For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഭാര്യമാരും ഒരുമിച്ചെത്തിയപ്പോൾ; ആദ്യ ഭാര്യയുടെ സ്‌നേഹം തിരിച്ചറിഞ്ഞ് സിദ്ധു, കുടുംബവിളക്കിൽ ട്വിസ്റ്റ്

  |

  റേറ്റിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് കുടുംബവിളക്ക് സീരിയല്‍. വേദികയെ വീട്ടില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സിദ്ധാര്‍ഥിന് വലിയ സഹായവുമായി സുമിത്ര വരുന്നതും മറ്റുമാണ് ഇപ്പോള്‍ കഥയില്‍ നടക്കുന്നത്. വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധുവിനെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ രണ്ട് ഭാര്യമാരും ഒരുപോലെ എത്തുന്നതാണ് പുതിയ എപ്പിസോഡില്‍ കാണിക്കുക. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ സുമിത്രയെ വേദിക വെല്ലുവിളിക്കുന്നുണ്ട്.

  വെള്ള അഴകിൽ ലോക സുന്ദരി ഐശ്വര്യ റായി, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  തന്റെ ഭര്‍ത്താവിനെ വീട്ടിലേക്ക് കൊണ്ട് പോകാനാണ് വന്നതെന്ന് വേദിക പറയുന്നുണ്ട്. അത് അനുസരിക്കാന്‍ സുമിത്ര തയ്യാറുമാണ്. എന്നാല്‍ സിദ്ധാര്‍ഥ് വേദികയുടെ കൂടെ പോവാന്‍ തയ്യാറാവാതെ നില്‍ക്കുന്നതാണ് പ്രൊമോയില്‍ കാണിക്കുന്നത്. അവളുടെ കൂടെ പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിന് പിന്നാലെ സുമിത്രയുടെ കാറില്‍ കയറി പോവുകയാണ്. ഇതോടെ വേദികയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രഹരമായി ആ കാഴ് മാറി. ഈ നിമിഷത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരുന്നതന്നെ് പറയുകയാണ് ആരാധകര്‍. പ്രൊമോ വീഡിയോയ്ക്ക് താഴെ നൂറ് കണക്കിന് അഭിപ്രായങ്ങളാണ് കുടുംബവിളക്കിനെ കുറിച്ച് വരുന്നത്.

  'ജീവിതത്തിലും നമ്മള്‍ പലപ്പോഴും തള്ളി കളയുന്ന അവരായിരിക്കും നമ്മള്‍ക്ക് ഒരു ആപത്തു വരുമ്പോള്‍ കൂടെ നില്‍ക്കുന്നത്. ഒരിക്കല്‍ സിദ്ധാര്‍ഥ് തള്ളി പറഞ്ഞ ഭാര്യയും മകനും മാത്രമേ ഇപ്പോള്‍ സിദ്ധുവിന്റെ കൂടെയുള്ളൂ. ചേര്‍ത്ത് നിര്‍ത്തിയവര്‍ ഒന്നും ഇപ്പോള്‍ കൂടെയില്ല'. സുമിത്രയുടെ വില എന്താണെന്ന് സിദ്ധു ഇപ്പോള്‍ നന്നായി തിരിച്ചറിയുന്നു. സ്വര്‍ണ്ണകല്ലിനെ കളഞ്ഞ് കാക്ക പൊന്നിന് പുറകെ പോയ സിദ്ധാര്‍ഥിന് ഇതൊരു പാഠമാവട്ടെ. എത്രയൊക്കെ ആയാലും ഭാര്യ ഭാര്യ തന്നെയല്ലേ. ആ മര്യാദ കാണിക്കണമെന്ന സുമിത്രയുടെ നിലപാടിനാണ് കൈയ്യടി കൊടുക്കേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

  പക്ഷേ വേദികയ്ക്ക് എത്ര കിട്ടിയാലും പഠിക്കില്ല. വേദികയുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് കൂടി ഉണ്ടെന്ന് വിചാരിക്കുന്നതാണ് വേദികയുടെ ഏറ്റവും വലിയ പരാജയം. എന്നാലും ഇപ്പോള്‍ കാണുമ്പോള്‍ സുമിത്രയും സിദ്ധുവും വീണ്ടും ഒന്നാകണമെന്ന ആഗ്രഹമാണ് ചിലര്‍ മുന്നോട്ട് വെക്കുന്നത്. എന്നിട്ട് പഴയത് പോലെ സന്തോഷത്തോടെ വേദികയുടെ മുന്നില്‍ ജീവിക്കണം. വേദികയുടെ കുത്തന്ത്രങ്ങള്‍ ഇരുവരും ഒന്നിച്ചു നേരിടണം. ഭാര്യയും ഭര്‍ത്താവുമായി കഴിഞ്ഞപ്പോള്‍ പോലും വേദികയും സിദ്ധാര്‍ഥും പരസ്പരം സ്‌നേഹിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.

  ഇപ്പോള്‍ സിദ്ധാര്‍ഥിന് സുമിത്രയോട് തോന്നുന്ന സ്‌നേഹവും വാത്സല്യങ്ങളുമൊക്കെ വേദികയെ അസ്വസ്ഥമാക്കണം. എന്ത് കൊണ്ട് തനിക്കിങ്ങനെ സ്‌നേഹിക്കപ്പെടാന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവ് വരണം. സിദ്ധാര്‍ഥിന് വന്നത് പോലൊരു തിരിച്ച് വരവ് വേദികയ്ക്ക് കൂടി വരികയാണെങ്കില്‍ മറ്റൊരു തലത്തിലേക്ക് കഥ മാറും. ഇതിനിടയില്‍ അനിരുദ്ധിന്റെയും ഇന്ദ്രജയുടെയും കാര്യങ്ങള്‍ കയറ്റി ബോറടിപ്പിക്കരുത് എന്ന നിര്‍ദ്ദേശമാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. അതേ സമയം കഥയുടെ അവസാനം സുമിത്ര സിദ്ധു ഒന്നിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വന്നിരിക്കുന്നത്.

  സിദ്ധാര്‍ഥിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നു. അവിടുത്തെ ബില്‍ അടക്കുന്നു. തിരിച്ച് വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്നു. അങ്ങനെ സുമിത്ര തന്നെ മുന്‍ഭര്‍ത്താവിനെ തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെയുണ്ട്. ഇവിടെ കുറെ പേര് പറയുന്നുണ്ട് സിദ്ധുവും സുമിത്രയും ഒന്നിക്കണം എന്ന് കുടുംബവിളക്ക് ടീം അത് കേള്‍ക്കാന്‍ നില്‍ക്കരുത്. കുടുംബവിളക്ക് ആദ്യം മുതല്‍ക്കേ കണ്ടവര്‍ക്ക് മനസിലാവും സിദ്ധാര്‍ഥ് എത്രത്തോളം വൃത്തികെട്ടവന്‍ ആയിരുന്നെന്ന്. അന്ന് വേദിക ഒക്കെ പാവമായിരുന്നു യൂട്യൂബില്‍ പഴയ ക്ലിപ്‌സ് ഒക്കെ ഉണ്ട് ഒന്ന് നോക്കുന്നത് നല്ലതാണ്. സ്വന്തം ദാമ്പത്യ ജീവിതം തകര്‍ത്ത് മറ്റൊരുത്തിയുടെ കൂടെ പോയ ഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാന്‍ മാത്രം പൊട്ടി അല്ല സുമിത്ര. ഇതിന്റെ കഥ ഒരു സ്ത്രീയുടെ അതിജീവനം ആണ്. തന്നെ താഴ്ത്തി കെട്ടിയവര്‍ക്ക് മുമ്പില്‍ ജീവിച്ചു കാണിക്കുക എന്നത്.

  'പണം നൽകി വീട് തിരികെ വാങ്ങാൻ ശങ്കരൻ', തമ്പി യഥാർഥ സ്വഭാവം പുറത്തെടുക്കുമോ എന്നറിയാതെ ശിവൻ

  നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

  നിങ്ങള്‍ ആണെങ്കില്‍ ഒരു ഉളുപ്പും ഇല്ലാതെ അങ്ങനെ ചെയ്യുവോ? ഇതില്‍ അത്തരം ഒരു ടോക്‌സിക് മെസ്സേജ് എന്തിനാണ് കൊടുക്കുന്നത്. അത് ഇന്നത്തെ സമൂഹത്തിനും കൂടി ദോഷം ആണ്. ഇനിയെങ്കിലും ഈ സീരിയല്‍ മാന്യമായി അവസാനിപ്പിച്ചൂടേ എന്ന് ചോദിക്കുകയാണ് ആരാധകര്‍. സിദ്ധാര്‍ഥ് തെറ്റുകളെല്ലാം തിരിച്ചറിഞ്ഞു ഭാര്യക്കും മക്കള്‍ക്കും ഒപ്പം സന്തോഷമായി ജീവിക്കണം. വേദിക തിരിച്ച് മകന്റെയും ഭര്‍ത്താവിന്റെയും അടുത്തേക്ക് പോവട്ടേ. നല്ലൊരു ദാമ്പത്യം ഇരുവര്‍ക്കും കിട്ടണമെന്നില്ല. എങ്കിലും മക്കള്‍ക്ക് വേണ്ടി രണ്ടാളും ജീവിക്കുന്നത് മാത്രം കാണിച്ച് ഇതങ്ങ് അവസാനിപ്പിച്ചോളൂ എന്നാണ് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നത്.

  വേണു ഇത് മുന്‍കൂട്ടി കണ്ടിരുന്നോ എന്ന് അറിയില്ല, അവസാനം അയച്ച ആ വീഡിയോയെ കുറിച്ച് ഇന്നസെന്റ്

  പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ കഥ പറഞ്ഞ് പോവുകയാണ് കുടുംബവിളക്ക്. കഥ വലിച്ച് നീട്ടി പറയാത്തത് കൊണ്ടാണ് റേറ്റിങ്ങിൽ പിന്നോട്ട് പോവാത്തതെന്നാണ് ആരാധകരുടെ വിശദീകരണം. അതേ സമയം കഥയിൽ മറ്റെന്തെങ്കിലും ട്വിസ്റ്റ് കൊണ്ട് വരികയാണെങ്കിൽ കൂടുതൽ കാഴ്ചക്കാരെ കിട്ടുമെന്നാണ് നിഗമനം. നിലവിൽ സിദ്ധാർഥിന് മനം മാറ്റം വന്നതോട് കൂടി തന്നെ സീരിയൽ കാണാനുള്ള ആവേശം തോന്നുന്നുണ്ടെന്നാണ് ചിലർ പറയുന്നത്. സാന്ത്വനം സീരിയലുമായിട്ടാണ് റേറ്റിങ്ങിൽ കുടുംബവിളക്ക് മത്സരിക്കുന്നത്. മറ്റുള്ളവയും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുന്നതിനാൽ മുന്നോട്ടുള്ള യാത്ര ശക്തമാവണം.

  Read more about: serial സീരിയല്‍
  English summary
  New Twist In Kudumbavilakku Serial, Siddharth Recognised The Love Of First Wife Sumithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X