പ്രതിശ്രുത വരന്റെ കണ്ണുകളിലേക്ക് നോക്കാന്‍ പറ്റുന്നില്ല; പ്രണയം തുളുമ്പുന്ന ചിത്രവുമായി സീരിയല്‍ നടി മൃദുല

സീരിയല്‍ താരങ്ങളായ മൃദുല വിജയിയും യുവകൃഷ്ണയുടെയും ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുകയാണെന്ന സന്തോഷത്തിലാണ്. അടുത്തിടെയാണ് ഇരുവരും വിവാഹിതരാവുകയാണെന്നുള്ള കാര്യം പറയുന്നത്. ഡിസംബര്‍ അവസാന ആഴ്ച വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ താരജോഡികളെ കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

വിവാഹാലോചന വന്നതിനെ കുറിച്ചും വീട്ടുകാര്‍ സമ്മതിച്ചതിനെ കുറിച്ചുമൊക്കെ ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. ഒപ്പം വിവാഹനിശ്ചയത്തിനിടെ നടന്ന ഓരോ കാര്യങ്ങളും വീഡിയോ രൂപത്തില്‍ ആരാധകരുമായി പങ്കുവെച്ചു. ഇപ്പോള്‍ പ്രതിശ്രുത വരനൊപ്പം പ്രണയം തുളുമ്പുന്ന ചില മനോഹര ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മൃദുല.

mridu-yuva

യുവയുടെ മുഖത്തേക്ക് നോക്കി നില്‍ക്കുന്ന ചിത്രമായിരുന്നു മൃദുല ഏറ്റവും പുതിയതായി പങ്കുവെച്ചത്. 'നിങ്ങളുടെ കണ്ണുകളിലേക്ക് എനിക്ക് നോക്കാന്‍ പറ്റുന്നില്ല ഉണ്ണിയേട്ടാ'.. എന്നാണ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. അതെന്താ നോക്കാന്‍ പറ്റാത്തതെന്നുള്ള മറുചോദ്യവുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ നിറയെ മൃദുലയുടെ ക്യാപ്ഷന്‍ ഏറ്റ് പറയുകയാണ് ഫാന്‍സ്. സ്റ്റാര്‍ മാജിക്കില്‍ യുവകൃഷ്ണ മൃദുലയെ കളിയാക്കിയത് കൊണ്ടാണോ, കണ്ണില്‍ നോക്കിയാല്‍ കള്ളത്തരം പുറത്താവുമെന്ന് പേടിച്ചിട്ടാണോ തുടങ്ങി രസകരമായ കമന്റുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. കപ്പിള്‍ മോതിരമാണെന്നും അതിന് ചില പ്രത്യേകതകളുണ്ടെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X