ഭാര്യയിലെ നായകന്‍ ഇനി സീതയുടെ വില്ലന്‍! ഇന്ദ്രന് വേണ്ടി ഉയിര്‍ത്തെണീറ്റ സീത പതറുമോ? പ്രമോ വൈറല്‍!
ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന പരമ്പരയായ സീത മുന്നേറുകയാണ്. ഇന്ദ്രന്‍-സീത താരജോഡിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായുള്ള നായകന്റെ മരണത്തില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. സംവിധായകനെതിരെ വധഭീഷണി ഉയര്‍ത്തിയും ആളുകളെത്തിയിരുന്നു. കഥയുടെ ഒഴുക്കിനിടയില്‍ സംഭവിക്കുന്ന സ്വഭാവികമായ കാര്യമാണതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. തിരക്കുകളില്‍ നിന്നും മാറി സീതയും ഇന്ദ്രനും യാത്ര പോവുന്നതിനിടയിലാണ് ആക്രമണത്തിനിരയാവുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടയിലാണ് ഇന്ദ്രന്‍ യാത്രയായത്. അപ്രതീക്ഷിതമായ സംഭവിച്ച ട്വിസ്റ്റില്‍ ആരാധകര്‍ തൃപ്തരല്ലായിരുന്നു.
ഇന്ദ്രന്‍ മരിച്ചതോടെ പലരും സീരിയലിനുള്ള പിന്തുണയും പിന്‍വലിച്ചിരുന്നു. ഇനി പരമ്പര കാണില്ലെന്നും ആ സമയം മറ്റ് പല കാര്യങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്നായിരുന്നു പലരും പറഞ്ഞത്. നായകനായ രാമനിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താല്‍ക്കാലികമായി ഇന്ദ്രനെ കൊലപ്പെടുത്തിയതെന്നും താരം തിരിച്ചെത്തിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ട്വിസ്റ്റുകളോട് താല്‍പര്യമില്ലെന്നാണ് പലരും പറഞ്ഞത്.

ഇന്ദ്രന്റെ മരണത്തെത്തുടര്‍ന്നുള്ള ഷോക്കിനെ അതിജീവിച്ച് സീത തിരിച്ചെത്തുകയാണ്. പരമ്പരയുടെ പുതിയ പ്രമോ വീഡിയോ വൈറലായി മാറിയിരുന്നു. പുതിയ വില്ലനായി റോണ്‍സണ്‍ വിന്‍സെന്റ് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഭാര്യയിലെ നായകന്‍ വില്ലനായി അവതരിക്കുകയാണ് ഇപ്പോള്‍. ഒരേ സമയം വില്ലനായും നായകനായും അഭിനയിക്കുകയാണ് ഈ താരം. ഫേസ്ബുക്കിലൂടെ റോണ്‍സണും പ്രമോ വീഡിയോ പങ്കുവെച്ചിരുന്നു. ഇന്ദ്രന്റെ അസാന്നിധ്യത്തെ അവഗണിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വരുന്ന സീത വില്ലന് മുന്നില്‍ പതറുമോയെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം. സീതയുടെ പുതിയ പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











