അമ്മയായ ശേഷം പാര്‍വതി കൃഷ്ണ പങ്കുവെച്ച മനോഹര വീഡിയോ, ആശംസകളുമായി പേളിയും ശ്രീനിഷും

By Midhun Raj

നടി പാര്‍വതി കൃഷ്ണ അമ്മയായ വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. അഭിനേത്രിയായും മോഡലായും അവതാരകയായുമൊക്ക മലയാളത്തില്‍ തിളങ്ങിയ താരമാണ് പാര്‍വതി. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചുളള നടിയുടെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം അടുത്തിടെ ശ്രദ്ധേയമായിരുന്നു. ആണ്‍കുഞ്ഞിനാണ് പാര്‍വതി ഇന്ന് ജന്മം നല്‍കിയത്. പിന്നാലെ നടിക്ക് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.

parvathykrishna-

അടുത്തിടെ ഗര്‍ഭിണിയായ ശേഷമുളള പാര്‍വതി കൃഷ്ണയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സുരരെെ പോട്രിലെ കാട്ടുപയലേ എന്ന ഗാനത്തിനൊപ്പം ആയിരുന്നു നടി ചുവടുവെച്ചത്. കൂടാതെ പാര്‍വതിയുടെ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അച്ഛന്റെയും അമ്മയുടെയും മകന്‌റെയും കൈ കാണിച്ചുളള ഒരു മനോഹര വീഡിയോ ആണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സുഖ പ്രസവമാണെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നടി കുറിച്ചു. അതേസമയം പാര്‍വതി കൃഷ്ണയുടെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ പോസ്റ്റിന് താഴെ പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാധിക വേണുഗോപാല്‍ ഉള്‍പ്പെടെയുളളവരും കമന്റുകളുമായി എത്തിയിരുന്നു. സൂര്യകാന്തി എന്ന ടെലിഫിലിമിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നാലെ നിരവധി മ്യൂസിക്ക് ആല്‍ബങ്ങളിലും പാര്‍വതി അഭിനയിച്ചു.

കെ കെ രാജീവ് പരമ്പരകളായ അമ്മമാനസം, ഈശ്വരന്‍ സാക്ഷി, ബൈജു ദേവരാജ് സീരിയലായ രാത്രിമഴ എന്ന പരമ്പരകളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ഏതാനും സിനിമകളിലും അഭിനയിച്ചു താരം. കൂടാതെ ഹ്രസ്വ ചിത്രങ്ങളിലും പാര്‍വതി എത്തിയിരുന്നു. അമ്മയാവാന്‍ പോവുന്ന സന്തോഷം അടുത്തിടെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അന്ന് 9ാം മാസം ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും എന്നും ഭര്‍ത്താവ് ബാലഗോപാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി കുറിച്ചിരുന്നു.

Recommended Video

Pearly Maaney's latest photoshoot has gone viral across social media

വീഡിയോ കാണാം

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X