For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവശേഷം ഉണ്ടായ ശാരീരിക മാറ്റങ്ങളാണ്; 4 മക്കളുടെ അമ്മയായ ചേച്ചിയുടെ ചോദ്യമാണ് രസകരം, തുറന്ന് പറഞ്ഞ് പാര്‍വതി

  |

  നിറവയറില്‍ ഡാന്‍സ് കളിച്ചതിന് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രസവശേഷം വണ്ണം കൂടിയതിന്റെ പേരില്‍ നടി പാര്‍വതി കൃഷ്ണയെ വിമര്‍ശിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. ഇത്രയും തടിച്ച് ഇരിക്കാതെ മെലിയാനുള്ള വഴി നോക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് ഇപ്പോള്‍ അതിന് സമയമില്ലെന്നാണ് നടി പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തി നടി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെച്ചിരുന്നു.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  എനിക്ക് തടി കൂടുന്നതില്‍ മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പാര്‍വതി പറയുന്നത്. ഇപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി എന്തിനും തയ്യാറായി ഇരിക്കുകയാണ്. ബോഡി ഷെയിമിങ്ങിലൂടെ ഡിപ്രഷന്‍ അനുഭവിക്കുന്ന ആളുകളെ എനിക്കറിയാം. അതുകൊണ്ട് എന്റെ കാര്യത്തില്‍ ഇടപ്പെടാന്‍ വരേണ്ട ആവശ്യമില്ലെന്ന് കൂടി വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.

  ഇത്രയും വണ്ണം വച്ച് എന്നെ ആരും ഇതിന് മുന്‍പ് കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഗര്‍ഭകാലത്തിന്റെ ആദ്യമൊക്കെ ചിത്രങ്ങളും വീഡിയോസും കണ്ടവരെല്ലാം ആളാകെ മാറി പോയെന്ന് പറയുമായിരുന്നു. വലിയ കൗതുകത്തോടെയാണ് പലരും സംസാരിച്ചത്. പതിയെ പതിയെ ചില ചേട്ടന്മാരും ചേച്ചിമാരുമെല്ലാം നെഗറ്റീവ് കമന്റുകളിടാന്‍ തുടങ്ങി. ഒന്‍പതാം മാസത്തിലാണ് ഗര്‍ഭിണിയാണെന്ന കാര്യവും അതിന്റെ വിശേഷങ്ങളഉമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

  ആ സമയത്താണ് വീഡിയോയില്‍ എന്നെ കണ്ട കുറേ പേര്‍ തടി കൂടുന്നതിനെ കുറിച്ച് ആശങ്കകള്‍ അറിയിച്ച് വന്നത്. ഞാനത് താമശയായിട്ാണ് എടുത്തത്. ലോക്ഡൗണ്‍ ഒക്കെയല്ലേ ഇത്തിരി കൂടുതല്‍ ഫുഡ് ഒക്കെ കഴിക്കാമെന്ന് വിചാരിച്ചു എന്നൊക്കെയുള്ള മറുപടി തിരികെ കൊടുത്തു. ഡെലിവറി കഴിഞ്ഞിട്ടും ചിലരുടെ ആശങ്ക മാറിയില്ല. ഭയങ്കരമായി തടി വച്ചല്ലോ, ഇതെന്താണ് ഇങ്ങനെ എന്ന ചോദ്യവുമായി വന്ന ചേച്ചിയുടെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോള്‍ അവര്‍ക്ക് നാല് മക്കളാണ്.

  കുറഞ്ഞ പക്ഷം ഗര്‍ഭകാലത്ത് സ്ത്രീയ്ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ച് അവര്‍ക്കെങ്കിലും മനസിലാകേണ്ടതല്ലേ. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതെന്ന് മനസിലാകുന്നില്ല. ഓരോരുത്തരുടെയും ശരീരപ്രകൃതമാണത്. അങ്ങനെ കണ്ടാല്‍ മതി. ബോഡി ഷെയ്മിങ് കാരണം ഡിപ്രഷനുണ്ടായ ഒരുപാട് പേരെ എനിക്കറിയാം. അത്തരമനുഭവങ്ങളുള്ള കുറേ പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ചിലരെ വീട്ടിലെ ഡോര്‍ വലുതാക്കണം എന്നൊക്കെ പറഞ്ഞാണ് കളിയാക്കിരുന്നത് പോലും. എല്ലാവരെയും തന്നെ ഇതൊക്കെ വേദനിപ്പിക്കും. അതോടെയാണ് പ്രസവശേഷം എല്ലാത്തിനും ഒരു ക്ലാരിറ്റി വേണമെന്ന് കരുതി ഇന്‍സ്റ്റാഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷന്‍ ചെയ്തതെന്ന് പാര്‍വതി പറയുന്നു.

  വണ്ണം കൂടിയതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. ഏറെ ആഗ്രഹിച്ചിരുന്നതാണ് കുറച്ച് ഫുഡ് ഒക്കെ കഴിച്ച് വണ്ണം കൂട്ടണമെന്നൊക്കെ. ആ എന്നോടാണ് ഈ കരുതല്‍ മനുഷ്യരുടെ ഉപദേശം. ഇതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. എന്റെ കൊച്ചിന്റെ കാര്യം കഴിഞ്ഞിട്ട് വണ്ണം കുറയ്ക്കണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചോളാം. അതില്‍ മറ്റാരും സങ്കടപ്പെടേണ്ട. ഈ സൈബര്‍ ചേട്ടന്മാരും ചേച്ചിമാരുമല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്. തല്‍കാലം കുഞ്ഞിന്റെ ആരോഗ്യമുള്ള വളര്‍ച്ചയാണ് തനിക്ക് വലുതെന്നും നടി വ്യക്തമാക്കുന്നു.

  ഭര്‍ത്താവ് ബാലഗോപാലും ഞാനും സുഹൃത്തുക്കളായിരുന്നു. പിന്നീട് വീട്ടുകാര്‍ ആലോചിച്ചാണ് വിവാഹം നടത്തിയത്. അദ്ദേഹം മ്യൂസിക് ഡയറക്ടറാണ്. ഒപ്പം ബിസിനസും നടത്തുന്നുണ്ട്. ജനിച്ച് വളര്‍ന്നത് കോന്നിയിലാണ്. വിവാഹശേഷമാണ് തിരുവനന്തപുരത്ത് സെറ്റിലായത്. എന്റെ പ്രൊഫഷന്‍ എന്‍ജീനിയറിങ്ങാണ്. ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയും നടത്തുന്നുണ്ട്. ഫഹദ് ഫാസിലിന്റെ മാലിക് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

  English summary
  New Mom Parvathy R Krishna About Body Shaming After Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X