പോൾ മകൾക്ക് ഓം പരമാത്മ എന്ന പേര് കൊടുത്തതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. പല സാഹചര്യങ്ങളിലൂടെയും ഈ പേര് തങ്ങളിലേക്ക് വന്ന് ചേർന്നതാണെന്നാണ് വിജയ് മറുപടിയായി പറഞ്ഞത്.

അങ്ങനെ ആഴ്ചകളോളം എയറിൽ നിന്നതിന് ശേഷം സകുടുംബം സന്തുഷ്ടരായി ഇരിക്കുകയാണ് ദമ്പതിമാർ. കഴിഞ്ഞ മാസം വാലന്റൈൻസ് ദിനം ആഘോഷിച്ചതടക്കം ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങൾ വീട് വിട്ടിറങ്ങിയെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് താരദമ്പതിമാർ എത്തിയിരിക്കുന്നത്.
പ്രസവത്തിന് ശേഷം ഒരു ചികിത്സ എടുക്കാമെന്ന തീരുമാനത്തെ കുറിച്ചാണ് ദേവിക സംസാരിക്കുന്നത്. ആദ്യ പ്രസവത്തിന് ശേഷം 21 ദിവസത്തെ ചികിത്സ എടുക്കണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല. അതിനിടയിലും നോക്കിയിരുന്നു. എന്നാൽ ഇത്തവണ അത് എടുത്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.
ഈ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനാണ് ഞങ്ങൾ ആദ്യം വരുന്നത്. ആ സമയത്ത് ഇവിടെയുള്ള ധന്യ എന്ന കുട്ടിയുമായി സംസാരിച്ചിരുന്നു. അന്ന് സംസാരത്തിനിടയിൽ ഞാൻ വീണ്ടും ഗർഭിണിയാവുന്നതും ശേഷം എന്നെയും കുഞ്ഞിനെയും കുളിപ്പിക്കുന്നതുമൊക്കെ സ്വപ്നം കണ്ടുവെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. ഇങ്ങനൊരു സ്വപ്നമൊന്നും കാണല്ലേ എന്നാണ് ഞാൻ അവളോട് അന്ന് പറഞ്ഞത്.
എന്നാൽ പിന്നീട് സംഭവിച്ചതെന്താണെന്ന് നിങ്ങളോട് പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല. കാരണം അത് പറഞ്ഞ് കഴിഞ്ഞ് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ഞാൻ രണ്ടാമതും ഗർഭിണിയായെന്ന് അറിഞ്ഞതെന്ന് ദേവിക പറയുന്നു. ഇപ്പോൾ അവൾ സ്വപ്നം കണ്ടത് പോലെ രണ്ടാമത്തെ കുഞ്ഞിനെയും കൊണ്ട് ഇവിടെ തന്നെ ചികിത്സിക്കാനും എത്തിയിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു...
2022 ജനുവരിയിലായിരുന്നു ഗായകൻ വിജയ് മാധവുമായിട്ടുള്ള ദേവികയുടെ വിവാഹം. വൈകാതെ തന്നെ ദേവിക ഗർഭിണിയാവുകയും 2023 ൽ ഒരു ആൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ഈ കാലയളവിൽ പാട്ട് പാടി കൊണ്ടാണ് ഇരുവരും വീഡിയോയിൽ നിറഞ്ഞ് നിന്നത്. മാത്രമല്ല കുടുംബവിശേഷങ്ങൾ വ്ലോഗിലൂടെ പുറംലോകത്തിന് കാണിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്നാണ് താൻ വീണ്ടും ഗർഭിണിയായെന്ന് അറിഞ്ഞതെന്നാണ് താരങ്ങൾ മുൻപ് പറഞ്ഞത്.
കുഞ്ഞിന് ജന്മം കൊടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കിലും അവസാന നിമിഷം ചില കോംപ്ലിക്കേഷൻസ് വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തി. പത്തൊൻപത് മണിക്കൂറോളം പ്രതിസന്ധിയിൽ നിന്നതിന് ശേഷമാണ് മകൾ ജനിച്ചതെന്ന് വിജയ് അടുത്തിടെ പറഞ്ഞിരുന്നു.
സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നണി ഗായകനായും മറ്റുമൊക്കെ വിജയ് ശ്രദ്ധേയനായി. ആൽബങ്ങളിൽ അഭിനയിച്ച് പിന്നീട് ടെലിവിഷൻ സീരിയലിൽ നായികയായി മാറിയതോടെയാണ് ദേവിക ജനപ്രീതി നേടുന്നത്.


Click it and Unblock the Notifications