twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുമിത്രയുടെ വില്ലനോ സീരിയലിലെ നായകനോ, കുടുംബവിളക്കിലെ കഥാപാത്രത്തെ കുറിച്ച് ജിത്തു...

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ബംഗാളി സീരിയല്‍ ശ്രീമേയിയുടെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയല്‍ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. റേറ്റിംഗില്‍ ഒന്നാം സ്ഥാനം നേടി സംഭവ ബഹുലമായി സീരിയല്‍ മുന്നോട്ട് പോവുകയാണ്.

    മോഹന്‍ലാലിനോടൊപ്പം ലൂസിഫര്‍, മമ്മൂട്ടിക്കൊപ്പം എപ്പോള്‍? സിനിമയെ കുറിച്ച് ടൊവിനോ...മോഹന്‍ലാലിനോടൊപ്പം ലൂസിഫര്‍, മമ്മൂട്ടിക്കൊപ്പം എപ്പോള്‍? സിനിമയെ കുറിച്ച് ടൊവിനോ...

    ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ സുമിത്രയായിട്ടാണ് മീര പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. മീരയ്ക്ക് മാത്രമല്ല കുടുംബവിളക്കിലെ എല്ലാ താരങ്ങള്‍ക്കും മികച്ച ആരാധകരാണുള്ളത്. പോസിറ്റീന് നെഗറ്റീവ് കഥാപാത്രം വ്യത്യാസമില്ലാതെ മികച്ച പിന്തുണയാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. മീര വാസുദേവിനെ പോലെ തന്നെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരണ്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരുണ്ട്. ശരണ്യയുടെ അഭിനയ മികവാണ് വേദിക എന്ന കഥാപാത്രത്തിന്റെ വിജയമെന്നാണ് ആരാധകര്‍ പറയുന്നത്‌

    ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി; സന്തോഷത്തിനോടൊപ്പം ഒരു സങ്കടം പങ്കുവെച്ച് താരം...ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി; സന്തോഷത്തിനോടൊപ്പം ഒരു സങ്കടം പങ്കുവെച്ച് താരം...

    കുടുംബവിളക്ക്

    മീരയ്‌ക്കൊപ്പം വന്‍ താരനിരയാണ് സീരിയലില്‍ എത്തുന്നത്. കൃഷ്ണകുമാര്‍ മേനോന്‍,നൂപിന്‍ ജോണി. ആനന്ദ് നാരായണന്‍, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, ദേവി മേനോന്‍, എഫ് ജെ തരകന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. കഥാപാത്രം നോക്കാതെ എല്ലാവര്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിത കുടുംബവിളക്ക് ടീമിലേയ്ക്ക് പുതിയ അതിഥി എത്തുകയാണ്. അത് മറ്റാരുമല്ല. സീതകല്യാണം എന്ന് സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജിത്തു വേണുഗോപാലാണ്് കുടുംബവിളക്കിലേയ്ക്ക് എത്തുന്നത്.

     ജിത്തു വേണുഗോപാല്‍

    അജയ് എന്ന കഥാപാത്രത്തെയാണ് നടന്‍ സീത കല്യാണത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ അനൂപ് ആയിട്ടാണ് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നടന്റെ ഇന്‍ട്രോ പ്രെമോ വൈറല്‍ ആയിട്ടുണ്ട്. വില്ലനായിട്ടാണോ നായകനായിട്ടാണോ എത്തുന്നതെന്നുള്ള ചര്‍ച്ച മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ തകൃതിയായി നടക്കുന്നുണ്ട്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ജിത്തു. അതിനാല്‍ തന്നെ സുമിത്രയ്‌ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമായിരിക്കണേ എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

     കുടുംബവിളക്കിലെ കഥാപാത്രം

    ഇപ്പോഴിത കുടുംബവിളക്കിലെ തന്റെ കഥാപാത്രത്തെ കുറിച്ച് വാചാലനാവുകയാണ് ജിത്തു വേണുഗോപാല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകള്‍ ഇങ്ങനെ...'' പ്രെമോ പുറത്ത് വന്നതിന് പിന്നാലെ തന്നെ നിരവധി പേര്‍ മേസേജ് അയച്ചിരുന്നു. എല്ലാവരുടേയും പ്രതീക്ഷ വളരെ വലുതാണ്. അത് ഞാന്‍ മനസ്സിലാക്കുന്നു. തന്റെ പിറന്നാള്‍ ദിവസമാണ് കഥപാത്രത്തിന്റെ പ്രെമോ വീഡിയോ പുറത്ത് വിട്ടത്. അത് തന്റെ സന്തോഷം ഇരട്ടിപ്പിച്ചതായും അഭിമുഖത്തില്‍ പറയുന്നു. മഹേന്ദ്രന്റെ പരിചയക്കാരനായിട്ടാണ് എത്തുന്നത്. തന്റെ കഥാപാത്രം സീരിയലില്‍ വഴിത്തിരിവ് ആവുമെന്നും നടന്‍ സൂചന നല്‍കുന്നുണ്ട്.

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
     'സീതാ കല്യാണം'

    'സീതാ കല്യാണം' എന്ന പരമ്പരയില്‍ അജയ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സീരിയല്‍ അവസാനിച്ചതിന് ശേഷവും ഈ കഥാപാത്രംപ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു പരമ്പര അവസാനിച്ചത്. നടന്റേയും റെനീഷയുടേയും കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.

    English summary
    New Twist In Kudumbavilakku, Seetha Kalyanam Actor Jithu Venugopal Added To The Cast
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X