ഈ മാറ്റത്തിന് കാരണം യുവയാണെന്ന് മൃദുല, വിവാഹത്തിന് മുന്‍പ് വെച്ച നിബന്ധന ഇങ്ങനെയാണ്
അടുത്തിടെയായിരുന്നു യുവകൃഷ്ണയുടേയും മൃദുല വിജയയുടേയും വിവാഹം തീരുമാനിച്ചത് അടുത്തിടെയായിരുന്നു. പക്കാ അറേഞ്ചഡ് മാര്യേജാണ് തങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. രേഖ രതീഷായിരുന്നു ഇരുവരേയും ഒരുമിപ്പിക്കാന്‍ കാരണക്കാരിയായത്. ഇരുവര്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കുന്നുണ്ട് രേഖ. രേഖയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 10 ദിവസം കൊണ്ടായിരുന്നു തങ്ങളുടെ വിവാഹം തീരുമാനമായതെന്ന് ഇരുവരും പറഞ്ഞിരുന്നു.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യുവയും മൃദുലയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കിലേക്ക് ഒന്നിച്ചെത്തിയിരുന്നു. ഇവരെ സ്റ്റാര്‍ മാജിക്കിലേക്ക് കൊണ്ടുവന്നൂടേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പാട്ടും ഡാന്‍സും മാത്രമല്ല മിമിക്രിയും വഴങ്ങുമെന്ന് ഇരുവരും തെളിയിച്ചിരുന്നു. മാജിക്കിലും മെന്റലിസത്തിലുമുള്ള കഴിവുകളും യുവകൃഷ്ണ പുറത്തെടുത്തിരുന്നു. കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിലേക്ക് ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

ഡ്രാക്കുളയെപ്പോലെ
യുവയോടും മൃദുലയോടും ലക്ഷ്മിയായിരുന്നു വിശേഷങ്ങള്‍ ചോദിച്ചത്. ഉണ്ണ്യേട്ടനോട് എന്തൊക്കെയാ എന്നായിരുന്നു മൃദുല ചോദിച്ചത്. നല്ല വിശേഷമെന്നായിരുന്നു യുവയുടെ മറുപടി. വ്യത്യസ്ത ടീമുകളിലായാണ് ഇരുവരും മത്സരിച്ചത്. ബിനു അടിമാലിയും നെല്‍സണും അസീസുമെല്ലാം കൗണ്ടറുകളുമായും സജീവമായിരുന്നു. യുവടെ കാണുമ്പോള്‍ ഡ്രാക്കുളയെപ്പോലെയാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. എപ്പോഴേലും പിടിച്ച് കഴുത്തില്‍ കടിച്ചോയെന്നായിരുന്നു ബിനു അടിമാലി ചോദിച്ചത്.

നിബന്ധന
മൃദുല യുവയ്ക്ക് വെച്ചിരിക്കുന്ന നിബന്ധനകള്‍ അറിയാനായിരുന്നു ലക്ഷ്മി ശ്രമിച്ചത്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാം. അതിനൊന്നും കുഴപ്പമില്ല. ആഫ്റ്റര്‍ എന്‍ഗേജ്‌മെന്റ് താന്‍ നല്ല കുട്ടിയായെന്നുമായിരുന്നു യുവ പറഞ്ഞത്. ഫ്‌ളേര്‍ട്ടിങ്ങൊന്നും പാടില്ലെന്ന് താന്‍ പറഞ്ഞെന്നായിരുന്നു മൃദുല പറഞ്ഞത്. ചെറിയ പ്രായത്തിലൊക്കെ ചെറുതായി ഫ്‌ളേര്‍ട്ടിങ്ങുണ്ടായിരുന്നു. ഇപ്പോ പക്വതയൊക്കെയായെന്നായിരുന്നു യുവയുടെ കമന്റ്.

ഈ മാറ്റത്തിന് കാരണം
അഭിനയിക്കുന്നതിന് കുഴപ്പമൊന്നുമില്ല. ഡാന്‍സൊക്കെ ചെയ്യാം. ഇന്ന് ചുരിദാറിട്ടതിന് പിന്നിലെ കാരണം പുള്ളിയാണ്. യുവ ജീന്‍സിട്ടതിന് പിന്നില്‍ മൃദുലയാണോയെന്നായിരുന്നു ലക്ഷ്മി ചോദിച്ചത്. ആള്‍ എന്ത് വേണമെങ്കിലും ഇട്ടോട്ടെയെന്നായിരുന്നു മൃദുല പറഞ്ഞത്. ഉണ്ണ്യേട്ടന്‍ എന്ന് പറയുമ്പോഴും വിളിക്കുമ്പോഴും അതിന് അനുസരിച്ച വസ്ത്രധാരണവും വേണം. അടുത്ത എപ്പിസോഡില്‍ ഇരുവരും തനിനാടനായി വന്നാല്‍ മതിയെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്.
Recommended Video

അഭിനയം തുടരും
വിവാഹ ശേഷം മൃദുല അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുമോയെന്നായിരുന്നു ആരാധകരുടെ സംശയം. ഇതേക്കുറിച്ചൊക്കെ തങ്ങള്‍ നേരത്തെ തന്നെ സംസാരിച്ചിട്ടുണ്ട്. കലാരംഗത്ത് സജീവമായി തന്നെ മൃദുല തുടരുമെന്നുമായിരുന്നു യുവകൃഷ്ണ പറഞ്ഞത്. പരിചയപ്പെട്ട സമയത്ത് തന്നെ ഇതേക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. മിമിക്രിയിലും കഴിവ് തെളിയിച്ച ഇരുവരും സ്വന്തമായി ട്രൂപ്പ് തുടങ്ങിയാല്‍ തങ്ങള്‍ വീട്ടിലിരിക്കേണ്ടി വരുമെന്നായിരുന്നു ബിനുവും അസീസും ട്രോളിയത്.


Click it and Unblock the Notifications