»   » ഉപ്പുംമുളകും കുടുംബത്തില്‍ നീലുവിന് കുഞ്ഞു വാവ ഉണ്ടാകാന്‍ പോവുന്നു! പഴയ വീഡിയോ വീണ്ടും വൈറല്‍!!

ഉപ്പുംമുളകും കുടുംബത്തില്‍ നീലുവിന് കുഞ്ഞു വാവ ഉണ്ടാകാന്‍ പോവുന്നു! പഴയ വീഡിയോ വീണ്ടും വൈറല്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തില്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പലരും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടെങ്കിലും ഫഌവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പുംമുളകും എന്ന പരമ്പരയ്ക്ക് കിട്ടിയ ജനപ്രീതി മറ്റ് പരമ്പരകള്‍ക്കൊന്നും കിട്ടിയിട്ടില്ല. സാധാരണ ഒരു കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് പരമ്പര ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതിലേക്ക് എത്തിച്ചത്.

ഐശ്വര്യ റായിയുടെ കവിളില്‍ സല്‍മാന്‍ ഖാന്റെ ചുടുചുംബനം! അഭിഷേക് ബച്ചനിട്ടുള്ള പണിയായിരുന്നോ??

ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛനും നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ പുതിയൊരു വിശേഷം എത്തിയിരിക്കുകയാണ്. നീലുവിന് ഒരു കുഞ്ഞുവാവ പിറക്കാന്‍ പോവുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഒരു കുടുംബത്തിന്റെ സന്തോഷമാണെങ്കിലും കേരളം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഉപ്പുംമുളകും

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പരിപാടിയാണ് ഉപ്പുംമുളകും. അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം യഥാര്‍ത്ഥ കുടുംബ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളെ എല്ലാം കേര്‍ത്തിണക്കിയാണ് നിര്‍മ്മിക്കുന്നത്.

പുതിയ വിശേഷം

ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തില്‍ പുതിയ വിശേഷം വന്നിരുന്നു. നീലു ഗര്‍ഭിണിയായ നിമിഷങ്ങളടങ്ങിയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.

പ്രണയ നിമിഷം

ഇക്കാലത്തിനിടയ്ക്ക് പുറത്ത് വന്നതില്‍ ബാലുവിന്റെയും നീലുവിന്റെയും ഏറ്റവും മനോഹരമായ പ്രണയനിമിഷം ഇതാണെന്ന് പറഞ്ഞാണ് ആരാധകര്‍ ഒരു എപ്പിസോഡിലെ വീഡിയോ പുറത്ത് വിട്ടത്.

താരങ്ങള്‍

പരമ്പരയിലെ പലരും യഥാര്‍ത്ഥ ജീവിതത്തിലും കുടുംബക്കാര്‍ തന്നെയാണ്. നായകനായി അഭിനയിക്കുന്ന ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരന്മാരണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫ്ലാവേഴ്‌സ് ചാനല്‍

ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് 2015 ലായിരുന്നു ഫ്ലാവേഴ്‌സ് ചാനല്‍ ഉപ്പുംമുളകും എന്ന പരമ്പര പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പരമ്പര സംപ്രേക്ഷണം ചെയ്തത്. ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് 2015 ലായിരുന്നു ഫ്ലാവേഴ്‌സ് ചാനല്‍ ഉപ്പുംമുളകും എന്ന പരമ്പര പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പരമ്പര സംപ്രേക്ഷണം ചെയ്തത്.

പ്രധാന കഥാപാത്രങ്ങള്‍


സീരിയലിലെ നായകന്‍ ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്. നിഷ സാരംഗാണ് നീലിമ ബാലചന്ദ്രനായി അഭിനയിക്കുന്നത്. ഋഷി എസ് കുമാര്‍, ജുഹി രുസ്താജി, അല്‍ സാബിത്, ശിവാനി മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

ഇന്ത്യയ്ക്ക് പുറത്ത്

കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇന്ത്യയ്ക്ക് പുറത്തും വലിയ ആരാധകരുടെ കൂട്ടമാണുള്ളത്. ഗള്‍ഫ് മലയാളികളുടെയും പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് ഉപ്പുംമുളകും.

English summary
New news in Uppum Mulakum family

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam