മുടിയന്‍ അധോലോകത്തിലേക്കോ? ഉപ്പും മുളകില്‍ പുതിയ ട്വിസ്റ്റ്! പ്രമോ വൈറലാവുന്നു! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും കഥയാണ് ഈ പരമ്പരയില്‍ കാണുന്നത്. ഇവരുടെ മക്കളും ബന്ധുക്കളുമൊക്കെ ഇടയ്ക്കിടയ്ക്ക് പരിപാടിയിലേക്കെത്താറുണ്ട്. മുടിയനും ലച്ചുവും കേശുവും ശിവയുമൊക്കെയാണ് നേരത്തെ തിളങ്ങി നിന്നിയിരുന്നതെങ്കില്‍ ഇപ്പോഴത്തെ താരം പാറുക്കുട്ടിയാണ്. അടുത്തിടെയായിരുന്നു പാറുക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള ആഘോഷമായിരുന്നു ബാലു പ്ലാന്‍ ചെയ്തതും നടത്തിയതും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. ബാലുവിന്റെ കുടുംബത്തിന്റെയും സല്‍പ്രവര്‍ത്തിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

ബാലുവിന്റെ മൂത്തമകനായ മുടിയനെ കടിഞ്ഞൂല്‍പൊട്ടനായാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. പല കാര്യങ്ങളിലും മുടിയന്‍ സ്വീകരിക്കുന്ന നിലപാടുകളും ശ്രദ്ധേയാണ്. ബിഎസ് സി എഴുതിയെടുക്കാനായി എല്ലാവരും പ്രേരിപ്പിച്ചിരുന്നുവെങ്കിലും വിഷ്ണു അതിന് തയ്യാറായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ലച്ചുവും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് മുടിയനെ വിമര്‍ശിക്കാറുണ്ട്. മുടിയന്‍രെ ഫോണ്‍വിളികള്‍ ഒളിഞ്ഞുനിന്ന് കേട്ട് കമന്റടിക്കുന്ന കുട്ടിപ്പട്ടാളത്തെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. തന്‍രെ ഫോണ്‍വിളി ഒളിഞ്ഞുനിന്ന് കേള്‍ക്കുന്ന ശീലം ഇനിയെങ്കിലും നിര്‍ത്തിക്കൂടേയെന്ന ചോദ്യവും മുടിയന്‍ ചോദിക്കുന്നുണ്ട്.

Uppum Mulakum

ലക്ഷങ്ങളുടെ കണക്കിനെക്കുറിച്ചാണ് മുടിയന്‍ പറയുന്നത്. ഇത് കേട്ടതോടെയാണ് പത്ത് പൈസയ്ക്ക് വിവരമില്ലാത്ത മുടിയന്‍ ചേട്ടന്‍ ഇപ്പോള്‍ പത്ത് ലക്ഷത്തെക്കുറിച്ചാണല്ലോ സംസാരിക്കുന്നതെന്നായിരുന്നു ശിവാനിയുടെ കമന്റ്. ഇത് എന്തോ അധോലോക സെറ്റപ്പാണെന്നാണ് കുട്ടിപ്പട്ടാളത്തിന്‍രെ സംസാരം. ഇതേക്കുറിച്ച് കേട്ട സുരേന്ദ്രനാണ് കുഴല്‍പ്പണത്തിന്‍രെ കാര്യമായിരിക്കമെന്ന് പറഞ്ഞത്. കാഴ്ചയില്‍ പൊട്ടന്‍മാരെപ്പോലെ തോന്നുന്നവരെയാണ് ഇക്കാര്യത്തിനായി തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞപ്പോഴായിരുന്നു നീലു പരിഭ്രാന്തയായത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പ്രമോ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X