ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സീരിയൽ. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. കുടുംബ പശ്ചാത്തലത്തിലാണ് സീരിയൽ കഥ പറയുന്നത്.. ഒരു ഫീൽ ഗുഡ് പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് പരമ്പര. കുടുംബപ്രേക്ഷകരുടെ ഇടയിലും യൂത്തിനിടയിലും സാന്ത്വനത്തിന് കൈനിറയെ ആരാധകരുണ്ട്.

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. സഹേദരന്മാർക്ക് വേണ്ടിയാണ് ദേവിയും ബലാനും ജീവിക്കുന്നത്. ഇവർക്ക് തിരിച്ചും അങ്ങനെ തന്നെയാണ്. അച്ഛന്റേയും അമ്മയുടേയും സ്ഥാനമാണ് ഏട്ടനും ഏട്ടത്തിയും കൊടുക്കുന്നത്. ബാലനായി എത്തുന്നത് നടൻ രാജീവ് പരമേശ്വർ ആണ്. ദേവിയായി എത്തുന്നത് നടി ചിപ്പിയാണ് സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയ്ക്ക് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് ഈ സീരിയലും ഒരുക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്.

താരങ്ങൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്. ചിപ്പിയേയും രാജീവ് പരമേശ്വറിനേയും കൂടാതെ ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, രക്ഷ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ , യതികുമാർ, ദിവ്യ ബിനു, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
. ഗിരീഷ് നമ്പ്യാർ, സജിൻ , അച്ചു എന്നിവരാണ് ബാലന്റെ സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപിക, രക്ഷ എന്നിവരാണ് സഹോദരന്മാരുട ഭാര്യമാരായ അപർണ്ണ, അഞ്ജലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

ശിവാഞ്ജലി വിവാഹം

കഥാപാത്രങ്ങൾക്ക് തുല്യ പ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. സീരിയിലിലെ എല്ലാ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനം കുടുംബത്തിലേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോടെയാണ് കഥ മാറുന്നത്. ബാലന്റെ അമ്മാവന്റെ മകളാണ് അഞ്ജലി. ബാലന്റെ മൂത്ത സഹോദരൻ ഹരിയിമായ‌ി അഞ്ജലിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഈ കല്യാണം മുടങ്ങുകയായിരുന്നു. പിന്നീട് അ‍ഞ്ജലിയെ ഹരിയുടേയും ബാലന്റേയു രണ്ടാമത്തെ സഹോദരൻ ശിവൻ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവൻ അഞ്ജലിയെ വിവാഹം കഴിക്കുന്നത്,.

ശിവാഞ്ജലി പിണക്കം

പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവർ പിന്നീട് അടുക്കുകയായിരുന്നു. പിരിയാൻ കഴിയാത്ത വിധത്തിൽ ഇവർ അടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ തെറ്റിദ്ധാരണയുടെ പേരിൽ അകന്ന് ജീവിക്കുകയാണ്. ശിവനുമായുള്ള പിണക്കത്തെ തുടർന്ന് അഞ്ജലി തന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. അഞ്ജലി മാറി അസാന്നിധ്യം ശിവനേയും വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പിണക്കം കുടുംബാംഗങ്ങൾക്ക് അറിയില്ല. ഇവരുടെ പെരുമാറ്റം കുടുംബാംഗങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. അഞ്ജലിയുടേയും ശിവന്റേയും വേർപിരിയൽ പ്രേക്ഷകരേയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പിണക്കം വേഗം പരിഹരിക്കാണ് ആരാധകർ പറയുന്നത്. ഇപ്പോഴിത സാന്ത്വനം കുടുംബത്തിലേയ്ക്ക് ഒരു പുതിയ അതിഥി എത്തുകയാണ്. അപ്പു അമ്മയാവാൻ പോവുകയാണ്. എന്നാൽ സാന്ത്വനം കുടുംബത്തിലെ ഈ സന്തോഷം അഞ്ജലി അറിയുന്നില്ല.

 അപ്പു അമ്മായാവാൻ പോകുന്നു

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സീരിയലിന്റെ ഇന്നത്തെ എപ്പിസോഡ് ആണ്. ശിവൻ വീടിന് പുറത്ത് വന്ന വിവരം അഞ്ജലി അറിയുകയാണ്. അച്ഛൻ അമ്മയോട് പറയുന്നതാണ് അഞ്ജലി കേൾക്കതുന്നത്. ഇതോടെ ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം ശങ്കരൻ മാമനും സാവിത്രി അമ്മായിയും അറിയുകയാണ്. ശിവനെ വീണ്ടും കുറ്റുപ്പെടുത്തുകയാണ് സാവിത്രി. അച്ഛന്റേയും അമ്മയുടേയും സംസാരം കേൾക്കുന്ന അഞ്ജലി ശിവനെ ഫേൺവിളിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തന്റെ ഉള്ളിലുളള ദേഷ്യവും സങ്കടവും അഞ്ജലി ശിവനെ അറയിക്കുകയായിരുന്നു. തനിക്ക് പറയാനുള്ളത് പറഞ്ഞ ശേഷം അഞ്ജലി ഫോൺ കട്ട് ചെയ്യുകയാണ്. അ്ജലിയുടെ കണ്ണീര് കാണാൻ ഇഷ്ടമില്ലാത്ത ശിവൻ ഏറെ വേദനയോടെയാണ് അഞ്ജലിയുടെ വാക്കുകൾ കേൾക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് അഞ്ജലിയുടെ ഫോൺ ശിവൻ എടുക്കുന്നത് . അഞ്ജലിയുടെ വാക്കുകൾ ശിവനെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

Recommended Video

'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ
പ്രേക്ഷകരുടെ പിണക്കം

ശിവന്റേയും അഞ്ജലിയുടേയും പിണക്കം പ്രേക്ഷകരെ ആകെ ചൊടിപ്പിച്ചിട്ടുണ്ട് . എത്രയും വേഗം ഇവരെ ഒന്നാക്കാനാണ് പ്രേക്ഷകർ പറയുന്നത്. ശിവാ‍ഞ്ജലി ഒന്നിക്കുന്ന എപ്പിസോഡിന് വേണ്ടി മാത്രം ആണ് കാത്തിരിപ്പ്. അതികം വലിച്ച് നീട്ടാതെ ഒന്നിപ്പിക്കണേ. ശിവാഞ്ജലിയുടെ പിണക്കം ഇനിയും മുന്നോട്ട് കൊണ്ട്പോകല്ലേ, രണ്ടുപേരുടെയും തെറ്റിദ്ധാരണയും,അകൽച്ചയും മാറി അഞ്ചു സാന്ത്വനത്തിലേക്ക് തിരിച്ചു വരുന്നത് കാണാൻ വെയ്റ്റിംഗ് തന്നെയാണ്.ശങ്കരമ്മാമാൻ സാവിത്രിയോട് പറയുന്നത് അഞ്ജുചേച്ചി കേട്ടത് നന്നായി.പാവം അഞ്ജു ചേച്ചിയെ കാണുമ്പോൾ സങ്കടം വരുന്നു.
ശിവാജ്ഞലിയെ വേഗം ഒന്നിപ്പിക്കണേ.ഞങ്ങളെയും എന്തിനാ ഇങ്ങനെ ശിഷിക്കുന്നത്, ഈ പിണക്കം എത്രയും വേഗം അവസാനിപ്പിക്കണം.ഇതിപ്പോ കൈച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന പോലെ ആയല്ലോ 🤧ഒരു ഭാഗത്ത് സന്തോഷവും മറുഭാഗത്ത് സങ്കടവും.ശിവാഞ്ജലിമാരുടെ റൊമാന്റിക് ബിജിഎം നന്നായി മിസ്സ്‌ ചെയ്യുന്നു, നല്ലൊരു സീരിയൽ ആയിരുന്നു കഥ വലിച്ചുനീട്ടി ബോറടിപ്പിച്ചു. ഇപ്പോൾ കാണാനേ തോന്നുന്നില്ല. ഇങ്ങനെയാണെങ്കിൽ റേറ്റിംഗിൽ മുന്നിൽ കുടുംബ വിളക്ക് തന്നെയായിരിക്കും. എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. ശിവജ്ഞലിയുടെ പിണക്കം ഇനിയും മുന്നോട്ടുകൊണ്ടു പോകല്ലേ... രണ്ടുപേരുടെയും തെറ്റിധാരണയും അകൽച്ചയും മാറി അഞ്ജു സാന്ത്വനത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ വെയ്റ്റിംഗ് തന്നെയാണ്. ശിവജ്ഞലിയുടെ പിണക്കം മാറീട്ട് മതിയായിരുന്നു അപ്പുവിന്റെ പ്രെഗ്നൻസി എന്നും ആരാധകർ പറയുന്നു.

ആഘോഷമാക്കുകയാണ് ആരാധകർ

അപ്പു അമ്മയാവാൻ പോകുന്നത് ആഘോഷമാക്കുകയാണ് ആരാധകർ. എല്ലാവരുടെയും സന്തോഷം കാണാൻ എന്തു രസമാണ് അപ്പോഴും ബാക്കി ശിവനും അഞ്ജലിയും മാത്രം അവർ കൂടി പെട്ടെന്ന് സന്തോഷത്തിൽ ആയിരുന്നേൽ സ്വാന്തനം കുടുംബം നല്ല രസമായേനെ, അങ്ങനെ സാന്ത്വനം വീട്ടിൽ പുതിയൊരു അതിഥി കൂടെ പിറക്കാൻ പോകുന്നു. അപ്പുവിന്റെ സീൻ ഇപ്പോൾ പൊളിയാണ്, അപ്പുവിനോട് കൂടുതൽ ഇഷ്ടം തോന്നി.അപ്പുവിന് കുഞ്ഞു ജനിക്കുന്ന അതിൽ ഏറ്റവും കൂടുതൽ സന്തോഷം ദേവിക്ക് ആണ് എന്നിങ്ങനെയുളള കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X